കോഴിക്കോട്∙ വടകരയിൽ കെ.കെ.രമ സ്ഥാനാർഥിയായേക്കില്ലെന്നു സൂചന. പകരം ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു മത്സരിക്കുമെന്നാണു വിവരം. വടകര സീറ്റ് ആർഎംപിക്കുതന്നെ നൽകാൻ നേരത്തേ യുഡിഎഫ് യോഗത്തിൽ തീരുമാനമായിരുന്നു. ഇക്കാര്യം ഡൽഹിയിലെ കോൺഗ്രസ് യോഗത്തിനു ശേഷം ആർഎംപി നേതാക്കളെ അറിയിക്കുകയും ചെയ്തു...| Vatakara | RMP | KK Rema | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ വടകരയിൽ കെ.കെ.രമ സ്ഥാനാർഥിയായേക്കില്ലെന്നു സൂചന. പകരം ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു മത്സരിക്കുമെന്നാണു വിവരം. വടകര സീറ്റ് ആർഎംപിക്കുതന്നെ നൽകാൻ നേരത്തേ യുഡിഎഫ് യോഗത്തിൽ തീരുമാനമായിരുന്നു. ഇക്കാര്യം ഡൽഹിയിലെ കോൺഗ്രസ് യോഗത്തിനു ശേഷം ആർഎംപി നേതാക്കളെ അറിയിക്കുകയും ചെയ്തു. തുടർന്ന് ആദ്യം ഉയർന്നു കേട്ട പേര് കെ.കെ.രമയുടേതായിരുന്നു. രമ മത്സരിക്കണമെന്ന് യുഡിഎഫും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ വേണുവിനെ മത്സരിപ്പിക്കാനാണ് ആർഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. അണികളുടെ അഭിപ്രായം കൂടി വ്യക്തമായതിനു ശേഷം വൈകാതെ അന്തിമ തീരുമാനമുണ്ടാകും. നേരത്തേ വടകരയിൽ യുഡിഎഫിനു വേണ്ടി മത്സരിച്ചിരുന്നത് എൽജെഡിയായിരുന്നു. അവർ പാർട്ടി വിട്ട് എൽഡിഎഫിനൊപ്പം പോയതോടെയാണ് ആർഎംപിയുമായി കൂട്ടു കൂടാൻ യുഡിഎഫ് തീരുമാനിച്ചത്. മുസ്‌ലിം ലീഗും ആർഎംപിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: N Venu may Replace KK Rema in Vadakara Constituency as RMP candidate