പൊന്നാനിയിൽ കോൺഗ്രസിനു വിമതൻ; മുൻ ഡിസിസി പ്രസിഡന്റിന്റെ മകന് സ്വതന്ത്ര സ്ഥാനാർഥി
മലപ്പുറം∙ സ്ഥാനാർഥി പട്ടിക പുറത്തുവരുന്നതിനു മുൻപേ പൊന്നാനിയിൽ കോൺഗ്രസിനു വിമതൻ. പൊന്നാനിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു മുൻ ഡിസിസി പ്രസിഡന്റ് യു.അബൂബക്കറിന്റെ | Shaji | independent candidate | Ponnani Constituency | Congress | Kerala Assembly Elections 2021 | Manorama Online

മലപ്പുറം∙ സ്ഥാനാർഥി പട്ടിക പുറത്തുവരുന്നതിനു മുൻപേ പൊന്നാനിയിൽ കോൺഗ്രസിനു വിമതൻ. പൊന്നാനിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു മുൻ ഡിസിസി പ്രസിഡന്റ് യു.അബൂബക്കറിന്റെ മകൻ ഷാജി കാളിയത്തേൽ പറഞ്ഞു.
കോൺഗ്രസിൽ സംഘടനാ സംവിധാനം ആകെ തകർന്നു. വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ പരിഗണിക്കുന്നില്ല. പൊന്നാനിയിൽ യൂത്ത് കോൺഗ്രസിലെ സിദ്ദീഖ് പന്താവൂരിനാണ് വിജയസാധ്യതയെന്നും എന്നാല്‍ അതു പരിഗണിക്കാതെ എ.എം.രോഹിത്തിനെ സ്ഥാനാർഥിയാക്കാനാണു നീക്കമെന്നും ഷാജി കാളിയത്തേല്‍ ആരോപിച്ചു.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഷാജി കാളിയത്തേൽ വിമതനായി മത്സരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ മത്സരിച്ച ഷാജി 8400 വോട്ടുനേടി. ഇവിടെ 2020 വോട്ടിനായിരുന്നു എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം.
English Summary: Shaji to contest as independent candidate in Ponnani Constituency