വിഭാഗീയ വിവാദങ്ങള്‍ നിറഞ്ഞ് കോന്നി; ഇരുമുന്നണികളിലും തര്‍ക്കം
കോന്നി∙ തിരഞ്ഞെടുപ്പ് അടുത്തതോടെ കോന്നി മണ്ഡലം വിഭാഗീയ വിവാദങ്ങളാല്‍ നിറയുന്നു. ഇടതു–വലതുമുന്നണി ഭേദമില്ലാതൊണ് തര്‍ക്കങ്ങളും, അഭിപ്രായഭിന്നതയും. യുഡിഎഫില്‍ റോബിന്‍ | Kerala Assembly Elections, Konni Constituency, Manorama News

കോന്നി∙ തിരഞ്ഞെടുപ്പ് അടുത്തതോടെ കോന്നി മണ്ഡലം വിഭാഗീയ വിവാദങ്ങളാല്‍ നിറയുന്നു. ഇടതു–വലതുമുന്നണി ഭേദമില്ലാതൊണ് തര്‍ക്കങ്ങളും, അഭിപ്രായഭിന്നതയും. യുഡിഎഫില്‍ റോബിന്‍ പീറ്ററിന്റെ സ്ഥാനാര്‍ഥിത്വമാണ് വിഷയമെങ്കില്‍, എല്‍ഡിഎഫില്‍ മുതിര്‍ന്ന നേതാക്കളുടെ നിസഹകരണമാണ് പ്രശ്നം.
തിരഞ്ഞെടുപ്പടുത്തതോടെ ഇരുമുന്നണികള്‍ക്കും വലിയവെല്ലുവിളിയാകുന്നത് സ്വന്തം പാളയമാണ്. പോസ്റ്റര്‍ വിവാദങ്ങളില്‍ തുടങ്ങിയ എതിര്‍പ്പ് യുഡിഎഫില്‍ ഇപ്പോഴും തുടരുന്നു. കോന്നിയിലെ സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍നിരയിലുള്ള റോബിന്‍ പീറ്റര്‍, വിവാദങ്ങളില്‍ മൗനം തുടരുകയാണ്. റോബിന്‍ പീറ്ററാണ് സ്ഥാനാര്‍ഥിയെങ്കില്‍ വിജയം പ്രതീക്ഷിക്കുന്നു യുഡിഎഫിലെ സാധാരണക്കാരായ ഭൂരിപക്ഷവും. വിജയപ്രതീക്ഷ വയ്ക്കുന്ന ഇടതുപാളയവും പ്രാദേശികപ്രശ്നങ്ങളാല്‍ നിറയുകയാണ്.
ഏരിയകമ്മറ്റി സെക്രട്ടറിയുടെ ഭീഷണിയെതുടര്‍ന്ന് മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ആത്മഹത്യ ചെയ്തതു മുതലുണ്ട് വിവാദങ്ങളില്‍. 2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം.എസ്. രാജേന്ദ്രന്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ വാര്‍ഡുതലത്തില്‍ പരാജയപ്പെട്ടതാണ് മറ്റൊന്ന്. രക്തസാക്ഷി കുടുംബത്തില്‍ നിന്നുള്ള രാജേന്ദ്രനെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് പ്രതിനിധിയെ ഇടതുമുന്നണി പഞ്ചായത്ത് പ്രസിഡന്റാക്കിയതും കോന്നിയില്‍ ഇടതിനെ ഉലയ്ക്കുന്നുണ്ട്. ഇടതുമുന്നണി പ്രചാരണത്തില്‍ സജീവമായി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് കാക്കുകയാണ് യുഡിഎഫ്.
English Summary: Kerala Assembly Election Konni Constituency