കോവിഡ് കേസുകൾ കുറയുന്നു, കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം; ആശങ്കയായി എറണാകുളം
ന്യൂഡൽഹി∙ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു മാസത്തിനിടെയുണ്ടായ കുറവ് അഭിനന്ദനാര്‍ഹമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഫെബ്രുവരി 11ന് 64,607 ആക്ടീവ് കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ മാർച്ച് 11ന് അത് 35,715 ആയി കുറഞ്ഞു. എന്നാല്‍ | Maharashtra | COVID-19 | coronavirus | Uddhav Thackeray | Manorama Online

ന്യൂഡൽഹി∙ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു മാസത്തിനിടെയുണ്ടായ കുറവ് അഭിനന്ദനാര്‍ഹമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഫെബ്രുവരി 11ന് 64,607 ആക്ടീവ് കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ മാർച്ച് 11ന് അത് 35,715 ആയി കുറഞ്ഞു. എന്നാല്‍ സജീവ രോഗികള്‍ കൂടുതലുള്ള രാജ്യത്തെ പത്ത് ജില്ലകളില്‍ എറണാകുളവും ഉള്‍പ്പെട്ടത് ആശങ്കപ്പെടുത്തുന്നതാണ്. മഹാരാഷ്ട്രയിലെ എട്ട് ജില്ലകള്‍ പട്ടികയിലുണ്ട്.
മഹാരാഷ്ട്രയിലെ കാര്യത്തിൽ കേന്ദ്രസർക്കാർ വളരെ ആശങ്കാകുലരാണെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ.പോൾ പറഞ്ഞു. വൈറസിനെ നിസാരമായി കാണാനാവില്ല. മഹാരാഷ്ട്ര സർക്കാർ മാർച്ച് 15 മുതൽ 21 വരെ നാഗ്പുരിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. കൂടുതൽ ജില്ലകളിൽ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചിരുന്നു.
2021ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നാണ്. വ്യാഴാഴ്ച, 22,854 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. മഹാരാഷ്ട്രയിലാണ് 13,659 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തത്. ഇത് രാജ്യത്തെ ആകെ പ്രതിദിന കണക്കിന്റെ 60 ശതമാനമാണ്. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ള 10 ജില്ലകളിൽ എട്ടും മഹാരാഷ്ട്രയിലാണ്. പുണെ, നാഗ്പുർ, താനെ, മുംബൈ, അമരാവതി, ജൽഗാവ്, നാസിക്, ഔറംഗബാദ് എന്നിവയാണവ.
മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ മൊത്തം 85 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ കോവിഡ് കേസുകളിൽ വൻ വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗമുക്തർ കേരളത്തിലാണ്.
English Summary: Centre Appreciates Kerala For Decline in Covid Cases