കോഴിക്കോട് ∙ സിപിഎം മത്സരിച്ചിരുന്ന കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനു (എം) വിട്ടുനൽകിയതിനെതിരെയുള്ള പ്രതിഷേധം കുറ്റ്യാടിക്കു പുറമേ നാദാപുരം, വടകര മണ്ഡലങ്ങളിലും | Kuttiady Seat | Kerala Congress (M) | CPM | Kerala Assembly Elections 2021 | Manorama Online

കോഴിക്കോട് ∙ സിപിഎം മത്സരിച്ചിരുന്ന കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനു (എം) വിട്ടുനൽകിയതിനെതിരെയുള്ള പ്രതിഷേധം കുറ്റ്യാടിക്കു പുറമേ നാദാപുരം, വടകര മണ്ഡലങ്ങളിലും | Kuttiady Seat | Kerala Congress (M) | CPM | Kerala Assembly Elections 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ സിപിഎം മത്സരിച്ചിരുന്ന കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനു (എം) വിട്ടുനൽകിയതിനെതിരെയുള്ള പ്രതിഷേധം കുറ്റ്യാടിക്കു പുറമേ നാദാപുരം, വടകര മണ്ഡലങ്ങളിലും | Kuttiady Seat | Kerala Congress (M) | CPM | Kerala Assembly Elections 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ സിപിഎം മത്സരിച്ചിരുന്ന കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനു (എം)  വിട്ടുനൽകിയതിനെതിരെയുള്ള പ്രതിഷേധം കുറ്റ്യാടിക്കു പുറമേ നാദാപുരം, വടകര മണ്ഡലങ്ങളിലും മുന്നണിയുടെ ജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയിൽ സിപിഎം. ശക്തികേന്ദ്രമായ വടകര താലൂക്കിലെ 3 മണ്ഡലങ്ങളിലും സിപിഎമ്മിനു സ്ഥാനാർഥികളില്ലാത്തതിലും പ്രവർത്തകരിൽ അമർഷമുണ്ട്. വടകരയിൽ എൽജെഡിയും നാദാപുരത്ത് സിപിഐയും കുറ്റ്യാടിയിൽ കേരള കോൺഗ്രസുമാണ് മത്സരിക്കുന്നത്. 

പ്രതിഷേധങ്ങളിൽ കുറ്റ്യാടി മണ്ഡലത്തിലെ സിപിഎം സംഘടനാസംവിധാനം ഉലഞ്ഞാൽ അതിന്റെ പ്രതിഫലനം നാദാപുരത്തും വടകരയിലുമെത്തും. കാരണം പ്രതിഷേധങ്ങളുടെ പ്രഭവ കേന്ദ്രമായ സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ കീഴിൽ നാദാപുരം മണ്ഡലത്തിന്റെ ഭാഗമായ 4 പഞ്ചായത്തുകളുണ്ട്. കുറ്റ്യാടി മണ്ഡലത്തിലെ 4 പഞ്ചായത്തുകൾ വടകര ഏരിയ കമ്മിറ്റിക്കു കീഴിലുമാണ്. കുറ്റ്യാടി സീറ്റ് സിപിഎം തന്നെ ഏറ്റെടുക്കണമെന്നു സിപിഐ ജില്ലാ നിർവാഹകസമിതി യോഗം ആവശ്യപ്പെട്ടതിനു പിന്നിൽ സിപിഐ മത്സരിക്കുന്ന നാദാപുരത്ത് കുറ്റ്യാടി ഇഫക്ട് ബാധിക്കുമോ എന്ന ആശങ്കയാണ്. 

സിപിഎം മത്സരിച്ചിരുന്ന കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് (എം) നു വിട്ടുനൽകിയതിനെതിരെയുള്ള പ്രതിഷേധം
ADVERTISEMENT

കുറ്റ്യാടി മണ്ഡലം

കഴിഞ്ഞ തവണ 1157 വോട്ടിന് സിപിഎം സ്ഥാനാർഥി കെ.കെ.ലതിക പരാജയപ്പെട്ട മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ പാർട്ടി നേരത്തേ ആരംഭിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ്കുട്ടി സ്ഥാനാർഥിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സീറ്റ് കേരള കോൺഗ്രസിനു നൽകിയതോടെ പാർട്ടിക്കുള്ളിൽ പ്രതിഷേധമുയർന്നു. കുഞ്ഞമ്മദ്കുട്ടിയുടെ ചിത്രമുള്ള ബോർഡുകൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു. വനിതകളടക്കം ഇരുനൂറോളം പ്രവർത്തകർ പാർട്ടി പതാകകളുമായി തെരുവിൽ പ്രതിഷേധ പ്രകടനം നടത്തി.

ADVERTISEMENT

കുറ്റ്യാടി മേഖലയിലെ ജനകീയ നേതാവായ കെ.പി.കുഞ്ഞമ്മദ്കുട്ടി 2016ൽ സ്ഥാനാർഥിയാകുമെന്നു കരുതിയെങ്കിലും പാർട്ടി കെ.കെ.ലതികയ്ക്ക് മൂന്നാമതു സീറ്റ് നൽകുകയായിരുന്നു. ഇത്തവണ അദ്ദേഹത്തിന്റെ പേര് വീണ്ടും ഉയർന്നപ്പോൾ സീറ്റ് ഘടകകക്ഷിക്കു നൽകി. ഇതിനെതിരെ കുഞ്ഞമ്മദ്കുട്ടി ഉൾപ്പെടുന്ന കുന്നുമ്മൽ ഏരിയ കമ്മിറ്റിയിൽ പ്രതിഷേധം ശക്തമാണ്. കുന്നുമ്മൽ ഏരിയ കമ്മിറ്റിക്കു കീഴിലുള്ള കുറ്റ്യാടി, വേളം, കുന്നുമ്മൽ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. 

നാദാപുരം മണ്ഡലം 

ADVERTISEMENT

കെ.പി.കുഞ്ഞമ്മദ്കുട്ടി അംഗമായ കുന്നുമ്മൽ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുന്ന മരുതോങ്കര, കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ പഞ്ചായത്തുകൾ നാദാപുരം മണ്ഡലത്തിലാണ്. കുന്നുമ്മൽ ഏരിയയിലെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തെ നാദാപുരത്തു മത്സരിക്കുന്ന സിപിഐ ഭയപ്പെടുന്നത് ഈ കാരണത്താലാണ്. കുറ്റ്യാടി മണ്ഡലത്തിൽ ഉൾപ്പെടുന്ന പുറമേരി പഞ്ചായത്ത് നാദാപുരം ഏരിയ കമ്മിറ്റിക്കു കീഴിലുമാണ്.

വടകര മണ്ഡലം

കുറ്റ്യാടി മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ നാലും വടകര ഏരിയ കമ്മിറ്റിക്കു കീഴിലാണ്. കഴിഞ്ഞ ദിവസം വടകര ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന കുറ്റ്യാടി മണ്ഡലം കമ്മിറ്റി യോഗം കഴിഞ്ഞു പുറത്തിറങ്ങിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, പി.മോഹനൻ എന്നിവരെ സിപിഎം പ്രവർത്തകർ തടഞ്ഞുനിർത്തി പ്രതിഷേധമറിയിച്ചിരുന്നു. വടകര ഏരിയ കമ്മിറ്റിയിലെ അമർഷം വടകര മണ്ഡലത്തിലെ പ്രവർത്തനത്തെയും ബാധിക്കും. വടകര, ഒഞ്ചിയം ഏരിയ കമ്മിറ്റികൾക്കു കീഴിലുള്ള പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണു വടകര മണ്ഡലം.

കുറ്റ്യാടിയിലെ പ്രതിഷേധം 3 മണ്ഡലങ്ങളിൽ തിരിച്ചടിക്കുമെന്ന സൂചന ലഭിച്ചതോടെ പ്രതിഷേധം തണുപ്പിക്കാൻ സിപിഎം തിരക്കിട്ട നീക്കങ്ങളാരംഭിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ലോക്കൽ കമ്മിറ്റി യോഗങ്ങൾ ചേർന്നു. പ്രതിഷേധക്കാരുടെ വീടുകളിൽ നേതാക്കൾ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. തന്റെ പേരോ ചിത്രമോ അനാവശ്യമായി ഉപയോഗിക്കരുതെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

English Summary: Kuttiady Seat to the Kerala Congress (M); Internal Rifts Strengthen Within CPM