കോവിഡിനും കൊടും തണുപ്പിനും പിന്നാലെ ഹൂതി ആക്രമണം; കുതിച്ചുയർന്ന് ക്രൂഡ് വില
എരിതീയിൽ എണ്ണ ഒഴിക്കും പോലെ വീണ്ടും കഴിഞ്ഞദിവസങ്ങളിൽ ആക്രമണങ്ങളുണ്ടായി. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും തങ്ങൾക്കു നേരെ മാത്രമല്ല ലോകത്തിൽ ഊർജ പ്രതിസന്ധി സൃഷ്ടിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങളെന്നാണ് സൗദിയുടെ... Oil Price Hike. Petrol Price Hike . Saudi Houthi Attack
എരിതീയിൽ എണ്ണ ഒഴിക്കും പോലെ വീണ്ടും കഴിഞ്ഞദിവസങ്ങളിൽ ആക്രമണങ്ങളുണ്ടായി. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും തങ്ങൾക്കു നേരെ മാത്രമല്ല ലോകത്തിൽ ഊർജ പ്രതിസന്ധി സൃഷ്ടിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങളെന്നാണ് സൗദിയുടെ... Oil Price Hike. Petrol Price Hike . Saudi Houthi Attack
എരിതീയിൽ എണ്ണ ഒഴിക്കും പോലെ വീണ്ടും കഴിഞ്ഞദിവസങ്ങളിൽ ആക്രമണങ്ങളുണ്ടായി. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും തങ്ങൾക്കു നേരെ മാത്രമല്ല ലോകത്തിൽ ഊർജ പ്രതിസന്ധി സൃഷ്ടിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങളെന്നാണ് സൗദിയുടെ... Oil Price Hike. Petrol Price Hike . Saudi Houthi Attack
ദുബായ് ∙ സൗദി എണ്ണ സംഭരണ കേന്ദ്രങ്ങളിലേക്കു ഹൂതി ആക്രമണം തുടർന്നതോടെ ക്രൂഡ് ഓയിൽ വില ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ബ്രെൻഡ് ക്രൂഡ് വില ബാരലിന് 70.47 ഡോളറായി. കഴിഞ്ഞ ദിവസം 1.14 ഡോളറാണ് വർധിച്ചത്. ഒരു വർഷത്തിനിടെ ഇതാദ്യമായാണ് ബ്രെൻഡ് ക്രൂഡ് വില 70 കടക്കുന്നത്. എണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉൽപാദനം വർധിപ്പിച്ച് വില നിയന്ത്രിക്കണമെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സൗദിയോട് അഭ്യർഥിച്ചെങ്കിലും അതിനു തയാറായിരുന്നില്ല. വില കുറഞ്ഞ സമയത്ത് നൽകിയ എണ്ണ ഉപയോഗിക്കണമെന്ന് സൗദി ആവശ്യപ്പെടുകയും ചെയ്തു.
ഇതിനു പിന്നാലെയാണു സ്ഥിതി കൂടുതൽ വഷളാക്കി കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലെ ഏറ്റവും വലിയ എണ്ണ ഉൽപാദക കമ്പനിയായ അരാംകോയുടെ സംഭരണ കേന്ദ്രങ്ങളിലേക്ക് ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായിരിക്കുന്നത്. അമേരിക്കൻ എണ്ണയുടെ വിലയും വർധിച്ചിട്ടുണ്ട്. 2.26 ഡോളർ വർധിച്ച് ബാരലിന് 66.9 ഡോളറാണ് അമേരിക്കൻ എണ്ണ വില. ഈ സാഹചര്യം തുടർന്നാൽ ഇനിയും എണ്ണവില വർധിക്കുമെന്ന് വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഏപ്രിലിൽ ലോകത്തിന്റെ എണ്ണ ആവശ്യം 6.3 ദശലക്ഷം ബാരൽ വർധിക്കുമെന്നാണ് വിലയിരുത്തൽ. ഇങ്ങനെ വന്നാൽ ബാരലിന് 70 മുതൽ 75 ഡോളർ വരെയാകും എണ്ണവില എന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു.
കോവിഡ് വാക്സീൻ വിതരണം ശക്തമായതോടെ മഹാമാരി ഒഴിയുമെന്ന പ്രതീക്ഷ വിപണിയിൽ വർധിച്ചതാണ് ഈ വർഷം ആദ്യം എണ്ണവിലയും ഉയർത്തിയത്. ഇതിനു പിന്നാലെ അമേരിക്കയിലെ ടെക്സസ് ഉൾപ്പടെയുള്ള തെക്കൻ പ്രവിശ്യകളിൽ ഉണ്ടായ അതിശൈത്യം മൂലം ഉൽപാദനം കുറഞ്ഞതു വീണ്ടും വർധന വരുത്തി. പ്രതിദിനം 40 ലക്ഷം ബാരൽ എണ്ണയുടെ ഉൽപാദനമാണ് കുറഞ്ഞത്. ഇതു മൂലം ആദ്യമായി ഈ വർഷം എണ്ണവില അറുപതിനു മുകളിലേക്കും ഉയർന്നു. ഇതിനൊപ്പം വിവിധ രാജ്യങ്ങളിലെ വിപണികളും സജീവമായതോടെ എണ്ണ ആവശ്യം വീണ്ടും വർധിച്ചു. ഇതും വില ഉയർത്തി. ഇതിനു പിന്നാലെയാണ് സൗദിയിൽ ഹൂതി ആക്രമണങ്ങളുണ്ടായിരിക്കുന്നത്.
എണ്ണ ഉൽപാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകിനോട് ഉൽപാദനത്തിനു മേലുള്ള നിയന്ത്രണങ്ങൾ മാറ്റി കൂടുതൽ എണ്ണ ഉൽപാദിപ്പിക്കണമെന്ന് വിവിധ രാജ്യങ്ങൾ അഭ്യർഥിച്ചിരുന്നു. എന്നാൽ ഒരു വർഷമായി തുടർന്ന വിപണി മാന്ദ്യവും വിലയിടിവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട എണ്ണ ഉൽപാദക രാഷ്ടങ്ങൾ അതിനു മടിച്ചു. തുടർന്നാണു റാസ് തനൂര എണ്ണ സംഭരണ കേന്ദ്രങ്ങളിലേക്കും അരാംകോ ജീവനക്കാരുടെ താമസയിടങ്ങളിലേക്കും ഹൂതി ആക്രമണങ്ങളുണ്ടായത്. തിരിച്ചടിച്ച് യമനിലെ ഹൂതി ശക്തികേന്ദ്രങ്ങളിലേക്ക് സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളും കഴിഞ്ഞ ആഴ്ച സ്ഥിതി കൂടുതൽ രൂക്ഷമാക്കി. ഇനിയും കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും തിരിച്ചടി നൽകേണ്ടി വരുമെന്നുമെന്നുമുള്ള കണക്കൂകൂട്ടലിലാണ് സൗദി.
എരിതീയിൽ എണ്ണ ഒഴിക്കും പോലെ വീണ്ടും കഴിഞ്ഞദിവസങ്ങളിൽ ആക്രമണങ്ങളുണ്ടായി. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും തങ്ങൾക്കു നേരെ മാത്രമല്ല ലോകത്തിൽ ഊർജ പ്രതിസന്ധി സൃഷ്ടിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങളെന്നാണ് സൗദിയുടെ വിലയിരുത്തൽ. 2019 സെപ്റ്റംബറിൽ സൗദിയിലെ അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിൽ ആക്രമണം നടന്നപ്പോൾ ഒറ്റദിവസം കൊണ്ട് എണ്ണവില 14% വർധിച്ചിരുന്നു. അന്ന് സൗദിയുടെ എണ്ണ ഉൽപാദനം 5% കുറയുകയും കയറ്റുമതി പകുതിയാകുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം ശക്തമായതോടെ സ്ഥിതി അതീവ ഗുരുതരമായി. രാജ്യങ്ങൾ വിമാനത്താവളങ്ങൾ അടച്ചതും ആളുകൾ യാത്ര ഉപേക്ഷിച്ചതും എണ്ണ ഉൽപാദക രാഷ്ട്രങ്ങളുടെ നില പരുങ്ങലിലാക്കി.
അമേരിക്കയിലെ പല കമ്പനികളും പൂട്ടി. പതിനായിരങ്ങൾക്കാണു ജോലി നഷ്ടമായത്. പല കമ്പനികളും പാപ്പർ ഹർജി നൽകിയ അവസ്ഥയുമുണ്ടായി. എന്നാൽ വാക്സീൻ കണ്ടുപിടിച്ചതോടെയാണ് വിപണിയിൽ വീണ്ടും പ്രതീക്ഷ ഉയർന്നത്. ജനുവരിയിൽ പ്രതിദിന എണ്ണ ഉൽപാദനം ഒരുദശലക്ഷം ബാരൽ കുറയ്ക്കുമെന്ന് സൗദി പ്രഖ്യാപിച്ചപ്പോഴാണ് അമേരിക്കയിൽ എണ്ണവില 50 ഡോളറിനു മുകളിൽ ആദ്യമായി ഉയർന്നത്. ഫെബ്രുവരിയിലും ഇതു തുടർന്നു. കോവിഡ് വ്യാപനം ശക്തമായ കാലത്ത് കുറഞ്ഞ എണ്ണ ഡിമാൻഡ് വാക്സീൻ വിതരണം ശക്തമായതോടെ വർധിച്ചിരിക്കുകയാണ്.
English Summary: Houthis Attack Saudi: Crude Oil Prices Hit a One-year High