ADVERTISEMENT

കൊൽക്കത്ത∙ നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരുക്ക്. കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ നാലോ അഞ്ചോ പേർ ചേർന്ന് പിന്നിൽനിന്ന് തള്ളിയിട്ടതായി മമത പറഞ്ഞു. ഇതൊരു ഗൂഢാലോചനയാണെന്നും തനിക്ക് ചുറ്റും പൊലീസുകാർ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. നന്ദിഗ്രാമിൽ തങ്ങാൻ തീരുമാനിച്ചിരുന്ന മമത, കാലിൽ പരുക്കേറ്റതിനെ തുടർന്ന്  പ്രചാരണം വെട്ടിച്ചുരുക്കി കൊൽക്കത്തയിലേക്ക് മടങ്ങി.  എന്നാൽ സംഭവം ഭരണകക്ഷിയുടെ രാഷ്ട്രീയ അടവാണെന്നു ബിജെപി ആരോപിച്ചു. 

നേരത്തെ, നന്ദിഗ്രാം മണ്ഡലത്തിലെ സ്ഥാനാർഥിയായി ഇന്ന് മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. നന്ദിഗ്രാം ശിവക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം റോഡ് ഷോയായി ഹല്‍ദിയ സബ് ഡിവിഷണല്‍ ഒാഫിസിലെത്തിയാണ് പത്രിക നൽകിയത്. തൃണമൂല്‍ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിൽ മമതയുടെ എതിരാളി.

English Summary: "There Were No Cops": Mamata Banerjee Injured, Says Pushed By 4-5 Men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com