‘വലിയ പാർട്ടികളിൽ അസ്വാരസ്യം പതിവ്; കേരളത്തിൽ ബിജെപി ലക്ഷ്യം പരമാവധി സീറ്റ്’
കേരളത്തിൽ ഇത്തവണ ബിജെപി വൻ മുന്നേറ്റം നടത്തും. ജനങ്ങളുടെ വലിയ വിശ്വാസം പാർട്ടിക്കൊപ്പമുണ്ട്. പ്രവർത്തകരും നേതാക്കളും ഊർജസ്വലരാണ്. അവരിലെ ആവേശം വോട്ടായി മാറുകയും കേരളം ഭരിക്കുകയെന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയും ചെയ്യും–കർണാടക ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ...CN Ashwath Narayan, Deputy Chief Minister of Karnataka, CN Ashwath Narayan latest news, CN Ashwath Narayan Kerala assembly election,
കേരളത്തിൽ ഇത്തവണ ബിജെപി വൻ മുന്നേറ്റം നടത്തും. ജനങ്ങളുടെ വലിയ വിശ്വാസം പാർട്ടിക്കൊപ്പമുണ്ട്. പ്രവർത്തകരും നേതാക്കളും ഊർജസ്വലരാണ്. അവരിലെ ആവേശം വോട്ടായി മാറുകയും കേരളം ഭരിക്കുകയെന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയും ചെയ്യും–കർണാടക ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ...CN Ashwath Narayan, Deputy Chief Minister of Karnataka, CN Ashwath Narayan latest news, CN Ashwath Narayan Kerala assembly election,
കേരളത്തിൽ ഇത്തവണ ബിജെപി വൻ മുന്നേറ്റം നടത്തും. ജനങ്ങളുടെ വലിയ വിശ്വാസം പാർട്ടിക്കൊപ്പമുണ്ട്. പ്രവർത്തകരും നേതാക്കളും ഊർജസ്വലരാണ്. അവരിലെ ആവേശം വോട്ടായി മാറുകയും കേരളം ഭരിക്കുകയെന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയും ചെയ്യും–കർണാടക ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ...CN Ashwath Narayan, Deputy Chief Minister of Karnataka, CN Ashwath Narayan latest news, CN Ashwath Narayan Kerala assembly election,
കൊച്ചി∙ ‘കേരളത്തിൽ ഇത്തവണ ബിജെപി വൻ മുന്നേറ്റം നടത്തും. ജനങ്ങളുടെ വലിയ വിശ്വാസം പാർട്ടിക്കൊപ്പമുണ്ട്. പ്രവർത്തകരും നേതാക്കളും ഊർജസ്വലരാണ്. അവരിലെ ആവേശം വോട്ടായി മാറുകയും കേരളം ഭരിക്കുകയെന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയും ചെയ്യും’ – കർണാടക ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഡോ. സി.എൻ. അശ്വഥ് നാരായണിന്റെ വാക്കുകളാണിവ. ‘കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പൊള്ളത്തരം ജനങ്ങൾക്കു മനസ്സിലായിക്കഴിഞ്ഞു. അതിനാൽതന്നെ ജനത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്കുള്ള സ്വാഭാവിക മാർഗമാണ് ബിജെപി’ – കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പിന്റെ സഹചുമതലക്കാരൻ കൂടിയായ അശ്വഥ് പറയുന്നു.
കർണാടകയിലെ ഉന്നത വിദ്യാഭ്യാസ–ഐടി–ബിടി മന്ത്രി കൂടിയായ അശ്വഥ് നാരായൺ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദൾ (എസ്) മന്ത്രിസഭയെ അട്ടിമറിച്ചു ബി.എസ്. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയെ അധികാരത്തിലെത്തിക്കുന്നതിനു ചുക്കാൻ പിടിച്ച നേതാവു കൂടിയാണ്. ബെംഗളൂരുവിലെ വിദ്യാഭ്യാസ– വ്യവസായ– സാമൂഹിക പ്രമുഖരിലൊരാളായ എം.എസ്. രാമയ്യയുടെ മകനാണ്. എം.ആർ. സീതാറാമിനെതിരെ അട്ടിമറിജയം നേടി മല്ലേശ്വരം മണ്ഡലത്തിൽ തുടർച്ചയായി ജയിച്ചുവരുന്ന എംഎൽഎയുമാണ് മെഡിക്കൽ ഡോക്ടർ കൂടിയായ അശ്വഥ്. ബിജെപി വിജയയാത്ര, സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങിയവയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മനോരമ ഓൺലൈനോടു സംസാരിക്കുന്നു.
കേരളത്തിൽ മന്ത്രിസഭ രൂപീകരിക്കുകയാണു ലക്ഷ്യമെന്ന് താങ്കൾ കഴിഞ്ഞയാഴ്ച പറഞ്ഞല്ലോ? എന്താണതിന് ആധാരം?
ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാകില്ല. വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷമുള്ള കാര്യങ്ങൾ കാത്തിരുന്നു കാണാം. ഇപ്പോൾ പരമാവധി സീറ്റിൽ വിജയിക്കുകയാണു ലക്ഷ്യം.
കേരളത്തിൽ സ്ഥാനാർഥിനിർണയം എവിടെവരെയായി?
കേരളത്തിലെ സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിലാണ്. പുതുമയും യുവത്വവും പരിചയസമ്പന്നതയും പാർട്ടിയിൽ കൂറോടെ പ്രവർത്തിച്ചതിന്റെ അംഗീകാരവുമെല്ലാം സ്ഥാനാർഥിനിർണയത്തിൽ പ്രതിഫലിക്കും. വനിതകള്‍ക്കും യുവാക്കൾക്കും പരമാവധി പ്രാതിനിധ്യം ഉറപ്പാക്കും.
വിവിധ ക്രിസ്തീയ വിഭാഗങ്ങളുമായി ബിജെപി നേതാക്കൾ നിരന്തര സമ്പർക്കത്തിലാണല്ലോ?
ക്രിസ്ത്യൻ സമൂഹങ്ങൾ മുൻപെങ്ങുമില്ലാത്ത തോതിൽ ബിജെപിയോട് ആഭിമുഖ്യം പുലർത്തുന്നുണ്ട്. ക്രിസ്ത്യൻ സമൂഹങ്ങളുടെ ആശങ്കകൾ അകറ്റുന്നതിൽ കേരളത്തിലെ ഇടതു– വലതു മുന്നണികൾ പരാജയപ്പെട്ടു. ഇതിലുള്ള അസന്തുഷ്ടി പ്രകടിപ്പിച്ച് ക്രിസ്തീയ വിഭാഗങ്ങൾ ബിജെപിക്കു പരസ്യമായിത്തന്നെ പിന്തുണ അറിയിക്കുന്നുണ്ട്. അവരുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ബിജെപിക്കാകും. പരസ്പരവിശ്വാസം വളർത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണു ക്രിസ്തീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻപോകുന്നു എന്നതു മാത്രമല്ല അതിനു കാരണം.
കേരളത്തിലെ ബിജെപി ഘടകത്തിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങളില്ലേ?
അതെല്ലാം പഴങ്കഥകളാണ്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപനത്തോടെ പാർട്ടിയിൽ മുൻപെങ്ങുമില്ലാത്ത ഊർജവും ഐക്യവും സുവ്യക്തമാണ്. തിരുവനന്തപുരത്തു കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുൻ ദേശീയ അധ്യക്ഷനുമായ അമിത് ഷാ നടത്തിയ പ്രസംഗം നേതാക്കളിലേക്കും പ്രവർത്തകരിലേക്കും ഊർജം പകരുന്നതായിരുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി അകന്നുനിൽക്കുന്നുവെന്നു മാധ്യമങ്ങൾ പറയുന്ന ശോഭ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ആവേശത്തോടെ പ്രവർത്തകരെ നയിക്കുന്നതാണു കാഴ്ച. വലിയ പാർട്ടികളിൽ അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും പതിവാണ്. അതു നേരിടാനും പരിഹരിക്കാനുമുള്ള കെൽപ് ബിജെപി നേതൃത്വത്തിനുണ്ട്.
എന്തു സന്ദേശമാണു ജനങ്ങളോടു ബിജെപി പറയുന്നത്?
വികസനരംഗത്തു കേരളത്തെ തുടർച്ചയായി ഭരിച്ചു പിന്നോട്ടടിപ്പിച്ച ഭരണമാണ് എൽഡിഎഫിന്റേതും യുഡിഎഫിന്റേതും. എങ്ങനെയാണു ബിജെപി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വ്യത്യാസമുണ്ടാക്കുന്നതെന്നു ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കും. അമിത് ഷാ, ജെ.പി.നഡ്ഡ എന്നിവരുടെയും നായകത്വത്തിൽ എങ്ങനെയാണ് ഈ രാജ്യത്ത് ഒരു വ്യത്യാസമുണ്ടാക്കിയതെന്നു ജനം തിരിച്ചറിയണം. വലിയ തോതിൽ ഈ രാജ്യത്തെ മാറ്റി. പല പരിഷ്കാരങ്ങളും രാജ്യത്തു നടപ്പായി. മുന്നോട്ടുള്ള വഴി എന്നാണു ബിജെപിയെ വിശേഷിപ്പിക്കാനാകുക. ബിജെപിയാണു പരിഹാരം. ഇത്തരത്തിലുള്ള മാറ്റങ്ങൾ ഇടതു സർക്കാരിനു കേരളത്തിൽ കൊണ്ടുവരാനായിട്ടില്ല. സിപിഎം അടക്കമുള്ള കമ്യൂണിസ്റ്റ് പാർട്ടികൾക്കു നമ്മുടെ രാജ്യത്ത് എല്ലാത്തരത്തിലുള്ള പ്രസക്തിയും നഷ്ടപ്പെട്ടു. രാജ്യത്തിന്റെ മറ്റ് എല്ലാ മേഖലകളിൽനിന്നും അവർ തുടച്ചുനീക്കപ്പെട്ടു. കേരളത്തിൽ മാത്രമാണ് അവർ ശേഷിക്കുന്നതും. അതും ഏതാനും കാലത്തേക്കു മാത്രം.
യുഡിഎഫാകട്ടെ, തികച്ചും ശോചനീയാവസ്ഥയിലാണ്. ഭരണപക്ഷം മാത്രമല്ല, പ്രതിപക്ഷവും പാടേ പരാജയമാണെന്നു തെളിയിച്ച സംസ്ഥാനമാണു കേരളം. പ്രാദേശികമായും ദേശീയതലത്തിലും കോൺഗ്രസിനു ദേശീയ പ്രാധാന്യവും സ്വഭാവവും നഷ്ടമായി. കോൺഗ്രസിനകത്തു നേതൃത്വത്തിനെതിരെ ചോദ്യങ്ങൾ ഉയർന്നുതുടങ്ങി. ഏറെക്കുറെ കോൺഗ്രസ് മുക്ത ഭാരതം എന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തിത്തുടങ്ങി. പുറത്തുനിന്നുള്ളതിനെക്കാൾ, കോൺഗ്രസിനകത്തുനിന്നുതന്നെയുള്ള സ്വാഭാവികപ്രക്രിയയിലൂടെ ആ പാർട്ടി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
പ്രതിപക്ഷം വേണ്ട എന്നാണോ ഉദ്ദേശിക്കുന്നത്?
ഒരിക്കലുമല്ല. പ്രതിപക്ഷം ജനാധിപത്യത്തിൽ അവിഭാജ്യഘടകമാണ്. എന്നാൽ അതു കോൺഗ്രസിന്റെ സ്വഭാവത്തിലുള്ളതാകരുത്. സ്വാതന്ത്ര്യത്തിനു മുൻപും പിൻപും കോൺഗ്രസുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി ആ പാർട്ടിയിൽ പുതിയ മുഖങ്ങളില്ലാത്ത അവസ്ഥയാണ്. ഇപ്പോഴും നേതാക്കളുടെ ചിന്തകളെ അടിച്ചേൽപിക്കുന്ന അവസ്ഥയാണു കോൺഗ്രസിൽ. പ്രസക്തിയില്ലാത്ത കാര്യങ്ങൾപോലും ഏറ്റെടുത്തു നടത്താൻ അതിനാൽ കോൺഗ്രസിലെ അണികൾ നിർബന്ധിതരാകുന്നു. മുന്നോട്ടുള്ള യാത്രയിലല്ല കോൺഗ്രസ്. ആ പാർട്ടി നശിച്ചുകഴിഞ്ഞു. ബിജെപി അങ്ങനെയല്ല, രാജ്യത്തിന്റെ ദേശീയത ഉയർത്തിപ്പിടിക്കുമ്പോൾത്തന്നെ സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും മുന്നോട്ടുള്ള അതിവേഗ പ്രയാണമാണു ബിജെപി സാധ്യമാക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളിലും എത്താൻ ബിജെപിക്കു സാധിക്കുന്നു. അവസരത്തിനൊത്ത് ഉയരുന്നു. എല്ലാ ജനങ്ങളിലും വലിയ പ്രതീക്ഷയാണു ബിജെപിയെക്കുറിച്ചുള്ളത്.
അയൽ രാജ്യങ്ങൾക്കുപോലും കൃത്യമായ സന്ദേശം നൽകാൻ ഇന്നു നമുക്കാകുന്നു. ചൈനയോടു മുഖാമുഖം നോക്കി ഇന്ത്യ സംസാരിച്ചുതുടങ്ങി. മുൻ സർക്കാരുകളെല്ലാംതന്നെ അവരുടെ മേൽക്കോയ്മ അംഗീകരിച്ചാണു കാര്യങ്ങളെ സമീപിച്ചിരുന്നത്. എന്നാൽ ഇന്നു സ്ഥിതി മാറി. നമുക്കു പറയാനുള്ളതു ശക്തമായും വ്യക്തമായും പറയാൻ നമുക്കു സാധിക്കുന്നു. ഇന്ത്യയുടെ ശക്തി അവരെ മനസ്സിലാക്കാൻ നമുക്കു സാധിച്ചു. ഒരുതരത്തിലും നിങ്ങളെക്കാൾ പിന്നിലല്ല ഇന്ത്യയെന്ന ശക്തമായ സന്ദേശം. ലോകത്തുതന്നെ ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയധികം പരിഷ്കാരങ്ങൾ നടപ്പാക്കിയ മറ്റൊരു സർക്കാരുണ്ടാകില്ല. ഡിജിറ്റൽ മുന്നേറ്റം, ഡിജിറ്റൽ പേമെന്റ്, ഓൺലൈൻ ബാങ്കിങ് സംവിധാനങ്ങൾ, ഇ–വിദ്യാഭ്യാസം, ഇ ഗവേണൻസ്, തിരിച്ചറിയൽ സംവിധാനം, സേവനങ്ങൾ, അക്കൗണ്ട്, വെർച്വൽ ഇടപാടുകൾ, ഡിജിറ്റൽ ഇടപാടുകൾ… പലതും വിശ്വസിക്കാൻപോലും സാധിക്കാത്ത തരത്തിലുള്ള മുന്നേറ്റമാണിത്. വികസിത രാജ്യങ്ങളിൽപോലും ഇത്ര വലിയ തോതിൽ ഡിജിറ്റൈസേഷൻ സാധ്യമായിട്ടുണ്ടാകില്ല.
എന്തു വ്യത്യാസമാണു ബിജെപി കേരളത്തിനായി മുന്നോട്ടുവയ്ക്കുന്നത്?
ദേശീയ ഭരണത്തിലെ വ്യത്യാസം കണ്ടില്ലേ? അത്തരം മാറ്റങ്ങൾ കേരളത്തിലും ബിജെപിക്കു കൊണ്ടുവരാനാകും. വികസനമെന്നതു യഥാർഥ അനുഭവത്തിൽ ജനങ്ങൾക്കു മനസ്സിലാക്കാനാകും. യുവജനവിഭാഗത്തിനും മികച്ച അവസരങ്ങൾ കൊണ്ടുവരാൻ ബിജെപിക്കാകും.
കർണാടക ഐടി മേഖലയെ കോവിഡ് എങ്ങനെ ബാധിച്ചു?
ലോകത്ത് എല്ലായിടത്തെയുമെന്ന പോലെ കോവിഡ് കർണാടകയെയും ബാധിച്ചിട്ടുണ്ട്. പക്ഷേ, ഐടി മേഖലയെ അത്രകണ്ടു ബാധിച്ചെന്നു പറയാനാകില്ല. വീടുകളിലിരുന്നും മറ്റും ജോലി ചെയ്ത് ഐടി വ്യവസായം മുന്നോട്ടുപോകുകയാണ്. ബെംഗളൂരു നഗരത്തിൽ ചെറുകിട വ്യാപാരികളെയും മറ്റും ദോഷകരമായി ബാധിച്ചിട്ടുണ്ട്. കാരണം ആളുകൾ, പ്രത്യേകിച്ചും ഐടി ജീവനക്കാരും മറ്റും വീടുകളിലിരുന്നു ജോലി ചെയ്യുന്നു. അതിനാൽ ഗതാഗത മേഖലയിലും വ്യാപാരമേഖലയിലുമുള്ളവരെ കോവിഡ് ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇതു സമയത്തിന്റെ പ്രശ്നമാണ്. കോവിഡ് മാറുന്നതോടെ കൂടുതൽ ഊർജസ്വലമായി കാര്യങ്ങൾ സാധാരണനിലയിലേക്കു തിരിച്ചുവരും.
കർണാടകയിലേക്കു പ്രവേശനത്തിനു കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതു മാറ്റുമോ?
കേരളത്തിൽനിന്നു കർണാടകയിലേക്കു പ്രവേശിക്കുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയതിൽ ഇളവ് അനുവദിക്കും. ഇക്കാര്യത്തിൽ മലയാളികളുടെ ആശങ്ക ഇല്ലാതാക്കും. 72 മണിക്കൂറിനകം കർണാടകയിലെത്തി മടങ്ങുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കേണ്ടതില്ലെന്ന നിർദേശം ആരോഗ്യമന്ത്രാലയത്തിനു നൽകിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട് അതിർത്തികളിൽനിന്നു കർണാടകയിൽ തൊഴിൽ, വ്യാപാര, വിദ്യാഭ്യാസ, ചികിത്സാ ആവശ്യങ്ങൾക്കായെത്തി നിശ്ചിത സമയത്തുതന്നെ മടങ്ങുന്നവരെ ഇതു ദോഷകരമായി ബാധിക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
പരിശോധനയിൽ കേന്ദ്ര സർക്കാർ മാർഗനിർദേശം പാലിക്കാനാണു തീരുമാനം. പനി, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായെത്തുന്നവർക്കു സമയപരിധി നോക്കാതെതന്നെ പരിശോധന നിർബന്ധമാക്കും. എന്നാൽ, 72 മണിക്കൂറിലേറെ സമയം കർണാടകയിൽ ചെലവഴിക്കുന്നവർക്കു പരിശോധന നിർബന്ധമാക്കുമെന്നുതന്നെയാണു നിലവിലെ നിലപാട്. ഈ വിഷയം കോടതിയുടെ പരിഗണനയിൽകൂടിയാണിപ്പോഴുള്ളത്.
English Summary: Interview With Karnataka Minister and BJP's Kerala Election in-charge CN Ashwath Narayan