അതിർത്തിപ്രശ്നവും വാക്സീനും; ക്വാഡ് യോഗത്തിൽ തിളങ്ങി ഇന്ത്യ
ന്യൂഡൽഹി∙ ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിൽ ഇന്ത്യയോട് യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങൾ ‘അനുഭാവം’ കാണിക്കുകയും കോവിഡ് വാക്സീൻ ഉത്പാദനത്തിന്റെ... QUAD, Covid Vaccine, LAC, China, India, US, Japan, Australia, Malayala Manorama, Manorama Online, Manorama News

ന്യൂഡൽഹി∙ ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിൽ ഇന്ത്യയോട് യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങൾ ‘അനുഭാവം’ കാണിക്കുകയും കോവിഡ് വാക്സീൻ ഉത്പാദനത്തിന്റെ പ്രധാന ഹബ്ബായി മാറ്റാനുള്ള പദ്ധതികൾക്ക് അംഗീകാരം നേടുകയും ചെയ്തതോടെ ആദ്യ ക്വാഡ് യോഗത്തിൽ തിളങ്ങി ഇന്ത്യ. ഇന്ത്യയ്ക്കെതിരെയും ആഗോള തലത്തിലും ചൈന നടത്തുന്ന നീക്കങ്ങളെക്കുറിച്ച് ക്വാഡ് യോഗത്തിൽ സംസാരിച്ചുവെന്ന് യുഎസ് നാഷനൽ സെക്യൂരിറ്റി അഡ്വൈസർ ജേക്ക് സള്ളിവൻ പറഞ്ഞു.
യുഎസ്, ജപ്പാൻ സാമ്പത്തിക സഹകരണത്തോടെ ഇന്തോ – പസിഫിക് മേഖലയിലെ വാക്സീൻ നിർമാണത്തിൻ വൻ പദ്ധതിയാണ് ഇന്ത്യയിൽ ഒരുങ്ങാൻ പോകുന്നത്. ഇതിനുള്ള ലൊജിസ്റ്റിക്കൽ സഹായം ഓസ്ട്രേലിയ നൽകുകയും ചെയ്യും. മേഖലയിലെ വിഷയങ്ങൾ ക്വാഡ് രാജ്യങ്ങൾ ചർച്ച ചെയ്തു. സ്ഥിരതയ്ക്കും സമാധാനത്തിനുമായി യോജിച്ചു പ്രവർത്തിക്കുമെന്നും അവർ തീരുമാനമെടുത്തു.
‘ഒരു സ്വതന്ത്ര, തുറന്ന ഇന്തോ – പസിഫിക് നമ്മുടെ ഭാവിക്ക് അത്യാവശ്യമാണ്’ – യോഗത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വാക്സിനുകൾ, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളുന്ന മേഖലകൾ - ക്വാഡിനെ ആഗോള നന്മയ്ക്കായുള്ള ഒരു ശക്തിയാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മേഖലയിലെ പ്രധാനപ്പെട്ട വിഷയങ്ങൾ, ജലഗതാഗത മേഖലയിലെ സ്വാതന്ത്ര്യം, ദക്ഷിണ ചൈന കടൽ, കിഴക്കൻ ചൈന കടൽ വിഷയം, ഉത്തര കൊറിയയുടെ ആണവ പ്രശ്നം, മ്യാൻമറിലെ അട്ടിമറി തുടങ്ങിയ കാര്യങ്ങൾ ചർച്ചയായി. ആഗോള തലത്തിൽ ഉണ്ടായ വെല്ലുവിളികൾ ആണ് പ്രധാന ചർച്ചയായതെന്നും സള്ളിവൻ പറഞ്ഞു. കോവിഡ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളാണു പ്രതിപാദിച്ചത്. ഇന്ത്യയിലെ ഉത്പാദനം, യുഎസിന്റെ സാങ്കേതികവിദ്യ, ജപ്പാൻ, അമേരിക്ക സാമ്പത്തിക സഹായം, ഓസ്ട്രേലിയയുടെ ലൊജിസ്റ്റിക്കൽ സഹായം തുടങ്ങിയവയിലൂടെ ആസിയാൻ, ഇന്തോ – പസിഫിക് മേഖലളിൽ 1 ബില്യൺ വാക്സീൻ ഡോസുകൾ 2022 അവസാനത്തോടെ എത്തിക്കാനുകമെന്നും സള്ളിവൻ വ്യക്തമാക്കി.
English Summary: India Shines at Quad Summit, From Making Covid Vaccines for Indo-Pacific Region to Being Backed on China Row