‘ഞാനും ഹിന്ദു, എന്റെയടുത്ത് ഹിന്ദു കാർഡ് ഇറക്കരുത്’; ബിജെപിയോട് മമത
കൊൽക്കത്ത ∙ തനിക്കെതിരെ ബിജെപി ഹിന്ദു കാർഡ് ഇറക്കരുതെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. നന്ദിഗ്രാമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണു മമത ബിജെപിയെ കടന്നാക്രമിച്ചത്. | West Bengal | Mamata Banerjee | Trinamool Congress | Nandigram | West Bengal Assembly Elections 2021 | Manorama Online

കൊൽക്കത്ത ∙ തനിക്കെതിരെ ബിജെപി ഹിന്ദു കാർഡ് ഇറക്കരുതെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. നന്ദിഗ്രാമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണു മമത ബിജെപിയെ കടന്നാക്രമിച്ചത്. താനൊരു ഹിന്ദുവാണെന്നും ദിവസവും പുറത്തിറങ്ങുന്നതിനു മുൻപു ചണ്ഡിപഥിൽനിന്നുള്ള ശ്ലോകങ്ങൾ ചൊല്ലാറുണ്ടെന്നും അവർ പറഞ്ഞു.
‘ഞാനും ഒരു ഹിന്ദുവാണ്. എന്റെയടുത്ത് ഹിന്ദു കാർഡ് ഇറക്കരുത്. എങ്ങനെയാണ് ഒരു നല്ല ഹിന്ദുവാകുന്നതെന്ന് നിങ്ങൾക്കറിയാമോ?’– മമത ചോദിച്ചു. തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയെയും മമത വിമർശിച്ചു. നന്ദിഗ്രാമിൽ മമതയ്ക്കെതിരെ മത്സരിക്കുന്നതു സുവേന്ദുവാണ്.
‘ഗുജറാത്തിൽനിന്നുള്ളവർക്ക് സ്വന്തം ആത്മാവ് വിറ്റ ആളുകൾ സാമുദായിക കാർഡ് കളിച്ച് നന്ദിഗ്രാം പ്രസ്ഥാനത്തെ അപമാനിക്കുകയാണ്. ചിലർ ഹിന്ദു-മുസ്‌ലിം ജനസംഖ്യയുടെ അനുപാതത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഇത്, രണ്ടു സമുദായങ്ങളിലെയും ആളുകൾ ഒരുമിച്ച് പോരാടിയ നന്ദിഗ്രാം പ്രസ്ഥാനത്തെ അപമാനിക്കുന്നതാണ്. നന്ദിഗ്രാമിലെ ജനങ്ങൾ ഏപ്രിൽ ഒന്നിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ ‘ഏപ്രിൽ ഫൂൾ’ ആക്കും’– മമത പറഞ്ഞു.
English Summary: I am a Hindu girl: Mamata recites Chandipath at Nandigram