പെട്രോൾ, പാൽ വിലകുറയ്ക്കും; പാവപ്പെട്ടവർക്ക് കലൈഞ്ജർ കന്റീൻ: ഡിഎംകെ പ്രകടനപത്രിക
ചെന്നൈ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക ഡിഎംകെ പുറത്തിറക്കി. ചെന്നൈയിൽ എം.കെ. സ്റ്റാലിനാണ് പ്രകടന പത്രിക പുറത്തിറക്കിയത്... DMK Manifesto, Tamil Nadu Elections, MK Stalin, Malayala Manorama, Manorama Online, Manorama News
ചെന്നൈ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക ഡിഎംകെ പുറത്തിറക്കി. ചെന്നൈയിൽ എം.കെ. സ്റ്റാലിനാണ് പ്രകടന പത്രിക പുറത്തിറക്കിയത്... DMK Manifesto, Tamil Nadu Elections, MK Stalin, Malayala Manorama, Manorama Online, Manorama News
ചെന്നൈ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക ഡിഎംകെ പുറത്തിറക്കി. ചെന്നൈയിൽ എം.കെ. സ്റ്റാലിനാണ് പ്രകടന പത്രിക പുറത്തിറക്കിയത്... DMK Manifesto, Tamil Nadu Elections, MK Stalin, Malayala Manorama, Manorama Online, Manorama News
ചെന്നൈ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക ഡിഎംകെ പുറത്തിറക്കി. ചെന്നൈയിൽ എം.കെ. സ്റ്റാലിനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വികസന പദ്ധതികൾക്കും സബ്സിഡി നടപടികള്‍ക്കുമാണ് ഊന്നൽ. പെട്രോളിന്റെയും ഡീസലിന്റെയും പാലിന്റെയും വില കുറയ്ക്കും. എല്ലാ കോർപ്പറേഷനുകളിലും പൈപ്പുകളിലൂടെ കുടിവെള്ളമെത്തിക്കും.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ നിൽക്കുന്നവരെയും ഡിഎംകെയുടെ വോട്ട് ബേസിനെയും സാധാരണക്കാരെയും തൊഴിൽ അന്വേഷകരായ യുവ ജനങ്ങളെയും ലക്ഷ്യം വച്ചാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ. 500ൽ അധികം വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ പറയുന്നത്. കേരളത്തിനൊപ്പം ഏപ്രിൽ 6ന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ്.
പ്രധാന വാഗ്ദാനങ്ങൾ
∙ സ്ത്രീകൾ ഉൾപ്പെടുന്ന കേസുകൾക്കായി പ്രത്യേക സൈബർ പൊലീസ് സ്റ്റേഷൻ
∙ പ്രോപ്പർട്ടി ടാക്സിലെ വർധന എഴുതിത്തള്ളും
∙ സ്റ്റാലിന്റെ പ്രചാരണത്തിൽ പരാതിയുമായി എത്തിയവർക്ക് പ്രശ്ന പരിഹാരത്തിനായി മുഖമന്ത്രിയുടെ കീഴിൽ പ്രത്യേക വകുപ്പ്.
∙ പാൽ വിലയിൽ ലീറ്ററിന് മൂന്നു രൂപ കുറയ്ക്കും
∙ തൊഴിൽരഹിതർക്ക് പുതിയ വ്യാപാരം ആരംഭിക്കാനായി 20 ലക്ഷം നൽകും
∙ വനിതാ ജീവനക്കാർക്ക് ഒരു വർഷത്തെ മറ്റേർണിറ്റി അവധി അനുവദിക്കും.
∙ എഐഎഡിഎംകെ നടത്തിയ എല്ലാ കുറ്റകൃത്യങ്ങളും പ്രത്യേക കോടതി അന്വേഷിക്കും
∙ ചെന്നൈ ഉൾപ്പെടെ, എല്ലാ കോർപ്പറേഷനുകളിലും പൈപ്പ്‌ലൈനുകളിലൂടെ കുടിവെള്ളമെത്തിക്കും
∙ പെട്രോളിന് 5 രൂപയും ഡീസലിന് 4 രൂപയും കുറയ്ക്കും
∙ രണ്ടുമാസത്തിലൊരിക്കലടയ്ക്കേണ്ട് വൈദ്യുതി ബില്ലുകൾ മാസത്തിലൊരിക്കൽ എന്നതാക്കും
∙ പരാതി പരിഹാരത്തിനായി പ്രത്യേക സംവിധാനം
∙ നിയമസഭാ സമ്മേളനം ടിവിയിലൂടെ ലൈവായി പ്രക്ഷേപണം ചെയ്യും
∙ പൊങ്കൽ ആഘോഷങ്ങൾ സംസ്ഥാന വ്യാപകമാക്കും
∙ പാചകവാതകത്തിന് 100 രൂപ സബ്സിഡി നൽകും
∙ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ ടാബ്‌ലറ്റ് കംപ്യൂട്ടർ നൽകും
∙ ജലാശയങ്ങൾ സംരക്ഷിക്കാനായി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ 10,000 കോടിയുടെ പദ്ധതി
∙ മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിന്റെ കാരണമെന്തെന്ന അന്വേഷണം ദ്രുതഗതിയിലാക്കും
∙ ചെന്നൈയെ പ്രളയത്തിൽനിന്നു രക്ഷിക്കാൻ പ്രത്യേക പാനൽ ഉണ്ടാക്കും
∙ തദ്ദേശവാസികൾക്ക് 75% ജോലികൾ ഉറപ്പുവരുത്താൻ നിയമനിർമാണം
∙ പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളിലേക്കു തീർഥയാത്രയ്ക്കുപോകുന്ന ഒരു ലക്ഷം ജനങ്ങൾക്ക് 25,000 രൂപ ധനസഹായം
∙ അധികാരത്തിലേറി ആദ്യ നിയമസഭാ സമ്മേളനത്തിൽത്തന്നെ നീറ്റ് പരീക്ഷയ്ക്കെതിരെ നിയമം പാസാക്കും.
∙ വനിതകൾക്ക് സർക്കാർ സർവീസിൽ 30% സംവരണമെന്നത് 40% ആക്കി വർധിപ്പിക്കും
∙ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി 1000 കോടി രൂപ നീക്കിവയ്ക്കും.
∙ മുസ്‌ലിം, ക്രിസ്ത്യൻ പള്ളികളുടെ പുനരുദ്ധാരണത്തിനായി 200 കോടി രൂപയും നീക്കിവയ്ക്കും
∙ പൂജാരിമാരുടെ ശമ്പളത്തിൽ വർധന വരുത്തും
∙ സേലത്തേക്കും കോയമ്പത്തൂരിലേക്കും മെട്രോ ട്രെയിനുകൾ വരും
∙ ഹൊസൂരിലും മറ്റു പലയിടങ്ങളിലും പുതിയ വിമാനത്താവങ്ങൾ വരും
∙ ഭിന്നശേഷിക്കാർക്കായി സ്മാർട് കാർഡുകൾ, സൗജന്യ ഗതാഗതം, മുച്ചക്ര വാഹനങ്ങൾ
∙ വയാധികർക്ക് 1500 രൂപ നൽകും ജീവിതോപാധി നഷ്ടപ്പെട്ടവർക്ക് 4000 രൂപ ആശ്വാസധനം നൽകും.
∙ 50 ലക്ഷം കുട്ടികൾക്ക് നൈപുണ്യ വികസന സഹായം നൽകും
∙ പാവപ്പെട്ടവർക്ക് ഭക്ഷണം ഒരുക്കാനായി കലൈഞ്ജർ കന്റീനുകൾ രൂപീകരിക്കും
∙ തിരുക്കുറൽ – ദേശീയ പുസ്തകമായി പ്രഖ്യാപിക്കും
∙ കൃഷിക്കായി പ്രത്യേക ബജറ്റ്
English Summary: Slashing Petrol & Milk Prices, Scrapping NEET, Court to Try AIADMK Leaders: DMK Manifesto Highlights