പ്രതിഷേധത്തിൽ വീഴില്ല; കുറ്റ്യാടി കേരള കോൺഗ്രസിന്: സീറ്റ് തിരികെ നൽകില്ല
കോഴിക്കോട്∙ കുറ്റ്യാടി സീറ്റില്‍ കേരള കോണ്‍ഗ്രസ് (എം) തന്നെ മത്സരിക്കും. സീറ്റ് തിരികെ സിപിഎമ്മിന് വിട്ടുനല്‍കില്ല. പാര്‍ട്ടിയില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കേണ്ടെന്നാണ് സിപിഎം | CPM protest at Kuttiady | Kuttiady Seat | Kerala Congress (M) | CPM | Kerala Assembly Elections 2021 | Manorama Online

കോഴിക്കോട്∙ കുറ്റ്യാടി സീറ്റില്‍ കേരള കോണ്‍ഗ്രസ് (എം) തന്നെ മത്സരിക്കും. സീറ്റ് തിരികെ സിപിഎമ്മിന് വിട്ടുനല്‍കില്ല. പാര്‍ട്ടിയില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കേണ്ടെന്നാണ് സിപിഎം തീരുമാനം. കുന്നുമ്മല്‍ ഏരിയാ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ഈ തീരുമാനം അംഗീകരിച്ചു. പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് വടകര ഏരിയ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.
പ്രതിഷേധം തള്ളി സിപിഎം
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് (എം) നല്‍കിയതിന് എതിരായ പ്രവര്‍ത്തകരുടെ പ്രതിഷേധം തള്ളി സിപിഎം ഏരിയാ കമ്മിറ്റി. പാര്‍ട്ടി അച്ചടക്കത്തെ വെല്ലുവിളിച്ചുള്ള പരസ്യപ്രതിഷേധം അംഗീകരിക്കാനാവില്ലെന്ന് കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു. കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും തീരുമാനം അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറി, സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതിന് ശേഷവും കുറ്റ്യാടിയില്‍ പാര്ട്ടിരോഷം തിളച്ചുമറിഞ്ഞതാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്.
English Summary: Kerala Congress (M) to contest from Kuttiady Constituency