അശ്ലീല സിഡിക്കു പിന്നിൽ ഉന്നതൻ; ചമച്ചത് 20 കോടി ചെലവിട്ട്: കണ്ണീരോടെ ജാർക്കിഹോളി
ബെംഗളൂരു∙ ലൈംഗിക വിഡിയോ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആവർത്തിച്ച് രാജിവച്ച മന്ത്രി രമേശ് ജാർക്കിഹോളി. തന്റെ രാഷ്ട്രീയ ഭാവിയും പ്രതിഛായയും തകർക്കാനുള്ള Karnataka sex cd scandal,Ramesh Jarkiholi, B S Yediyurappa-led BJP government, Woman Abuse, Crime India, Crime News, Manorama News, Manorama Online.

ബെംഗളൂരു∙ ലൈംഗിക വിഡിയോ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആവർത്തിച്ച് രാജിവച്ച മന്ത്രി രമേശ് ജാർക്കിഹോളി. തന്റെ രാഷ്ട്രീയ ഭാവിയും പ്രതിഛായയും തകർക്കാനുള്ള നീക്കമാണിതെന്നും വിഡിയോയിലുള്ള വ്യക്തി താനല്ലെന്നും കണ്ണീരണിഞ്ഞു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
20 കോടി രൂപ ചെലവിട്ടാണു വ്യാജ സിഡി ചമച്ചിരിക്കുന്നതെന്നും യശ്വന്തപുരയിലും ഹുളിമാവിലുമാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നതെന്നും ജാർക്കിഹോളി ആരോപിച്ചു. സിഡിയിൽ ഉൾപ്പെട്ട യുവതിക്ക് 5 കോടി രൂപയും വിദേശ രാജ്യങ്ങളിൽ 2 ഫ്ലാറ്റുകളും നൽകിയതായാണു വിവരം. കുറ്റക്കാരായവരെ ജയിലിലടയ്ക്കും വരെ അടങ്ങിയിരിക്കില്ല. ഈ വിഷയം സർക്കാരിനെ വെട്ടിലാക്കാതിരിക്കാനാണ് സ്വമേധയാ രാജിവച്ചത്.
ജാർക്കിഹോളിയുടേതെന്ന് ആരോപണമുള്ള അശ്ലീല ദൃശ്യങ്ങൾ സാമൂഹിക പ്രവർത്തകനായ ദിനേഷ് കല്ലഹള്ളി പുറത്തുവിട്ടതിനെ തുടർന്ന് കഴിഞ്ഞ മൂന്നിനാണ് ജാർക്കിഹോളി രാജിവച്ചത്. തനിക്കൊപ്പം നിന്ന കുടുംബാംഗങ്ങൾക്കും മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കും ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമിക്കും ജാർക്കിഹോളി നന്ദി പറഞ്ഞു.
സിഡി പുറത്തുവിടുന്നതിന് 26 മണിക്കൂർ മുൻപും മുന്നറിയിപ്പു ലഭിച്ചിരുന്നു. തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ് നിസ്സാരമായി തള്ളിയത്. ഇതിനു പിന്നിൽ പ്രവർത്തിച്ച നേതാവ് ആരാണെന്ന് അറിയാമെങ്കിലും ഇപ്പോൾ അധികമൊന്നും വെളിപ്പെടുത്താനാകില്ലെന്നു അദ്ദേഹം പറഞ്ഞു.
കല്ലഹള്ളിയുടെ പരാതി പിൻവലിക്കാനാകില്ല
അതേസമയം രമേശ് ജാർക്കിഹോളിക്കെതിരെ ദിനേശ് കല്ലഹള്ളി നൽകിയ പരാതി പിൻവലിക്കാനാകില്ലെന്ന് കബ്ബൺ പാർക്ക് പൊലീസ്. യുവതിയുമായുള്ള ലൈംഗിക വിഡിയോ പുറത്തുവിട്ട സംഭവത്തിനു പിന്നിൽ, ഭീഷണിപ്പെടുത്തി 5 കോടി രൂപ തട്ടലാണ് ഉദ്ദേശ്യമെന്ന് കുമാരസ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിൽ മനം നൊന്താണ് പരാതി പിൻവലിക്കുന്നതെന്നും ദിനേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു മന്ത്രിയുടെ രാജിക്കു വഴിയൊരുക്കിയ പരാതി പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.
മന്ത്രിപദത്തിനായി സമ്മർദം
അതേസമയം ഒഴിവുള്ള മന്ത്രിപദം ജാർക്കിഹോളിയുടെ സഹോദരനും അരഭാവിയിൽനിന്നുള്ള ബിജെപി എംഎൽഎയുമായ ബാലചന്ദ്ര ജാർക്കിഹോളിക്കു നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനു മേൽ സമ്മർദമേറുന്നു. വടക്കൻ കർണാടകയിൽ നിന്നുള്ള 15 ബിജെപി എംഎൽഎമാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടത്. നിലവിൽ ബാലചന്ദ്ര കർണാടക മിൽക് ഫെഡറേഷൻ (കെഎംഎഫ്) ചെയർമാനാണ്.
വിഡിയോ ചമച്ചത് ബിജെപി: പിസിസി വക്താവ്
ജാർക്കിഹോളിക്കെതിരെ ലൈംഗിക വിഡിയോ ചമച്ചത് ബിജെപിയെന്ന് കർണാടക പിസിസി വക്താവ് എം.ലക്ഷ്മൺ. മന്ത്രി സി.പി.യോഗേശ്വറിനോടു ചോദിച്ചാൽ മതി ഇതേക്കുറിച്ച് അറിയാനാകുമെന്നും അദ്ദേഹം ആരോപിച്ചു. ജാർക്കിഹോളിയുടെ രാജിക്ക് ഇടയാക്കിയ ലൈംഗിക സിഡിയിന്മേൽ ഉന്നതതല അന്വേഷണം വേണം. പൊലീസിന് സ്വതന്ത്രമായി അന്വേഷിക്കാൻ അനുമതി നൽകിയാൽ 24 മണിക്കൂറിനകം ചുരുളഴിയും.
വിഡിയോയിൽ ഉള്ളയാൾ അല്ലെങ്കിൽ ജാർക്കിഹോളി എന്തിനാണു രാജിവച്ചത്, എന്തുകൊണ്ടാണ് പൊലീസിൽ പരാതി നൽകാത്തത്, കുമാരസ്വാമിക്ക് എന്തിനാണ് നന്ദി രേഖപ്പെടുത്തിയത് എന്നൊന്നും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്- ദൾ സഖ്യസർക്കാരിനെ അട്ടിമറിക്കാൻ കൂറുമാറുന്നതിന്റെ ഭാഗമായി മുംബൈയിലെ ഹോട്ടലിൽ ഒളിച്ചുപാർത്ത എംഎൽഎമാർ അർധനഗ്ന നൃത്തം കാണുന്നതും അവർക്കൊപ്പം നൃത്തം ചെയ്യുന്നതുമായ വിഡിയോ ദൃശ്യങ്ങൾ യോഗേശ്വറിന്റെ കൈവശമുണ്ടെന്നും ലക്ഷ്മൺ ആരോപിച്ചു.
English Summary: Top leader framed me, woman got Rs 5 cr, claims Jarkiholi