ജയ്പുർ ∙ ആദിവാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കണമെന്ന ആവശ്യമുന്നയിച്ചു രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ. കോൺഗ്രസുമായി പിണങ്ങിപ്പിരിഞ്ഞ ഭാരതീയ ട്രൈബൽ പാർട്ടിയുടെ (ബിടിപി) എംഎൽഎമാരും ഇതിനെ പിന്തുണച്ചു രംഗത്ത്....Congress, BJP, Tribal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ ∙ ആദിവാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കണമെന്ന ആവശ്യമുന്നയിച്ചു രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ. കോൺഗ്രസുമായി പിണങ്ങിപ്പിരിഞ്ഞ ഭാരതീയ ട്രൈബൽ പാർട്ടിയുടെ (ബിടിപി) എംഎൽഎമാരും ഇതിനെ പിന്തുണച്ചു രംഗത്ത്. ഭൂരിപക്ഷ സമുദായത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന വിമർശനവുമായി ബിജെപിയുമെത്തിയതോടെ സംസ്ഥാനത്തു പുതിയ രാഷ്ട്രീയ പോരിനു കളമൊരുങ്ങുന്നു.

നിയമസഭയിൽ പ്രസംഗിക്കുമ്പോഴാണു ഡൂംഗർപുരിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഗണേശ് ഘോഘര ഈ ആവശ്യം ഉന്നയിച്ചത്. ആദിവാസി പാരമ്പര്യവും ആചാരാനുഷ്ഠാനുങ്ങളും ഹിന്ദു മതത്തിലേതിൽനിന്നു വിഭിന്നമാണെന്നും ഹിന്ദുത്വത്തിന്റെ പേരു പറഞ്ഞു ബിജെപിയും ആർഎസ്എസും ആദിവാസി ജനതയെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമതാചാരങ്ങൾ ആദിവാസികളുടെമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ADVERTISEMENT

ഘോഘരയെ പിന്തുണച്ചു ബിടിപിയും രംഗത്തെത്തി. ദീർഘകാലമായി തങ്ങൾ ഈ ആവശ്യം ഉന്നയിച്ചു വരികയാണെന്നും കോൺഗ്രസ് ഇനിയും ഇതു പരിഗണിക്കാൻ തയാറായില്ലെങ്കിൽ ഡൂംഗർപൂർ അടക്കം ആദിവാസി ഭൂരിപക്ഷ മേഖലകളിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും പാർട്ടി എംഎൽഎ രാജ്കുമാർ രോട്ട് പറഞ്ഞു. ആദിവാസികൾ ഹിന്ദു പാരമ്പര്യത്തിൽ വരുന്നവരല്ലെന്നതു സമൂഹത്തിന് ആകമാനം ഉള്ള വികാരമാണെന്നും അദ്ദേഹം പറഞ്ഞു.

ഘോഘരയുടെ അഭിപ്രായം കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ഭാഷ്യമാണോയെന്നു വ്യക്തമാണമെന്നു ബിജെപി വക്താവ് രാംലാൽ ശർമ എംഎൽഎ ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനാണു കോൺഗ്രസ് എല്ലാക്കാലത്തും ശ്രമിക്കുന്നതെന്നും ഇതു രാജ്യത്തിന്റെ അഖണ്ഡത അപകടത്തിലാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

അനാവശ്യ വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വരാനാണു ബിജെപി ശ്രമിക്കുന്നതെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. ഘോഘര എന്തു പറഞ്ഞു എന്ന് ആകുലപ്പെടാതെ രാജ്യത്ത് എല്ലാ ജാതിയിലും മതത്തിലുംപെട്ടവർക്കു സമാധാനമായി കഴിയാൻ അവകാശമുണ്ടെന്നു വ്യക്തമാക്കാൻ ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നു പാർട്ടി ആവശ്യപ്പെട്ടു. ഒരു ആദിവാസി എംഎൽഎ എന്ന നിലയിൽ ഘോഘരയ്ക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

അതോ ആ അവകാശവും ബിജെപി ഏറ്റെടുത്തോ എന്നു വ്യക്തമാക്കണമെന്നും മന്ത്രി പ്രതാപ് സിങ് കച്ചാരിയാവാസ് ആവശ്യപ്പെട്ടു. ഘോഘരയുടെ പ്രസ്താവനയിൽ എന്നാൽ പാർട്ടി ഇതേവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകൾ ആദിവാസി ഭൂരിപക്ഷ മേഖലകളാണ്. ഗുജറാത്തിന്റെ അതിർത്തി ജില്ലകളിലടക്കം ഇവിടങ്ങളിൽ കോൺഗ്രസിനും ബിജെപിക്കും വെല്ലുവിളിയായി ബിടിപി വളർന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ പരസ്യമായ നിലപാടു സ്വീകരിക്കുക കോൺഗ്രസിന് എളുപ്പമാകില്ല.

ADVERTISEMENT

English Summary: Congress Rajasthan MLA Ganesh Ghogra Says Tribals Should be Considered as Separate Religion