കേരളത്തിൽ താരപ്രചാരകരെ ഇറക്കി കളംപിടിക്കാൻ ബിജെപി; കോൺഗ്രസിന് രാഹുലും പ്രിയങ്കയും
നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ ഒന്നാമതെത്താൻ ബിജെപിയുടെ നീക്കം. സിപിഎമ്മിനും കോൺഗ്രസിനും കേന്ദ്രനേതാക്കളുടെ പട്ടിക വളരെ ചുരുക്കമാണെന്നതിനാൽ കേരളത്തിൽ രാജ്യത്തെ തന്നെ താരപ്രചാരകരെ കൊണ്ട് നിറയ്ക്കാനാണ് ബിജെപിയുടെ പദ്ധതി...Kerala BJP, Kerala assembly election bjp campaigning,

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒന്നാമതെത്താൻ ബിജെപിയുടെ നീക്കം. സിപിഎമ്മിനും കോൺഗ്രസിനും കേന്ദ്രനേതാക്കളുടെ പട്ടിക ചുരുക്കമാണെന്നതിനാൽ കേരളത്തിൽ രാജ്യത്തെ തന്നെ താരപ്രചാരകരെകൊണ്ടു നിറയ്ക്കാനാണ് ബിജെപിയുടെ പദ്ധതി.
സിപിഎമ്മിന് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടുമാണ് സിപിഎമ്മിന്റെ കേന്ദ്ര പട്ടികയിലുള്ളത്. കോൺഗ്രസ് പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്ന് രാഹുൽ ഗാന്ധിയിലും പ്രിയങ്ക ഗാന്ധിയിലുമാണ്. കേരളത്തിലെ ഭരണമുറപ്പിക്കുന്നതിന് ബംഗാളിൽ സിപിഎമ്മിനൊപ്പമുള്ള പ്രചാരണം അപകടമാകുമെന്ന് തിരിച്ചറിഞ്ഞ് പ്രിയങ്കയും രാഹുലും ബംഗാളിൽ പ്രചാരണത്തിന് പോകുന്നുമില്ല. അതുകൊണ്ട് കേരളവും തമിഴ്നാടുമായിരിക്കും രാഹുലും പ്രിയങ്കയും ശ്രദ്ധിക്കുക.
ബിജെപി കുറഞ്ഞത് 20 േകന്ദ്രനേതാക്കളെയെങ്കിലും ആദ്യ രണ്ടാഴ്ചയിലെത്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് മഹാറാലികളിൽ പങ്കെടുക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ 10 സമ്മേളനങ്ങളിൽ പ്രസംഗിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും 2 ദിവസമുണ്ടാകും. ദേശീയ അധ്യഷൻ ജെ.പി. നഡ്ഡ 3 ദിവസം ഉണ്ടാകും.
നിർമല സീതാരാമൻ, നിതിൻ ഗഡ്കരി, യോഗി ആദിത്യനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ 2 ദിവസം പ്രചാരണം നടത്തും. പ്രകാശ് ജാവഡേക്കർ, സ്മൃതി ഇറാനി, തേജസ്വി സൂര്യ, രാം മാധവ്, അനുരാഗ് ഠാക്കൂർ, ദേവേന്ദ്ര ഫഡ്നാവിസ്, ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവരാണ് ആദ്യ പട്ടികയിൽ കേരളത്തിലെ പ്രചാരണത്തിനുള്ളത്.
Content Highlights: BJP star campaigners to visit Kerala