യുണൈറ്റഡ് നേഷൻസ്∙ കോവിഡ് മഹാമാഹിക്കാലത്ത് വാക്സീൻ നയത്തിൽ ഇന്ത്യ വേറിട്ടു നിന്നുവെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്... COVID Vaccine, IMF, Gita Gopinath, India Really Stands Out, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുണൈറ്റഡ് നേഷൻസ്∙ കോവിഡ് മഹാമാഹിക്കാലത്ത് വാക്സീൻ നയത്തിൽ ഇന്ത്യ വേറിട്ടു നിന്നുവെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ദുരിത സമയത്ത് വാക്സീനുകൾ ഉത്പാദിപ്പിക്കാനും വിവിധരാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കാനും ഇന്ത്യ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യാന്തര വനിതാദിനത്തോട് അനുബന്ധിച്ച് ഡോ. ഹൻസ മേത്ത ലക്ചർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

യുഎന്നിലെ ഇന്ത്യയുടെ സ്ഥിര ദൗത്യവും യുണൈറ്റഡ് നേഷൻസ് അക്കാദമിക് ഇംപാക്ടും സംയുക്തമായി വിർച്വൽ ആയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ പരിഷ്കരണവാദിയും അധ്യാപികയും യുഎന്നിന്റെ മനുഷ്യാവകാശ കമ്മിഷനിൽ 1947–48ൽ ഇന്ത്യയുടെ പ്രതിനിധിയുമായിരുന്നു ഡോ. ഹൻസ മേത്ത.

ADVERTISEMENT

ലോകത്തിനു മുഴുവനുമുള്ള വാക്സീനുകളുടെ ഉത്പാദന ഹബ് എന്നത് ഇന്ത്യയാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു. പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിനെയും അവർ പ്രശംസിച്ചു. മഹാമാരിയെ നേരിടുന്നതിൽ ഇന്ത്യ മുൻപന്തിയിലാണ്. ബംഗ്ലദേശ്, നേപ്പാൾ, മ്യാൻമർ തുടങ്ങിയ അയൽ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സീൻ നൽകി. തങ്ങളുടെ വാക്സിനേഷൻ നയത്തിലൂടെ ആഗോള ആരോഗ്യ പ്രതിസന്ധിയിൽ ഇന്ത്യ നിർണായക റോളാണ് വഹിക്കുന്നത്. ഇന്ത്യയുടെ വളർച്ചയെ കോവി‍ഡ് ബാധിച്ചു. എന്നാൽ വിപണി തുറന്നതോടെ രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്നും അവർ കൂട്ടിച്ചേർത്തു.

English Summary: India "Really Stands Out" In Terms Of Vaccine Policy: IMF's Gita Gopinath