കോണ്‍ഗ്രസ് കണ്ണുവയ്ക്കുന്നത് 2006ലെ 60,000 വോട്ടില്‍; വീഴുമോ ബിജെപിയുടെ ‘ഗുജറാത്ത്’
തിരുവനന്തപുരം∙ കേരളത്തിലെ സാധാരണ മണ്ഡലമായിരുന്ന നേമം ‘അസാധാരണ’ മണ്ഡലമായിട്ട് അഞ്ചു വര്‍ഷമാകുന്നു. തിരഞ്ഞെടുപ്പുകളില്‍ തുടരെ പരാജയപ്പെട്ട ഒ.രാജഗോപാല്‍ വീണ്ടും തോല്‍ക്കാനായി എത്തുന്നുവെന്നു പ്രചരിപ്പിച്ചവരെ ഞെട്ടിച്ചുകൊണ്ടാണ്...Nemom Constituency
തിരുവനന്തപുരം∙ കേരളത്തിലെ സാധാരണ മണ്ഡലമായിരുന്ന നേമം ‘അസാധാരണ’ മണ്ഡലമായിട്ട് അഞ്ചു വര്‍ഷമാകുന്നു. തിരഞ്ഞെടുപ്പുകളില്‍ തുടരെ പരാജയപ്പെട്ട ഒ.രാജഗോപാല്‍ വീണ്ടും തോല്‍ക്കാനായി എത്തുന്നുവെന്നു പ്രചരിപ്പിച്ചവരെ ഞെട്ടിച്ചുകൊണ്ടാണ്...Nemom Constituency
തിരുവനന്തപുരം∙ കേരളത്തിലെ സാധാരണ മണ്ഡലമായിരുന്ന നേമം ‘അസാധാരണ’ മണ്ഡലമായിട്ട് അഞ്ചു വര്‍ഷമാകുന്നു. തിരഞ്ഞെടുപ്പുകളില്‍ തുടരെ പരാജയപ്പെട്ട ഒ.രാജഗോപാല്‍ വീണ്ടും തോല്‍ക്കാനായി എത്തുന്നുവെന്നു പ്രചരിപ്പിച്ചവരെ ഞെട്ടിച്ചുകൊണ്ടാണ്...Nemom Constituency
തിരുവനന്തപുരം∙ കേരളത്തിലെ സാധാരണ മണ്ഡലമായിരുന്ന നേമം ‘അസാധാരണ’ മണ്ഡലമായിട്ട് അഞ്ചു വര്‍ഷമാകുന്നു. തിരഞ്ഞെടുപ്പുകളില്‍ തുടരെ പരാജയപ്പെട്ട ഒ.രാജഗോപാല്‍ വീണ്ടും തോല്‍ക്കാനായി എത്തുന്നുവെന്നു പ്രചരിപ്പിച്ചവരെ ഞെട്ടിച്ചുകൊണ്ടാണ് 2016ല്‍ ബിജെപി കേരളത്തിലാദ്യമായി അക്കൗണ്ട് തുറന്നത്. നേമം ബിജെപിയുടെ ഗുജറാത്താണെന്നു പറയുന്ന നിലയിലേക്കു ബിജെപി നേതൃത്വത്തിന്റെ ആത്മവിശ്വാസം വര്‍ധിച്ചു.
അതിനു കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് നേമത്തെ വര്‍ധിക്കുന്ന സംഘടനാ ശക്തിയാണ്. ഒ.രാജഗോപാലിനു പകരക്കാനായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഇറക്കി സീറ്റ് നിലനിര്‍ത്താനുറച്ചാണ് ബിജെപി പ്രചാരണരംഗത്തിറങ്ങുന്നത്. തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നേറ്റം ഉണ്ടായിട്ടും നേമം മണ്ഡലത്തില്‍ 2204 വോട്ടുകളുടെ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞതും ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
അതേസമയം എന്തുവില കൊടുത്തും ബിജെപിയുടെ ഒരേയൊരു സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് മറുവശത്ത് നടക്കുന്നത്. യുഡിഎഫില്‍നിന്ന് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും കെ.മുരളീധരന്റെയും ശശിതരൂരിന്റെയും പേരുകള്‍ ഉയര്‍ന്നു വരുന്നത് മുന്നണി മണ്ഡലത്തിനു നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആരു വരുമെന്ന് ഇന്നോ നാളെയോ വ്യക്തമാകും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി.ശിവന്‍കുട്ടി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
കരുണാകരന്‍ വിരുന്നെത്തി വിജയിച്ച നേമം
1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥിരം മണ്ഡലമായ മാളയ്ക്കു പുറമേ കെ.കരുണാകരന്‍ മത്സരിച്ചു വിജയിച്ച മണ്ഡലമാണ് നേമം. 1983 മുതല്‍ 2001വരെ സിപിഎം തുടര്‍ച്ചയായി വിജയിച്ച മണ്ഡലം. ഇരു മുന്നണികള്‍ക്കും സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തിലാണ് ഒ.രാജഗോപാല്‍ താമര വിരിയിച്ചത്. കൈവശമുണ്ടായിരുന്ന മണ്ഡലത്തിലേക്കു തിരിച്ചെത്താനാണ് യുഡിഎഫും എല്‍ഡിഎഫും കഠിനമായി ശ്രമിക്കുന്നത്. 1957ലെ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി എ.സദാശിവനാണ് നേമത്തു വിജയിച്ചത്. 1960ല്‍ പിഎസ്പി സ്ഥാനാര്‍ഥി പി.വിശ്വംഭരന്‍ വിജയിച്ചു. 1965, 1967 തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ എം.സദാശിവനാണ് ജയിച്ചത്. 1970ല്‍ പിഎസ്പി സ്ഥാനാര്‍ഥി ജി.കുട്ടപ്പനായിരുന്നു വിജയം.
1977ല്‍ എസ്.വരദരാജന്‍ നായരിലൂടെ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചു. 1980ല്‍ ഇ.രമേശന്‍ നായരിലൂടെ മണ്ഡലം നിലനിര്‍ത്തി. 1982ല്‍ നേമത്തും മാളയിലും വിജയിച്ചതോടെ കരുണാകരന്‍ നേമം സീറ്റൊഴിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത് സിപിഎമ്മിലെ വി.ജെ. തങ്കപ്പന്‍. തോറ്റത് കരുണാകരനുവേണ്ടി സീറ്റൊഴിഞ്ഞുകൊടുത്ത ഇ.രമേശന്‍ നായര്‍. 1987ലും 1991ലും സിപിഎമ്മിലെ വി.ജെ. തങ്കപ്പന്‍ വിജയിച്ചു. 1996ല്‍ വെങ്ങാനൂര്‍ ഭാസ്‌കരനിലൂടെ മണ്ഡലം നിലനിര്‍ത്തി. 2001ലും 2006ലും വിജയിച്ചത് കോണ്‍ഗ്രസിലെ എന്‍.ശക്തന്‍. 2011ല്‍ വി.ശിവന്‍കുട്ടിയിലൂടെ സിപിഎം മണ്ഡലം പിടിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാലിലൂടെ ബിജെപിക്ക് അട്ടിമറി വിജയം.
പുനര്‍നിര്‍ണയം പ്രവചനാതീതമാക്കി
ഇടത്, വലത് മുന്നണികള്‍ക്കു നേമം കൈവിട്ടുപോയതില്‍ മണ്ഡല പുനര്‍നിര്‍ണയത്തിനും രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ക്കും പങ്കുണ്ട്. മണ്ഡല പുനര്‍നിര്‍ണയത്തില്‍ പഴയ നേമം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ കാട്ടാക്കടയിലേക്കുപോയി. കോര്‍പറേഷന്‍ വാര്‍ഡുകള്‍ നേമം മണ്ഡലത്തിലേക്കെത്തി. നഗരജനതയുടെ അഭിരുചികള്‍ പ്രവചനാതീതമായി. കോണ്‍ഗ്രസിന്റെ പക്കലുണ്ടായിരുന്ന സീറ്റ് ഘടകകക്ഷികളിലേക്കെത്തിയതും തിരിച്ചടിയായി.
2006ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച എന്‍. ശക്തനു ലഭിച്ചത് 60,886 വോട്ട്. സിപിഎം സ്ഥാനാര്‍ഥി വെങ്ങാനൂര്‍ ഭാസ്‌കരന് 50,135 വോട്ടും ബിജെപി സ്ഥാനാര്‍ഥി മലയിന്‍കീഴ് രാധാകൃഷ്ണന് 6705 വോട്ടും ലഭിച്ചു. 2011ല്‍ എന്‍. ശക്തന്‍ കാട്ടാക്കടയിലേക്കു മാറിയപ്പോള്‍ പകരം സ്ഥാനാര്‍ഥിയായത് എസ്ജെഡിയിലെ ചാരുപാറ രവി. ലഭിച്ചത് 20,248 വോട്ട്.
വിജയിച്ച വി.ശിവന്‍കുട്ടിക്ക് 50,076 വോട്ടും ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന് 43,661 വോട്ടും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായത് ജെഡിയുവിലെ വി.സുരേന്ദ്രന്‍പിള്ള. ലഭിച്ചത് 13,869 വോട്ട് മാത്രം. ഒ.രാജഗോപാലിന് 67,813 വോട്ടും വി.ശിവന്‍കുട്ടിക്ക് 59,142 വോട്ടും ലഭിച്ചു. 2006ല്‍ അറുപതിനായിരത്തിലധികം വോട്ടു നേടിയ യുഡിഎഫ് എത്തിനിന്നത് വെറും പതിമൂവായിരം വോട്ടില്‍.
കരുത്തനെ ഇറക്കി കളംപിടിക്കാന്‍ കോണ്‍ഗ്രസ്
സീറ്റ് ഏറ്റെടുത്ത് വോട്ടു ചോര്‍ച്ച തടയാനാണ് കോണ്‍ഗ്രസ് ശ്രമം. ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്നു നേതൃത്വം കരുതുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുരളീധരന്‍, ശശി തരൂര്‍ തുടങ്ങിയ പ്രമുഖ നേതാക്കളുടെ പേരുകളും ഉയരുന്നു. 2016ല്‍ മത്സരിച്ച വി. ശിവന്‍കുട്ടിയെയാണ് സിപിഎം വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തിരിച്ചടിയായെങ്കില്‍ എല്ലാ പഴുതുകളുമടച്ചാണ് ഇത്തവണത്തെ പ്രചാരണം. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
നേമത്ത് ബിജെപിക്ക് എങ്ങനെ ജയിക്കാനായി എന്നത് കേരളത്തിലൊട്ടാകെ ഉയരുന്ന ചോദ്യമാണ്. മണ്ഡലപുനര്‍നിര്‍ണയത്തില്‍ കോര്‍പറേഷന്‍ വാര്‍ഡുകള്‍ മാത്രമുള്ള മണ്ഡലമായി നേമം മാറിയതോടെ ബിജെപി സ്വാധീനമേഖലകള്‍ കൂടി. കോര്‍പറേഷന്‍ വാര്‍ഡുകളിലെ മധ്യവര്‍ഗ കുടുംബങ്ങള്‍ ബിജെപിക്ക് അനുകൂല നിലപാടെടുത്തു തുടങ്ങി. പലയിടങ്ങളില്‍നിന്നായി വന്നു താമസിച്ച് മണ്ഡലത്തിന്റെ ഭാഗമായവരിലും ബിജെപി അനുകൂല നിലപാട് വളര്‍ന്നു. തീരദേശത്തു മാത്രമാണ് പാര്‍ട്ടിക്കു വളരാന്‍ കഴിയാത്തത്. നഗരമേഖലകളില്‍ ജനങ്ങളെ അറിയുന്ന നേതാക്കളുള്ളതും പാര്‍ട്ടിക്കു ഗുണകരമാണ്.
2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലെ 22 കോര്‍പറേഷന്‍ വാര്‍ഡില്‍ 10 എണ്ണത്തിലാണ് ബിജെപി വിജയിച്ചത്. ഇത്തവണ അത് 14 ആയി ഉയര്‍ന്നു. മുന്നണികള്‍ക്കു ലഭിച്ച വോട്ട് ഇങ്ങനെ: എല്‍ഡിഎഫ് 43,402, യുഡിഎഫ് 20,623 എന്‍ഡിഎ 45,606. ബിജെപിയുടെ നിയമസഭയിലെ ലീഡായ 8671 വോട്ടില്‍നിന്നും 2204 വോട്ടായി ലീഡ് കുറഞ്ഞതാണ് പാര്‍ട്ടികള്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നത്.
Content Highlights: Nemom Constituency, Kerala Assembly Election, LDF, UDF, BJP