കണ്ണൂർ ∙ മണ്ഡലം കണ്‍വന്‍ഷനോടെ ധര്‍മടത്തെ പ്രചാരണം ടോപ് ഗിയറിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു... Elections2021,CM Pinarayi Vijayan, Election Campaign, Dharmadam Constituency, Breaking News, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ മണ്ഡലം കണ്‍വന്‍ഷനോടെ ധര്‍മടത്തെ പ്രചാരണം ടോപ് ഗിയറിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം കേരളത്തിലെ ജനങ്ങളെ ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കിയായിരുന്നു എല്‍ഡി എഫിന്റെ ധര്‍മടം മണ്ഡലം കണ്‍വെന്‍ഷന്‍. പ്രതിപക്ഷത്തെ കടന്നാക്രമിച്ച കാനം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. കേരളത്തിന് പുതിയ വികസന മാതൃക പരിചയപ്പെടുത്തിയ കിഫ്ബിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനമെന്നു പിണറായി കുറ്റപ്പെടുത്തി. ചൊവ്വാഴ്ച വരെ ധര്‍മടത്ത് തുടരുന്ന പിണറായി, ദിവസവും അഞ്ചു പൊതുയോഗങ്ങളില്‍ സംസാരിക്കും. രാവിലെ പത്തിന് തുടങ്ങുന്ന പര്യടനം വൈകിട്ട് അഞ്ചരയോടെയാണ് അവസാനിക്കുന്നത്. തിങ്കളാഴ്ച രാവിലെ പതിനൊന്നിനാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം. 

ADVERTISEMENT

പിണറായിക്കെതിരെ മത്സരിക്കാൻ ദേവരാജനില്ല

ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടി ദേശീയ സെക്രട്ടറി ജി.ദേവരാജൻ മത്സരിക്കേണ്ടതില്ലെന്നു ഫോർവേഡ് ബ്ലോക്ക് കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. എന്നാൽ, പിണറായിക്കെതിരെ മറ്റാരെയെങ്കിലും സ്ഥാനാർഥിയാക്കാൻ പാർട്ടി തയാറാണ്. പിണറായിക്കെതിരെ ദേവരാജൻ മത്സരിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. 

ADVERTISEMENT

സിപിഎമ്മിന്റെ മുതിർന്ന നേതാവിനെതിരെ തങ്ങളുടെ നേതാവു മത്സരിക്കുന്നത് ബിജെപി വിരുദ്ധ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തും എന്നാണു ഫോർവേഡ് ബ്ലോക്കിന്റെ വിലയിരുത്തൽ. ബംഗാളിലും ത്രിപുരയിലും ഫോർവേഡ് ബ്ലോക്ക് ഇടതുമുന്നണിയുടെ ഭാഗമാണ്. 

English Summary: Election Campaign of CM Pinarayi Vijayan begin