ഇമ്പിച്ചിബാവയുടെ നാടാണ് പൊന്നാനി. ജനകീയതയും മനുഷ്യസ്നേഹവും നേതൃഗുണവും ഒരുമിച്ചു ചേർന്നതായിരുന്നു ആ വ്യക്തിത്വം. പാർട്ടിക്കാരന് സിഗരറ്റ് കൂടിന്റെ പുറത്ത് നിയമന ശുപാർശ... Ponnani Constituency . CPM

ഇമ്പിച്ചിബാവയുടെ നാടാണ് പൊന്നാനി. ജനകീയതയും മനുഷ്യസ്നേഹവും നേതൃഗുണവും ഒരുമിച്ചു ചേർന്നതായിരുന്നു ആ വ്യക്തിത്വം. പാർട്ടിക്കാരന് സിഗരറ്റ് കൂടിന്റെ പുറത്ത് നിയമന ശുപാർശ... Ponnani Constituency . CPM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇമ്പിച്ചിബാവയുടെ നാടാണ് പൊന്നാനി. ജനകീയതയും മനുഷ്യസ്നേഹവും നേതൃഗുണവും ഒരുമിച്ചു ചേർന്നതായിരുന്നു ആ വ്യക്തിത്വം. പാർട്ടിക്കാരന് സിഗരറ്റ് കൂടിന്റെ പുറത്ത് നിയമന ശുപാർശ... Ponnani Constituency . CPM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇമ്പിച്ചിബാവയുടെ നാടാണ് പൊന്നാനി. ജനകീയതയും മനുഷ്യസ്നേഹവും നേതൃഗുണവും ഒരുമിച്ചു ചേർന്നതായിരുന്നു ആ വ്യക്തിത്വം. പാർട്ടിക്കാരന് സിഗരറ്റ് കൂടിന്റെ പുറത്ത് നിയമന ശുപാർശ എഴുതിക്കൊടുത്ത മന്ത്രി എന്ന് എതിരാളികൾ ആരോപിക്കും. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ അങ്ങനെ ഇമ്പിച്ചിബാവ നിസ്സാരവൽക്കരിച്ചെന്ന് അടുത്തറിയുന്നവരും പറയും. ഇമ്പിച്ചിബാവ വളർത്തി, പാലൊളി മുഹമ്മദുകുട്ടി പരിപാലിച്ച പൊന്നാനിയിൽനിന്ന് എതിർപ്പ് ഉയർന്നുവരുമ്പോൾ സിപിഎം നേതൃത്വം ഒന്ന് ആലോചിക്കും. 

കാരണം പാർട്ടി വിഭാഗീയതയുടെ കാലത്തും ഏതെങ്കിലും തരത്തിലുള്ള വാർത്തകൾ പൊന്നാനിയിൽനിന്ന് ഉണ്ടായിരുന്നില്ല. വെറുക്കപ്പെടേണ്ടവർ ഉണ്ടായില്ല. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു അഖിലേന്ത്യ സെക്രട്ടറിയുമായ പി.നന്ദകുമാറിനെയാണ് ഇത്തവണ സിപിഎം മുകളിൽനിന്ന് നിർദേശിച്ചത്. പൊന്നാനി ഏരിയാ സെക്രട്ടറി ടി.എം.സിദ്ദിഖിനു വേണ്ടി ജനങ്ങൾ, നിരവധി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ, പ്രകടനം നയിച്ചു. സിപിഎം സ്ഥാനാർഥി പട്ടികയ്ക്ക് എതിരെ സംസ്ഥാനത്ത് ആദ്യം പ്രകടനം നടന്നതും പൊന്നാനിയിലായിരുന്നു. 

ADVERTISEMENT

ഇറക്കുമതി രഹസ്യം

മലപ്പുറം ജില്ല വരും മുൻപ് മുൻപ് പാലക്കാട്, തൃശൂർ ജില്ലകളിലായി കിടന്ന വള്ളുവനാടിന്റെ ഹൃദയമാണ് പൊന്നാനി. ഗുരുവായൂരും കോഴിക്കോടും തൃശൂരുമായി ബന്ധം പുലർത്തിയിരുന്ന പുരാതന നഗരം. ദേശീയപ്രസ്ഥാനവും സാഹിത്യപ്രസ്ഥാനവും പൊന്നാനിയെ പിന്നെയും പ്രശസ്തമാക്കി. ഏറനാടിന്റെ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടത്. വള്ളുവനാടിന്റെ ഈ പ്രദേശവും മലപ്പുറത്തിന്റെ ഭാഗമായി. 

പൊന്നാനിയിൽ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനം.

മലപ്പുറം ജില്ലാ കമ്മിറ്റി നേതാക്കളെ പൊന്നാനിയിലേക്ക് ഇറക്കുമതി ചെയ്യുന്നു എന്ന പരിഭവം പണ്ടേ നാട്ടുകാർക്ക് ഉണ്ടായിരുന്നു. എങ്കിലും പാർട്ടി അച്ചടക്കത്തോടെ നിന്നു. സൗമനസ്യം ഒരിക്കലും ദൗർബല്യമായി കാണാൻ പാടില്ല. സ്ഥാനാർഥികളെ നിയോഗിക്കുന്നതിന് അറുതി വരുന്നില്ല എന്നുകണ്ടതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന്റെ കാരണങ്ങളിലൊന്ന്. 2001ൽ വി.എസ്.അച്യുതാനന്ദനു സീറ്റ് നിഷേധിച്ചപ്പോൾ ആദ്യ പ്രതിഷേധം ഉയർന്നത് നീലേശ്വരത്ത് ആയിരുന്നെങ്കിൽ ഇത്തവണ പൊന്നാനിയുടെ ഊഴമാണ്.

ചരിത്രം ചികഞ്ഞാൽ

ADVERTISEMENT

ഇമ്പിച്ചിബാവയുടേത് എന്ന പോലെ കുഞ്ഞാലി മരയ്ക്കാരുടെയും നാടാണ് പൊന്നാനി. പോർച്ചുഗീസ് അധിനിവേശത്തെ മക്ദൂം സൈനുദീൻ തങ്ങളും സാമൂതിരിയും കുഞ്ഞാലിമരയ്ക്കാരും ചേർന്ന് വെല്ലുവിളിച്ചത് കേരളത്തിന്റെ അഭിമാനചരിത്രമാണ്. തങ്ങളുടെ ആത്മീയ നേതൃത്വവും സാമൂതിരിയുടെ രാഷ്ട്രീയ നേതൃത്വവും കുഞ്ഞാലി മരയ്ക്കാരുടെ ധീരതയും ഒത്തുചേർന്നു.

1921ൽ മാപ്പിള കലാപം എന്നും അറിയപ്പെടുന്ന മലബാർ കലാപം പൊന്നാനിയിൽ അക്രമത്തിലേക്ക് വഴുതിവീഴാതെ തടഞ്ഞത് ഇമ്പിച്ചിക്കോയ തങ്ങളും കെ.കേളപ്പനും കൈകോർത്ത് നിന്നായിരുന്നു. അങ്ങനെയുള്ള അധിനിവേശങ്ങളെ ചെറുത്ത അഭിമാനമുള്ള പൊന്നാനിയിലേക്കാണ് പതിവായി മുകളിൽനിന്ന് സ്ഥാനാർഥികൾ വരുന്നത്.  മലപ്പുറം ജില്ലയുടെ ഭാഗമാണെങ്കിലും മലപ്പുറവും മഞ്ചേരിയും അടങ്ങുന്ന ഏറനാടിനേക്കാൾ പൊന്നാനിക്ക് ഇഷ്ടം വള്ളുവനാട്ടിൽ കഴിയാനാണ്.

സ്ഥിരം മലപ്പുറത്തിന്റെ കാൽക്കീഴി‍ൽ ആക്കരുത് എന്നത് വികാരവും. അതു പ്രാദേശിക വികാരമല്ല, സാംസ്കാരിക വികാരമാണ്. 

ടി.എം.സിദ്ദിഖ്

ഇമ്പിച്ചിബാവയും ശിഷ്യനും

ADVERTISEMENT

വള്ളുവനാട്ടിലെ കമ്യൂണിസ്റ്റുകളുടെ എക്കാലത്തെയും ആവേശം ഇമ്പിച്ചിബാവയാണ്. പൊന്നാനിയുടെ മണ്ണിൽ ജനിച്ചുവളർന്ന്, മുഹമ്മദ് അബ്ദുറഹ്മാന്റെ അനുയായി ആയി, പിന്നെ ഉത്തമ കമ്യൂണിസ്റ്റുമായി ഇമ്പിച്ചിബാവ. സാധാരണക്കാരന്റെ വികാരം മനസ്സിലാക്കുന്ന നേതാവായിരുന്നു എക്കാലവും അദ്ദേഹം. മണ്ണാർക്കാട്നിന്ന് ജയിച്ച വർഷമാണ് അദ്ദേഹം മന്ത്രിയായത്.

1980ൽ എം.പി.ശ്രീധരൻ ആണ് സിപിഎം സ്ഥാനാർഥിയായി ജയിച്ചത്. എന്നാൽ 1982ൽ എം.പി.ഗംഗാധരനും 1987ൽ പി.ടി.മോഹനകൃഷ്ണനും കോൺഗ്രസിനു വേണ്ടി പിടിച്ചെടുത്ത മണ്ഡലം 1991ൽ ഇമ്പിച്ചിബാവ ഇറങ്ങി തിരിച്ചുപിടിച്ചു. ഇമ്പിച്ചിബാവയുടെ കാലശേഷം പ്രമുഖ നേതാക്കൾ പൊന്നാനിയിൽ ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് ഇമ്പിച്ചിബാവയുടെ രാഷ്ട്രീയ ശിഷ്യൻ ആയ പാലൊളി പൊന്നാനിയിലെത്തുന്നത്. അദ്ദേഹത്തെ പൊന്നാനി സ്വീകരിച്ചു. 

വന്നില്ല പാലൊളിയുടെ ശിഷ്യൻ

പൊന്നാനിയിൽ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനം.

ലളിതജീവിതം കൊണ്ടും മിതഭാഷണം കൊണ്ടും മലയാളിയുടെ സ്നേഹാദരവ് നേടിയ പാലൊളിയെ നാട്ടുകാർ സ്വീകരിച്ചു. മലപ്പുറത്തുനിന്ന് എത്തിയ അദ്ദേഹം 1996ൽ എണ്ണായിരത്തോളം വോട്ടിന്  ജയിച്ചു. പൊന്നാനിക്കാർക്ക് പാലൊളിയെ ഇഷ്ടപ്പെട്ടതിന്റെ തെളിവാണ് 2006ൽ അദ്ദേഹത്തിനു കിട്ടിയ 28,347 വോട്ട് ഭൂരിപക്ഷം.

ഇത് മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷം ആയിരുന്നു. തിരഞ്ഞെടുപ്പു ജീവിതം അവസാനിപ്പിച്ച് പാലൊളി തിരിച്ചുപോയി. അപ്പോൾ പൊന്നാനിയിൽനിന്നുള്ള ഒരു നേതാവിന് അവസരം കിട്ടുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചു. പാലൊളി വളർത്തിക്കൊണ്ടുവന്ന നേതാവായ ടി.എം.സിദ്ദിഖ് മത്സരിക്കും എന്ന തോന്നലുണ്ടായി. സംഭവിച്ചതു മറിച്ചാണ്.

ശ്രീരാമകൃഷ്ണൻ വന്നു

ഡിവൈഎഫ്ഐ നേതാവ് ശ്രീരാമകൃഷ്ണനാണ് പാലൊളിയുടെ പിൻഗാമിയായി എത്തിയത്. പെരിന്തൽമണ്ണ സ്വദേശിയായിരുന്നു അദ്ദേഹം. 2011ൽ പൊന്നാനിയിൽ ആദ്യമത്സരത്തിനിറങ്ങിയ പി.ശ്രീരാമകൃഷ്ണൻ 4101 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്കെത്തുന്നത്. 2016ൽ ഭൂരിപക്ഷം മൂന്നിരട്ടിയിലധികം വർധിച്ച് 15,640 വോട്ടായി.

രണ്ടു ടേം നിബന്ധന അനുസരിച്ച് ശ്രീരാമകൃഷ്ണൻ മാറി. അപ്പോൾ വീണ്ടും പൊന്നാനി ആഗ്രഹിച്ചുപോയി അടിത്തട്ടിൽനിന്ന് ഉയർന്നുവന്ന ടി.എം.സിദ്ദിഖ് സ്ഥാനാർഥിയാകുമെന്ന്. ഇത്തവണയും സ്ഥാനാർഥിയെ മുകളിൽനിന്ന് കൊണ്ടുവരുന്നതു കണ്ടാണ് പൊന്നാനിയുടെ പിടച്ചിൽ. ലീഗിന്റെ ശക്തികേന്ദ്രമായ വെളിയംകോടുനിന്ന് അവരോട് പൊരുതി പാർട്ടി വളർത്തിയ സിദ്ദിഖിന് വേണ്ടിയാണ് പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയത്

രാഷ്ട്രീയ സമഭാവന

മതവർഗീയതയ്ക്ക് ഇടമില്ലാത്ത സ്ഥലമാണ് പൊന്നാനി. മതപരമായ വിഭാഗീയതകൾ വരുമ്പോൾ ഒരുമിച്ച് എതിർത്ത പാരമ്പര്യം പൊന്നാനിയുടെ ചരിത്രത്തിലുണ്ട്. ഈ സമഭാവന ഇരു മുന്നണികളോടും പൊന്നാനി കാണിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ അടിത്തറ ഉണ്ടായിരിക്കുമ്പോൾതന്നെ  കോൺഗ്രസിനും ഇവിടെ പലവട്ടം ജയിക്കാനായി.

വലിയ ഭൂരിപക്ഷം ഇല്ലാതെ ചാഞ്ഞും ചരിഞ്ഞും ഇരുമുന്നണികളോടും മമത കാണിച്ചിട്ടുണ്ട്. അതിനാൽ സിപിഎം വാശിപിടിച്ചാൽ ഇവിടെ വിജയിക്കണമെന്നില്ല. മണ്ഡലം രൂപീകരിക്കപ്പെട്ട 1965ൽ കോൺഗ്രസ്സിലെ കെ.ജി.കരുണാകര മേനോൻ ആയിരത്തോളം വോട്ടുകൾക്ക് വിജയിച്ച ഇവിടെ ലീഗും സിപിഎമ്മും പിന്നീട് ജയിച്ചുവെങ്കിലും പലപ്പോഴും നിസ്സാര വോട്ടിനായിരുന്നു.  

വിജയരാഘവന്റെ ജില്ല

മലപ്പുറം ജില്ലയുടെ പാർട്ടിയുടെ ഗതിവിഗതികൾ ഇപ്പോൾ നിശ്ചയിക്കുന്നത് പ്രധാനമായും ഇടതുമുന്നണി കൺവീനറും പാർട്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന എ.വിജയരാഘവനാണ്. ഏറെക്കാലമായി തന്റെ നാട് ഉൾപ്പെടുന്ന ജില്ലയിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ അദ്ദേഹം തീരുമാനമെടുക്കുന്നു.

ചിലപ്പോഴൊക്കെ വിജയരാഘവന്റെ ഇടപെടലുകൾ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. മഞ്ഞളാംകുഴി അലി ഉദാഹരണം. ഇടതു സ്വതന്ത്രൻ ആയി ഇടതുമുന്നണിക്ക് മങ്കട സീറ്റ് നേടിക്കൊടുത്ത അലി പിന്നീട് മുസ്‌ലിം ലീഗിലേക്കു പോയി. ലീഗിന്റെ പ്രതിനിധിയായി മന്ത്രിയുമായി. 

മങ്കടയിൽ ഇടതു സ്വതന്ത്രനായി ജയിച്ച അലി സിപിഎം മലപ്പുറം സമ്മേളനത്തിന്റെ കാലത്ത് വിഎസിനെ സഹായിച്ചു എന്ന സംശയം പിണറായി വിജയന് ഉണ്ടായതോടെയാണ് പുറത്തു പോകേണ്ടിവന്നത്.  അലിയും വിജയരാഘവനും തമ്മിലുള്ള രാഷ്ട്രീയ വടംവലിയിൽ പലപ്പോഴും അലിക്കായിരുന്നു മേൽക്കൈ. പൊന്നാനിയിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ വിജയരാഘവനോ പൊന്നാനിയിലെ പാർട്ടിക്കാരോ ജയിക്കുക എന്നു കാത്തിരുന്നുകാണാം. 

English Summary: Why There is a Protest against CPM leadership in Ponnani over the Candidature of Nandakumar?