‘ഇടതിന് അധികാരം ലഭിച്ചാൽ അഹങ്കരിക്കും, യുഡിഎഫ് ജയിച്ചില്ലെങ്കിൽ ഇല്ലാതാകും’
‘കേരളത്തിൽ ഇടതുമുന്നണിക്കു ഭരണത്തുടർച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച് അധികാരത്തിലെത്തണം. യുഡിഎഫ് മികച്ച കൂട്ടരായതുകൊണ്ടല്ല ഇതു പറയുന്നത്. ഭരണത്തുടർച്ച Interview With Writer, Critic MN Karassery, Kerala Assembly Election, Elections2021, Breaking News, Manorama Online, Manorama News, Pinarayi Vijayan, LDF, UDF, Manorama News, Manorama Online.
‘കേരളത്തിൽ ഇടതുമുന്നണിക്കു ഭരണത്തുടർച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച് അധികാരത്തിലെത്തണം. യുഡിഎഫ് മികച്ച കൂട്ടരായതുകൊണ്ടല്ല ഇതു പറയുന്നത്. ഭരണത്തുടർച്ച Interview With Writer, Critic MN Karassery, Kerala Assembly Election, Elections2021, Breaking News, Manorama Online, Manorama News, Pinarayi Vijayan, LDF, UDF, Manorama News, Manorama Online.
‘കേരളത്തിൽ ഇടതുമുന്നണിക്കു ഭരണത്തുടർച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച് അധികാരത്തിലെത്തണം. യുഡിഎഫ് മികച്ച കൂട്ടരായതുകൊണ്ടല്ല ഇതു പറയുന്നത്. ഭരണത്തുടർച്ച Interview With Writer, Critic MN Karassery, Kerala Assembly Election, Elections2021, Breaking News, Manorama Online, Manorama News, Pinarayi Vijayan, LDF, UDF, Manorama News, Manorama Online.
‘കേരളത്തിൽ ഇടതുമുന്നണിക്കു ഭരണത്തുടർച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച് അധികാരത്തിലെത്തണം. യുഡിഎഫ് മികച്ച കൂട്ടരായതുകൊണ്ടല്ല ഇതു പറയുന്നത്. ഭരണത്തുടർച്ച കൈവന്നാൽ ഇടതുമുന്നണി ചീത്തയാകും. ബംഗാളിലെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഭരണം കിട്ടിയില്ലെങ്കിൽ യുഡിഎഫ് ഇല്ലാതാകും -രണ്ടും കേരളത്തിനു നല്ലതല്ല. അഹങ്കാരമാണ് ഇടതുമുന്നണിയുടെ വലിയ പ്രശ്നം. യുഡിഎഫിന്റെ വലിയ പ്രശ്നം അഴിമതിയുമാണ്. കേരളം രക്ഷപ്പെടാൻ ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തണം. അല്ലെങ്കിൽ ഇടതുമുന്നണി അധികാരത്തണലിൽ മതിമറന്നുപോകും’ – രാഷ്ട്രീയ വിമർശകനും ഗ്രന്ഥകാരനുമായ പ്രഫ. എം.എൻ. കാരശേരി നിയമസഭാ തിരഞ്ഞെടുപ്പു സംബന്ധിച്ചും ഭരണത്തുടർച്ച സംബന്ധിച്ചും തന്റെ നിലപാട് വ്യക്തമാക്കുന്നു:
‘‘സത്യാനന്തര കാലമാണിത്. രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്ന അഴിമതിയെക്കുറിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആദ്യം പറഞ്ഞത് നുണയാണെന്ന് പിന്നീടു തെളിഞ്ഞു. എന്നിട്ടോ, മന്ത്രിക്ക് ഒന്നും സംഭവിച്ചില്ല. പണ്ടാണെങ്കിൽ ഇങ്ങനെയൊരു മന്ത്രിക്ക് അധികാരത്തിൽ തുടരാൻ പറ്റുമോ? പത്രക്കാരുടെ ചോദ്യത്തിനു മുന്നിൽ കളവു പറയാൻ ശ്രമിച്ചപ്പോൾ തെളിവു സഹിതം മറുപടി കൊടുത്തപ്പോൾ ഒരു നിമിഷം കടിച്ചുതൂങ്ങിനിൽക്കാതെ സ്ഥാനാർഥിത്വം റദ്ദാക്കി വീട്ടിലേക്കു മടങ്ങിയ ഗാരി ഹാർട്ടിന്റെ അമേരിക്കയിലാണ് പിന്നീട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപും ഹിലരിയും ചേർന്ന് 100 നുണ പറഞ്ഞതായി തെളിഞ്ഞത്.
കളവു പറയുന്നത് അമേരിക്കയിലായാലും കേരളത്തിലായാലും ഇന്നൊരു പ്രശ്നമല്ല. മന്ത്രി കെ.ടി.ജലീൽ കളവു പറഞ്ഞോ എന്നതു സംബന്ധിച്ചൊരു ടിവി ചർച്ച നടക്കുന്നു. അതിൽ പങ്കെടുക്കുന്ന എൻ.എൻ.കൃഷ്ണദാസിന്റെ വാദങ്ങളിലൊന്ന് ഇതായിരുന്നു: ‘ആരൊക്കെ എന്തൊക്കെ കളവു പറയുന്നു. ജലീൽ പറഞ്ഞത് എത്രയോ ചെറിയ ഒന്നു മാത്രം’ - അതെ, ഇത് സത്യാനന്തര കാലമാണ്. ട്രംപ് അധികാരമേറ്റ ശേഷം നടന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ പത്രസമ്മേളനത്തിൽ ട്രംപിന്റെ സ്ഥാനാരോഹണത്തിൽ പങ്കെടുത്തവരുടെ എണ്ണം സംബന്ധിച്ചൊരു തർക്കമുയർന്നു. ഒബാമയുടെ സ്ഥാനാരോഹണത്തിനായിരുന്നു കൂടുതൽ പേർ പങ്കെടുത്തതെന്ന് മാധ്യമ പ്രവർത്തകർ വാദിച്ചപ്പോൾ ട്രംപ് പക്ഷക്കാരുടെ മറുപടി ഇതായിരുന്നു: ‘അതു നിങ്ങളുടെ സത്യം, ഇതു ഞങ്ങളുടെ സത്യം’. സത്യത്തിനു പുതിയ കാലത്തിന്റെ പുതിയ നിർവചനം. അഴിമതിയേക്കാൾ വലിയ പ്രശ്നം സ്ത്രീ ആയിരുന്നു കേരളീയർക്ക്. എന്നാൽ സോളർ വിവാദം വന്നതോടെ അതും മാറി. ഇടതുഭരണത്തിലെ ഡോളർകടത്ത് അതിനെ പുതിയൊരു തലത്തിലേക്കുമുയർത്തി.’’
∙ ഭരണത്തുടർച്ചയാണോ അതോ പതിവ് അധികാര കൈമാറ്റമാണോ താങ്കൾ കാണുന്നത്?
പ്രവചനാതീതമാണ് ഈ തിരഞ്ഞെടുപ്പിന്റെ ഫലം. ഒരു പാർട്ടിയിലും അംഗത്വമില്ലാത്ത, ഒരു മുന്നണിയോടും കൂറില്ലാത്ത ചെറിയൊരു വിഭാഗമാണല്ലോ കേരളത്തിൽ വിജയപരാജയങ്ങൾ നിർണയിക്കുക. അതാണ് എല്ലാ കക്ഷികളിലും അങ്കലാപ്പുണ്ടാക്കുന്നതും, അതാണ് കേരളത്തിന്റെ വലിയ മേന്മയും. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽനിന്നു പാഠമുൾക്കൊണ്ടു പ്രവർത്തിച്ചതാണ് ഇടതുമുന്നണിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മുതൽക്കൂട്ടായത്. ആ തിരഞ്ഞെടുപ്പുവിജയം പകർന്ന ഉദാസീനത വലതുമുന്നണിക്ക് തിരിച്ചടിയുമായി. ഭരിക്കുന്ന ഇടതുമുന്നണിക്ക് നിപ, രണ്ടു പ്രളയങ്ങൾ, കൊറോണയുടെ ആദ്യഘട്ടപ്രതിരോധ നടപടികൾ എന്നിവ ഈ തിരഞ്ഞെടുപ്പിൽ അനുകൂല ഘടകങ്ങളാണ്. എന്നാൽ സ്വപ്ന സുരേഷ്, ശിവശങ്കർ വിഷയങ്ങളും കോടിയേരിയുടെ മക്കൾ ഉൾപ്പെട്ട കേസുകളും തിരിച്ചടികളുമാണ്. കെ.എം.മാണി അഴിമതിക്കാരനെന്നു മുദ്ര കുത്തി പ്രക്ഷോഭം നയിച്ച മുന്നണിതന്നെ അദ്ദേഹത്തിന്റെ മകനെ കൂടെക്കൂട്ടിയതും സ്ഥാനാർഥിനിർണയത്തിലുയരുന്ന അപസ്വരങ്ങളും ഇടതുമുന്നണിക്ക് തലവേദനകളാകും.
അഴിമതിക്കെതിരെ വോട്ടു ചോദിക്കുന്ന യുഡിഎഫിന് കമറുദീൻ-ഇബ്രാഹിംകുഞ്ഞ് കേസുകൾ എങ്ങനെ പ്രതിരോധിക്കാനാകും. ജയിലിലായിട്ടും സ്ഥാനം രാജിവയ്ക്കാൻ തയാറാകാതിരുന്നത് മര്യാദയായില്ല. അതിനു തയാറായിരുന്നെങ്കിൽ ലീഗിന് പറഞ്ഞുനിൽക്കാമായിരുന്നു. ഇബ്രാഹിംകുഞ്ഞും കമറുദ്ദീനും നിരപരാധികളാണെന്ന് എനിക്കു പറയാനാവില്ല. എന്നാൽ കെ.എം.ഷാജിയുടെ കാര്യം എനിക്കറിയില്ല. കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത ആരോപണങ്ങളാണ് സ്പീക്കർ ശ്രീരാമകൃഷ്ണനു നേരേ ഉയർന്നത്. എക്കാലവും ആ പദവിക്ക് കേരളം വലിയ വില കൽപിച്ചിരുന്നു. ഇന്ന് അതില്ല.
∙ ഈ നിയമസഭാ തിരഞ്ഞെടുപ്പിന് കേരളചരിത്രത്തിൽ മുമ്പൊന്നുമില്ലാത്ത പ്രാധാന്യമുണ്ടോ? ഇത്രമാത്രം വികസനനേട്ടങ്ങൾ എണ്ണിയെണ്ണിപ്പറയുന്ന ഒരു സർക്കാർ ഇതാദ്യമാണോ? താങ്കൾക്ക് കേരളത്തിൽ അങ്ങനെയൊരു മാറ്റം അനുഭവപ്പെടുന്നുണ്ടോ?
കാര്യപ്രാപ്തിയുടെ കാര്യത്തിൽ കഴിഞ്ഞ 5 വർഷം നാം പലതും കണ്ടു. എൽഡിഎഫ് വിചാരിച്ചാൽ അതു ചെയ്തിരിക്കും എന്നു വ്യക്തമാക്കുന്നതായിരുന്നു അതെല്ലാം. നിപയിൽ, 2 പ്രളയങ്ങളിൽ, കോവിഡിൽ, കിറ്റ് വിതരണത്തിൽ എല്ലാം നാം അതു കണ്ടു. യൂറോപ്യൻ രാജ്യങ്ങളുടെ മാതൃകയിൽ മുടങ്ങാതെ വൈദ്യുതി ലഭിച്ചു. റേഷനരിയുടെ നിലവാരം അത് എല്ലാ അടുക്കളയിലും പാകം ചെയ്യാവുന്ന നിലയിലെത്തിച്ചു. അതേസമയം, ഭരിക്കുന്നവരുടെ ഹുങ്ക് താങ്ങാനാവാത്തതായി മാറി. ഇ.പി .ജയരാജന്റെ ബന്ധുനിയമനം ആയിരുന്നു ഈ സർക്കാരിന്റെ തുടക്കത്തിലെ വിവാദങ്ങളിലൊന്ന്. 5 വർഷം കഴിയുമ്പോൾ ബന്ധുനിയമനം മാത്രമാണ് ചർച്ച. ഭാര്യമാരെയും സഹോദരങ്ങളെയും മറ്റു ബന്ധുക്കളെയും സ്ഥാനങ്ങളിലെത്തിച്ചു മുന്നേറിയ ഈ പിൻവാതിൽ നിയമനം ഹൈക്കോടതി ഇടപെടുന്ന സാഹചര്യത്തിൽ വരെ എത്തിച്ചേർന്നു.
∙ ബിജെപിയുടെ സാന്നിധ്യം എത്രമാത്രം വ്യാപിക്കുമെന്നാണ് തോന്നുന്നത്?
ബിജെപി കേരളത്തിൽ വളരും. ഇടതുമുന്നണിയിലെയും വലതുമുന്നണിയിലെയും പാളയത്തിൽപട ഇതിനൊരു കാരണമാണ്. ഇരുമുന്നണിയിലും സ്ഥാനംകിട്ടാത്തവർക്ക് അവസരം നൽകിയാണ് ബിജെപി വളരുന്നത്. ഇ.ശ്രീധരൻ, നടന്മാരായ സുരേഷ് ഗോപി, ദേവൻ, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയ സെലിബ്രിറ്റികളുടെ വരവ് ബിജെപിക്കു ഗുണം ചെയ്തു. വെറുക്കപ്പെടേണ്ടവരല്ല ബിജെപിയെന്ന ധാരണ വളർത്താൻ ഇവരുടെ സാന്നിധ്യം സഹായിച്ചു. ഭരണം കിട്ടാത്തതിനാൽ കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം അഴിമതിയുടെ പ്രശ്നവുമില്ല. ഈ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുവിഹിതം പത്തനംതിട്ട, തിരുവനന്തപുരം, കാസർകോട്, പാലക്കാട് ജില്ലകളിൽ കൂടാനാണ് സാധ്യത.
∙ ഇ. ശ്രീധരന്റെ ബിജെപി പ്രവേശനത്തെക്കുറിച്ച്? ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ജനത്തിനു ഗുണം ചെയ്യുന്നത് ബിജെപി ആണെന്ന ശ്രീധരന്റെ വാദത്തെക്കുറിച്ച് ?
ഇ.ശ്രീധരൻ ബിജെപിയിൽ ചേർന്നതു കേട്ടിട്ട് വളരെ കഷ്ടം തോന്നി. അധികാരത്തോടുളള ആസക്തി ഏതു വലിയ മനുഷ്യനെയും ഏതു പ്രായത്തിലും പിടികൂടുമെന്നതിനു തെളിവാണിത്. കക്ഷിവ്യത്യാസമില്ലാതെ, ജാതിമത ഭേദമില്ലാതെ കേരളീയർ ബഹുമാനം നൽകിയ വ്യക്തിയായിരുന്നു ശ്രീധരൻ. അഴിമതിയില്ലാത്ത, കർമനിരതനായ, അനുവദിച്ച സമയത്തിനു മുമ്പേ പദ്ധതികൾ പൂർത്തിയാക്കുന്ന അദ്ദേഹത്തെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെട്ടു. എന്നാൽ അതെല്ലാം അദ്ദേഹം കളഞ്ഞുകുളിച്ചു.
∙ കഴിഞ്ഞ 5 വർഷംകൊണ്ട് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിനുണ്ടായ നല്ലതും ചീത്തയുമായ മാറ്റങ്ങൾ ചൂണ്ടിക്കാണിക്കാമോ?
8 നക്സൽബാരി പ്രവർത്തകരെ വെടിവച്ചു കൊന്നതാണ് കഴിഞ്ഞ 5 വർഷത്തെ ഇടതുമുന്നണി ഭരണത്തിലെ വീഴ്ചകളിൽ ആദ്യത്തേത്. അതു മറക്കാൻ പറ്റില്ല. കേന്ദ്രത്തിൽനിന്ന് കോടിക്കണക്കിനു പണം ലഭിക്കുന്ന, എത്ര പണം വേണമെങ്കിലും ചെലവഴിക്കാവുന്ന ഒന്നാണ് മാവോവാദി വേട്ട. വാളയാർ കേസാണ് മറ്റൊരു കറുത്ത പാട്. പ്രതിപ്പട്ടികയിൽ ഒരൊറ്റ സിപിഎമ്മുകാരനില്ലാതിരുന്നിട്ടും പ്രതികളെ സംരക്ഷിക്കാൻ പാർട്ടി ശക്തമായി നിലകൊണ്ടത് ഇന്നും ആശ്ചര്യമുയർത്തുന്ന കാര്യമാണ്. കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പൊലീസുകാരെ സംരക്ഷിച്ചത് പാർട്ടിയുടെ അഹംഭാവത്തിനു തെളിവാണ്.
English Summary: Interview With Writer, Critic MN Karassery