കോവിഡ് കുതിക്കുന്നു: നാഗ്പുരിൽ വീണ്ടും ലോക്ഡൗൺ
കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിച്ചതോടെ മഹാരാഷ്ട്രയിലെ നാഗ്പുരിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി. മാർച്ച് 15 മുതൽ 21 വരെയാണ് ലോക്ഡൗൺ. അവശ്യവസ്തുക്കളുടെ വിതരണത്തിന് തടസ്സമുണ്ടാകില്ല. പാൽ, പച്ചക്കറി തുടങ്ങിയവ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കും. ഒരുമാസമായി മഹാരാഷ്ട്രയിൽ... Lockdown In Nagpur, Lockdown mumbai, Lockdown maharashtra,

മുംബൈ∙ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിച്ചതോടെ മഹാരാഷ്ട്രയിലെ നാഗ്പുരിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി. മാർച്ച് 15 മുതൽ 21 വരെയാണ് ലോക്ഡൗൺ. അവശ്യവസ്തുക്കളുടെ വിതരണത്തിന് തടസ്സമുണ്ടാകില്ല. പാൽ, പച്ചക്കറി തുടങ്ങിയവ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കും. ഒരുമാസമായി മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്.
24 മണിക്കൂറിനിടെ നാഗ്പുരിൽ 1,800 പേർക്കാണ് കോവിഡ് ബാധിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. കാര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 60% കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം 13,659 പേർക്കാണ് കോവിഡ് ബാധിച്ചത്.
Content Highlights: Lockdown In Nagpur