കോൺഗ്രസും ബിജെപിയും കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണികളുടെ ചിത്രം ഏകദേശം വ്യക്തം. 140 മണ്ഡലങ്ങളിൽ 20 ഇടങ്ങളിൽ മാത്രമാണ് ചില മുന്നണികൾക്കു സ്ഥാനാർഥികളില്ലാത്തത്. കേരള കോൺഗ്രസ് എമ്മിനു നൽകിയ ...Kerala Assembly Election, Candidate List, UDF,LDF NDA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസും ബിജെപിയും കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണികളുടെ ചിത്രം ഏകദേശം വ്യക്തം. 140 മണ്ഡലങ്ങളിൽ 20 ഇടങ്ങളിൽ മാത്രമാണ് ചില മുന്നണികൾക്കു സ്ഥാനാർഥികളില്ലാത്തത്. കേരള കോൺഗ്രസ് എമ്മിനു നൽകിയ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സീറ്റ്, പ്രതിഷേധത്തെത്തുടർന്ന് പാർട്ടി തിരിച്ചു നൽകിയതോടെ സിപിഎം ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.

ഇതോടെ മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന ആദ്യ മുന്നണിയായി എൽഡിഎഫ് മാറി. ആകെ 86 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. സിപിഐ–25, കേരള കോൺഗ്രസ് എം–12, ജെഡിഎസ്–4, എൽജെഡി–3, എൻസിപി–3, ഐഎൻഎൽ–3, കോൺഗ്രസ് (എസ്)– 1, ആർഎസ്പിഎൽ–1, കേരള കോൺഗ്രസ് (ബി) –1, ജനാധിപത്യ കേരള കോൺഗ്രസ്–1 എന്നിങ്ങനെയാണ് എൽഡിഎഫിലെ സീറ്റ് വിഭജനം.

ADVERTISEMENT

യുഡിഎഫിൽ കോൺഗ്രസ് 93 സീറ്റുകളിലാണു മത്സരിക്കുന്നത്. മുസ്‌ലിം ലീഗ് 27 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. കേരള കോൺഗ്രസ് (ജോസഫ്)–10, ആർഎസ്‌പി–5, എൻസികെ–2, സിഎംപി–1, കേരള കോൺഗ്രസ് (ജേക്കബ്)– 1, ആര്‍എംപി-1 എന്നിങ്ങനെയാണ് യുഡിഎഫിലെ സീറ്റു വിഭജനം. ഭാരതീയ നാഷനൽ ജനതാദളിനു മലമ്പുഴ നൽകിയിരുന്നെങ്കിലും കോൺഗ്രസ് തിരിച്ചെടുത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. 

ദേശീയ പാർട്ടികളിൽ ബിജെപിയാണ് ഏറ്റവുമധികം സീറ്റുകളിൽ മത്സരിക്കുന്നത്. എൻഡിഎയിൽ 115 സീറ്റുകളിൽ ബിജെപി മത്സരിക്കും. 112 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ബിജെപി ഞായറാഴ്ച പ്രഖ്യാപിച്ചത്. ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ട കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പ്രഖ്യാപനം പിന്നീട്. 21 സീറ്റുകളാണ് ബിഡിജെഎസിനുള്ളത്. അണ്ണാ‍ഡിഎംകെയ്ക്ക് രണ്ടു സീറ്റും കാമരാജ് കോൺഗ്രസ്, സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയസഭ എന്നിവയ്ക്ക് ഓരോ സീറ്റും നൽകി. കാമരാജ് കോൺഗ്രസും അണ്ണാ‍ഡിഎംകെയും ബിജെപി ചിഹ്നത്തിലാകും മത്സരിക്കുക. 

ADVERTISEMENT

English Summary: Assembly Election 2021- Complete List of LDF, UDF, NDA Candidates in Kerala

കേരളത്തിലെ 140 മണ്ഡലങ്ങളിലും ഇതുവരെ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർഥികൾ ആരെല്ലാം? വിശദമായ ചാർട്ട് കാണാം.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT