കൊച്ചി∙ മുൻ മന്ത്രി കെ.ബാബുവിനു സീറ്റില്ലെന്ന വാർത്തകൾക്കു പിന്നാലെ തൃപ്പൂണിത്തുറയിൽ അണികളുടെ പ്രകടനവും പോസ്റ്ററുകളും. മണ്ഡലം തിരിച്ചു പിടിക്കാൻ കെ.ബാബുവിനെ വിളിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ... | posters | Kochi | K Babu | Thrippunithura Constituency | Congress | Kerala Assembly Elections 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മുൻ മന്ത്രി കെ.ബാബുവിനു സീറ്റില്ലെന്ന വാർത്തകൾക്കു പിന്നാലെ തൃപ്പൂണിത്തുറയിൽ അണികളുടെ പ്രകടനവും പോസ്റ്ററുകളും. മണ്ഡലം തിരിച്ചു പിടിക്കാൻ കെ.ബാബുവിനെ വിളിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ ഇന്നു രാവിലെ പ്രത്യക്ഷപ്പെട്ടത്. തൊട്ടു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ വലിയൊരു സംഘം പ്രാദേശിക നേതാക്കളും പ്രവർത്തകരും പ്രകടനത്തിൽ ബാബുവിനായി അണിനിരന്നു. തൃപ്പൂണിത്തുറ കടുത്ത മത്സരം നടക്കുന്ന മണ്ഡലമായതിനാൽ ജനങ്ങൾക്കും പ്രവർത്തകർക്കും ഒപ്പം നിൽക്കുന്ന നേതാവ് എന്ന നിലയിൽ കെ.ബാബുവിനു സീറ്റു നൽകണമെന്നാണ് ആവശ്യം. 

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന യോഗങ്ങളിൽ കെ.ബാബുവിനെ വീണ്ടും മത്സരിപ്പിക്കുന്നത് മറ്റു മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടാക്കുമെന്ന നിലയിലുള്ള അഭിപ്രായ പ്രകടനങ്ങൾ ഉയർന്നിരുന്നു. വേണു രാജാമണിയെയോ മുൻ കൊച്ചി മേയർ സൗമിനി ജയിനിനെയോ ഇവിടെ മത്സരിപ്പിക്കും എന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കെ.ബാബുവിനെ തന്നെ സ്ഥാനാർഥിയാക്കിയാൽ മണ്ഡലം തിരിച്ചു പിടിക്കാനാകും എന്ന പ്രവർത്തകരുടെ അവകാശവാദം. 

ADVERTISEMENT

ബാർ കോഴക്കേസിൽ കെ.ബാബുവിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ടുള്ള സാഹചര്യത്തിൽ, മണ്ഡലത്തിൽ അദ്ദേഹത്തിന് അനുകൂലമായ സാഹചര്യമുണ്ട് എന്നാണ് വിലയിരുത്തല്‍. ഇത് ഉപയോഗപ്പെടുത്തണമെന്നാണ് പ്രാദേശിക നേതാക്കളുടെ ആവശ്യം.

English Summary: Posters appeared in Thrippunithura for K Babu