പുറത്തു നിന്നുള്ള ആൾ വേണ്ട; റാന്നിയിലെ ഇടതു സ്ഥാനാർഥിക്കെതിരെ പരസ്യ പ്രതിഷേധം
പത്തനംതിട്ട∙ റാന്നിയിലെ ഇടതു സ്ഥാനാർഥിക്കെതിരെ പരസ്യ പ്രതിഷേധവുമായി കേരള കോൺഗ്രസിലെ ഒരു വിഭാഗം. തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിൽനിന്ന് കേരള കോൺഗ്രസ് പ്രവർത്തകർ സ്ഥാനാർഥിയെ തള്ളിപ്പറഞ്ഞ് ഇറങ്ങിപ്പോയി. സിപിഎം പ്രതിഷേധം.. Kerala Assembly Elections 2021, CPM, LDF, Ranni Constituency, Elections2021

പത്തനംതിട്ട∙ റാന്നിയിലെ ഇടതു സ്ഥാനാർഥിക്കെതിരെ പരസ്യ പ്രതിഷേധവുമായി കേരള കോൺഗ്രസിലെ ഒരു വിഭാഗം. തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിൽനിന്ന് കേരള കോൺഗ്രസ് പ്രവർത്തകർ സ്ഥാനാർഥിയെ തള്ളിപ്പറഞ്ഞ് ഇറങ്ങിപ്പോയി. സിപിഎം പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് സ്വന്തം പാർട്ടി സ്ഥാനാർഥിയെ കേരള കോൺഗ്രസ് പ്രവർത്തകരും തള്ളിപ്പറയുന്നത്.
റാന്നി സീറ്റ് കേരള കോൺഗ്രസിന് വിട്ടു നൽകിയതു മുതൽ തുടങ്ങിയ പ്രതിഷേധമാണ് പ്രചാരണം ആരംഭിച്ചപ്പോഴും നിലനിൽക്കുന്നത്. ആദ്യം പ്രതിഷേധമുയർത്തിയത് സിപിഎമ്മും സിപിഐയും ആയിരുന്നെങ്കിൽ, ഇപ്പോൾ കേരളാ കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത്. വെണ്ണിക്കുളത്ത് കോട്ടാങ്ങൽ, എഴുമറ്റൂർ, അയിരൂർ, കൊറ്റനാട് പഞ്ചായത്തിലെ കേരള കോൺഗ്രസ് പ്രവർത്തകരാണ് സ്ഥാനാർഥിക്കെതിരെ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ പ്രവർത്തകർ സ്ഥാനാർഥിക്കെതിരെ മുദ്രാവാക്യവും മുഴക്കി. റാന്നിയിൽ പുറത്തു നിന്നുള്ള സ്ഥാനാർഥി വേണ്ടെന്ന് പ്രവർത്തകർ പറഞ്ഞു.
സിപിഎം കേരള കോൺഗ്രസിന് വിട്ടു നൽകിയ സീറ്റിൽ പ്രമോദ് നാരായണനാണ് സ്ഥാനാർഥി. സീറ്റ് വീട്ടു നൽകിയതിനു പുറമെ സിപിഎം പുറത്താക്കിയ ആളെ ഇടതുമുന്നണി സ്ഥാനാർഥിയാക്കിയതിൽ സിപിഎം പ്രവർത്തകരും അസംതൃപ്തരാണ്. റാന്നി മണ്ഡലത്തിലെ 19 ലോക്കൽ കമ്മറ്റികളും നേരത്തെ എതിർപ്പുയർത്തിയിരുന്നു. തിരഞ്ഞെടുപ്പ് തീയതി അടുക്കുന്തോറും റാന്നിയിൽ ഇടതു മുന്നണിയിൽ പ്രതിസന്ധിയും, പ്രതിഷേധവും രൂക്ഷമാവുകയാണ്.
English Summary: Kerala Assembly Elections 2021: Protest over candidate in Ranni constituency