നേമം ആവർത്തിക്കുമെന്ന് വിമർശനം; പാലക്കാട് കോൺഗ്രസ് പ്രതിഷേധം
പാലക്കാട്∙ കോൺഗ്രസിന്റെ മൂന്നു സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകിയതിനെതിരെ പാലക്കാട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധം.Elections2021,National Janata Dal,Malampuzha seat,Congress workers stage protest, Palakkad Congress, Manorama News, Manorama Online, Breaking News.

പാലക്കാട്∙ കോൺഗ്രസിന്റെ മൂന്നു സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകിയതിനെതിരെ പാലക്കാട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധം. മണ്ണാർക്കാടിന് പുറമേ മലമ്പുഴ, കോങ്ങാട്, നെന്മാറ മണ്ഡലങ്ങളാണ് പുതിയതായി കോൺഗ്രസിന് നഷ്ടപ്പെട്ടത്. വിവിധയിടങ്ങളിൽ പ്രവർത്തകർ പ്രകടനം നടത്തി.
മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി, കല്ലേപ്പുള്ളി , മരുതറോഡ് പ്രദേശങ്ങളിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഭാരതീയ നാഷണൽ ജനതാദൾ എന്ന പാർട്ടിക്ക് മലമ്പുഴ മണ്ഡലം കോൺഗ്രസ് നേതൃത്വം വിൽപ്പന നടത്തിയെന്നാണ് ആക്ഷേപം. പ്രാദേശിക കോൺഗ്രസ് നേതാക്കളെയെങ്കിലും മത്സരിപ്പിക്കാൻ പാർട്ടി തയാറാവുന്നില്ലെങ്കിൽ മണ്ഡലത്തിലെ പഞ്ചായത്ത് അംഗങ്ങളും മണ്ഡലം, ബൂത്ത് ഭാരവാഹികളും രാജി വയ്ക്കും.
നെന്മാറ മണ്ഡലത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കോൺഗ്രസിന്റെ സീറ്റ് സിഎംപിക്ക് കൊടുത്തതിലാണ് പ്രതിഷേധം. കോൺഗ്രസിന് നഷ്ടപ്പെട്ട മറ്റൊരു മണ്ഡലം കോങ്ങാട് ആണ്. മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോഴാണ് ശരിക്കും കോൺഗ്രസ് പ്രവർത്തകർ വിവരം അറിയുന്നത്. ജില്ലയിലെ കോൺഗ്രസ് നേതാക്കളാരും പ്രാദേശിക കോൺഗ്രസ് ഭാരവാഹികളോട് ആശയവിനിമയം നടത്തിയിരുന്നില്ല.
ഇതുവരെയും ചർച്ച ചെയ്യപ്പെടാതിരുന്ന മണ്ഡലമാണ് മുസ്‌ലിം ലീഗിന് നൽകിയത്. മണ്ണാർക്കാട് മണ്ഡലം ഏറെനാളായി മുസ്‌ലിം ലീഗിന്റെ കൈവശമാണ്. ജില്ലയിലെ മുതിർന്ന നേതാക്കളോട് ആലോചിക്കാതെ ഗ്രൂപ്പ് നേതാക്കളുടെ യോഗം വിളിച്ച് സ്ഥാനാർഥി പട്ടിക തയാറാക്കിയതിനെതിരെ ഡിസിസി നേതൃത്വത്തിനെതിരെ നേരത്തെ തന്നെ പരാതിയുണ്ട്.
English Summary: Congress workers stage protest over allotment of Malampuzha seat to National Janata Dal