ആരുടെ കുറ്റ്യാടി? അസാധാരണ പ്രതിഷേധം അമ്പരപ്പിച്ചു; സിപിഎം പുനരാലോചനയ്ക്ക്?
കോഴിക്കോട്∙ പരസ്യപ്രതിഷേധം വ്യാപകമാകുന്നതിനിടെ സിപിഎമ്മില്‍ പുനരാലോചനയ്ക്ക് നീക്കം. കുറ്റ്യാടി സീറ്റില്‍ പുനരാലോചനയ്ക്ക് സാധ്യത തെളിഞ്ഞു. കേരള കോണ്‍ഗ്രസുമായി സിപിഎം ആശയവിനിമയം നടത്തി. Kuttiyadi seat,CPM workers stage protest Kuttiyadi, LDF Govt, Election2021, KeralaAssembly election, Breaking News, Manorama News, Manorama Online.

കോഴിക്കോട്∙ പരസ്യപ്രതിഷേധം വ്യാപകമാകുന്നതിനിടെ സിപിഎമ്മില്‍ പുനരാലോചനയ്ക്ക് നീക്കം. കുറ്റ്യാടി സീറ്റില്‍ പുനരാലോചനയ്ക്ക് സാധ്യത തെളിഞ്ഞു. കേരള കോണ്‍ഗ്രസുമായി സിപിഎം ആശയവിനിമയം നടത്തി. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മുമായി സിപിഎം ഇന്ന് ചര്‍ച്ച നടത്തും. സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തില്‍ തന്നെ അപൂര്‍വമാണ് ഇത്തരം സാഹചര്യം. കുറ്റ്യാടി ഉള്‍പ്പെടുത്താതെയാണ് ഇന്നലെ കേരള കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചത്.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ അസാധാരണ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുനയശ്രമം വകവയ്ക്കാതെയായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഈ പ്രതിഷേധം സിപിഎമ്മിനെ ആശങ്കയിലാക്കി. തൊട്ടടുത്ത നാദാപുരം മണ്ഡലത്തെ ബാധിക്കുമോ എന്ന പേടി സിപിഐയ്ക്കുമുണ്ട്. ഒപ്പം ഇത്രയും പ്രതിഷേധത്തിനിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പ്രചാരണം ഉള്‍പ്പടെ പ്രതിസന്ധിയിലാകുമെന്ന ആശങ്ക കേരള കോണ്‍ഗ്രസിനും.
പൊതു സ്വതന്ത്രനെ മല്‍സരിപ്പിക്കുക, തിരുവമ്പാടി– കുറ്റ്യാടി സീറ്റുകള്‍ വച്ചുമാറുക ഈ രണ്ടു തരത്തിലാണ് ചര്‍ച്ച. എന്നാല്‍ തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച സാഹചര്യത്തില്‍ മണ്ഡലം വച്ചുമാറല്‍ ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ് കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കേണ്ടിവരും. കുറ്റ്യാടിയില്‍ സിപിഎം സ്ഥാനാര്‍ഥി മല്‍സരിക്കണമെന്ന പൊതുവികാരം പ്രവര്‍ത്തകര്‍ക്കുണ്ടെന്നു പറയുന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണോ ഇത്തരം പ്രതിഷേധങ്ങള്‍ എന്നും ചര്‍ച്ചകളുണ്ട്.
പ്രവര്‍ത്തകരുടെ മനോവികാരം പരിഗണിക്കാതെയുള്ള തീരുമാനം നേതൃത്വം പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കുറ്റ്യാടിയില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യപ്രതിഷേധം ഉയര്‍ന്ന സാഹചര്യം വ്യക്തമാക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.
2008 ലെ പുനർനിർണയത്തെത്തുടർന്ന് നിലവിൽവന്ന മണ്ഡലമാണ് കുറ്റ്യാടി. പഴയ മേപ്പയൂർ മണ്ഡലത്തിന്റെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇവിടെ 2011 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കെ.കെ. ലതിക (സിപിഎം) 6,972 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിംലീഗിന്റെ സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തി. 2016 ൽ ലതികയെ ലീഗിന്റെ പാറയ്ക്കൽ അബ്ദുല്ല 1,157 വോട്ടിനു പരാജയപ്പെടുത്തി. എളുപ്പത്തിൽ തിരിച്ചുപിടിക്കാവുന്ന മണ്ഡലമാണ് ഇതെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
യുഡിഎഫിലായിരിക്കെ കേരള കോൺഗ്രസ് കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര മണ്ഡലത്തിലാണ് മത്സരിച്ചിരുന്നത്. കഴിഞ്ഞ തവണ ടി.പി. രാമകൃഷ്ണനോട് തോറ്റു. ഇവിടെ ഇത്തവണയും രാമകൃഷ്ണൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. പേരാമ്പ്രയ്ക്കു പകരം കേരള കോൺഗ്രസിന് നൽകിയതാണ് കുറ്റ്യാടി.
English Summary: CPM workers stage protest against allotment of Kuttiadi seat, shock for leadership