ശബരിമലയിലെ സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലാത്തത്: ഖേദം പ്രകടിപ്പിച്ച് കടകംപള്ളി
തിരുവനന്തപുരം∙ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് 2018ല്‍ ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ ഖേദമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു. തനിക്ക് വല്ലാത്ത വിഷമമുണ്ടായെന്നും... Kadakampally Surendran, Sabarimala Women Entry, CPM, Kerala Government

തിരുവനന്തപുരം∙ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് 2018ല്‍ ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ ഖേദമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു. തനിക്ക് വല്ലാത്ത വിഷമമുണ്ടായെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിലുള്ള വിധി എന്തുതന്നെയാണെങ്കിലും വിശ്വാസികളുമായി ചർച്ച ചെയ്തു മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
2018ലെ പ്രശ്നങ്ങളിൽ ഞങ്ങൾക്കു വിഷമമുണ്ട്. എന്നാൽ ഇന്ന് അതൊന്നും ജനങ്ങളുടെ മനസിലില്ലെന്നാണ് കരുതുന്നത്. അന്നെടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതെല്ലാം തന്നെ ഒരു സന്ദേശമാണെന്നും മന്ത്രി പറഞ്ഞു. സിപിഎം സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെയാണ് ശബരിമലയിൽ യുവതീപ്രവേശത്തിന് കൂട്ടുനിന്ന സർക്കാരിന് തെറ്റുപറ്റിയെന്ന് ദേവസ്വം മന്ത്രി തുറന്നുസമ്മതിച്ചിരിക്കുന്നത്.
English Summary: Devaswom minister Kadakampally Surendran express regret in Sabarimala women entry