കാൻപുർ ∙ ഉത്തർപ്രദേശിലെ കാൻപുരിൽ മൂന്നു യുവാക്കൾ കൂട്ടബലാത്സംഗം ചെയ്ത പതിമൂന്നുകാരിയുടെ പിതാവ് ദുരൂഹ സാഹചര്യത്തിൽ ട്രക്ക് ഇടിച്ചു മരിച്ചു. ബുധനാഴ്ച രാവിലെ പെൺകുട്ടിയുടെ വൈദ്യ പരിശോധനയ്ക്കിടെ ചായ കുടിക്കാൻ ഇറങ്ങിപ്പോഴായിരുന്നു.. Gang-Rape Case, Kanpur Rape Case, Breaking News, Crime News, Crime India, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻപുർ ∙ ഉത്തർപ്രദേശിലെ കാൻപുരിൽ മൂന്നു യുവാക്കൾ കൂട്ടബലാത്സംഗം ചെയ്ത പതിമൂന്നുകാരിയുടെ പിതാവ് ദുരൂഹ സാഹചര്യത്തിൽ ട്രക്ക് ഇടിച്ചു മരിച്ചു. ബുധനാഴ്ച രാവിലെ പെൺകുട്ടിയുടെ വൈദ്യ പരിശോധനയ്ക്കിടെ ചായ കുടിക്കാൻ ഇറങ്ങിപ്പോഴായിരുന്നു അപകടമെന്ന് ബന്ധുക്കൾ മൊഴി നൽകി. സംഭവസ്ഥലത്തുനിന്നു കടന്ന ഡ്രൈവർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും അപകട മരണത്തിനു കേസെടുത്തെന്നും കാൻപുർ പൊലീസ് അറിയിച്ചു. സംഭവം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ഗോലു യാദവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കനൗജിലെ സബ് ഇൻസ്പെക്ടറുടെ മകനാണ് ഇയാൾ. പെൺകുട്ടിയുടെ കുടുംബം ഗോലുവിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇയാളെ കേസിൽപെടുത്തിയതാണെന്നും പൊലീസ് പറഞ്ഞത് വിവാദമായിരുന്നു

ADVERTISEMENT

ഗോലു യാദവിനും കൂട്ടാളികൾക്കുമെതിരെ പരാതി നൽകിയതിന് മാനസികമായി പീഡിപ്പിക്കുന്നെന്നും ഭീഷണിപ്പെടുത്തുന്നെന്നും പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും നേരത്തേ ആരോപിച്ചിരുന്നു. എന്റെ അച്ഛൻ ഒരു സബ് ഇൻസ്പെകടറാണെന്നു മറക്കരുതെന്നു ഗോലുവിന്റെ മൂത്ത സഹോദരൻ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ, ലൈംഗിക പീഡനത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ടെന്നു പറഞ്ഞ കാൻപുർ പൊലീസ് മേധാവി, പിതാവിന്റെ ദുരൂഹമരണം അന്വേഷിക്കുമെന്നും അറിയിച്ചു.

ADVERTISEMENT

English Summary: Day After Filing Gang-Rape Case, UP Girl's Father Dies In Road Accident