നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക് കൊടി ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ ഉപയോഗിച്ചു ‘മൊട’ കാണിച്ചാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടും. പ്രചാരണത്തിനായി സ്ഥാപിക്കുന്ന പാർട്ടിക്കൊടികളും തോരണങ്ങളും ബോർഡുകളും എല്ലാം ഹരിതചട്ടം... Kerala Assembly Elections

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക് കൊടി ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ ഉപയോഗിച്ചു ‘മൊട’ കാണിച്ചാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടും. പ്രചാരണത്തിനായി സ്ഥാപിക്കുന്ന പാർട്ടിക്കൊടികളും തോരണങ്ങളും ബോർഡുകളും എല്ലാം ഹരിതചട്ടം... Kerala Assembly Elections

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക് കൊടി ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ ഉപയോഗിച്ചു ‘മൊട’ കാണിച്ചാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടും. പ്രചാരണത്തിനായി സ്ഥാപിക്കുന്ന പാർട്ടിക്കൊടികളും തോരണങ്ങളും ബോർഡുകളും എല്ലാം ഹരിതചട്ടം... Kerala Assembly Elections

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക് കൊടി ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ ഉപയോഗിച്ചു ‘മൊട’ കാണിച്ചാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടും. പ്രചാരണത്തിനായി സ്ഥാപിക്കുന്ന പാർട്ടിക്കൊടികളും തോരണങ്ങളും ബോർഡുകളും എല്ലാം ഹരിതചട്ടം പാലിച്ചാകണമെന്നാണു കമ്മിഷന്റെ നിർദേശം. ഒരു മാസത്തോളം നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹരിതച്ചട്ടം പാലിച്ചില്ലെങ്കിൽ എന്താ ഇത്ര പ്രശ്നമെന്നു സ്വാഭാവികമായും സംശയം ഉയരും. ഹരിതചട്ടം കാറ്റിൽ പറത്തി പ്രചാരണം കൊഴുപ്പിച്ചാൽ കേരളത്തിൽ ഒറ്റമാസംകൊണ്ട് രൂപപ്പെടാൻ ഇടയുള്ളത് അത്രയേറെ മാലിന്യം ആണെന്ന തിരിച്ചറിവാണ് ഇതിനുള്ള മുന്നറിയിപ്പ് കർശനമാക്കാൻ കാരണം. 

തിരഞ്ഞെടുപ്പു കാലത്ത് ഹരിതചട്ടം ലംഘിച്ച് ഒരു മാസത്തിലേറെ പ്രവർത്തിക്കുന്ന ‘പ്രചാരണഫാക്ടറി’ ഉൽപാദിപ്പിക്കുക ഏകദേശം 5426 ടൺ മാലിന്യം ആണെന്നാണു കണക്കുകൂട്ടൽ. ഇതിൽ പകുതിയോളവും ബാനറുകൾ, പോസ്റ്ററുകൾ, ഹോഡിങ് എന്നിവ വഴി മാത്രമാണുണ്ടാവുക–ഏകദേശം 2250 ടൺ. പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഡിസ്പോസിബിൾ വസ്തുക്കളും ഉപയോഗിച്ചു കൊടിതോരണങ്ങൾ നിർമിച്ചാൽ അത് ഉണ്ടാക്കുന്ന മാലിന്യം 980 ടൺ വരും. സംസ്ഥാനത്ത് ആകെ 140 മണ്ഡലങ്ങളിലായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ചു പഠിച്ചു സംസ്ഥാന ഹരിത കേരളം മിഷനും ശുചിത്വ മിഷനും ചേർന്നാണ് ഇപ്രകാരം രൂപപ്പെടുന്ന മാലിന്യത്തിന്റെ കണക്കെടുപ്പ് നടത്തിയത്.  

ചുമരെഴുത്തുകൾക്കു പ്രാധാന്യം നൽകാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം (ചിത്രം: മനോരമ)
ADVERTISEMENT

പക്ഷേ, മാലിന്യകണക്ക് ഇതുകൊണ്ടും തീരുന്നില്ല. കടുത്ത ചൂടിൽ സ്ഥാനാർഥിയുടെ വിജയത്തിനായി വിയർപ്പൊഴുക്കുമ്പോൾ ഒന്നു തണുപ്പിക്കാൻ പ്രവർത്തകർ വാങ്ങിക്കൂട്ടുന്ന പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളും വലിയ മാലിന്യശേഖരമാകും. ഇവയെല്ലാം കൂടി 1050 ടൺ വരുമെന്നാണു കണക്കുകൂട്ടൽ. പ്രചാരണ പ്രവർത്തനം ഊർജസ്വലമാക്കാൻ രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തകരും അണികളും അനുഭാവികളും ചായയും നാരാങ്ങാവെള്ളവും കുടിക്കുന്ന ഡിസ്പോസിബിൾ കപ്പുകളും ഭക്ഷണവും മറ്റു സാധനങ്ങളും വാങ്ങാനുപയോഗിക്കുന്ന കവറുകളും അത്തരം ഉൽപന്നങ്ങളും കൂടി കൂട്ടിയാൽ ഏകദേശം 1146 ടൺ മാലിന്യം രൂപപ്പെടും. അങ്ങനെ ആകെ 5426 ടൺ!

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത് 5776 ടൺ 

ADVERTISEMENT

2020 ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഹരിത കേരളം മിഷനും ശുചിത്വ മിഷനും ചേർന്ന് ഇങ്ങനെ രൂപപ്പെടുന്ന മാലിന്യത്തിന്റെ കണക്ക് 5776 ടൺ എന്ന നിഗമനത്തിൽ എത്തിയിരുന്നു. അതായത് ബാനറുകൾ, ഹോഡിങ് എന്നിവയിലൂടെ 1800 ടൺ, കൊടി തോരണങ്ങളിലൂടെ 1400 ടൺ, പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ 1234 ടൺ, ഡിസ്പോസിബിൾ കപ്പ്, പാത്രങ്ങൾ, നിരോധിത പ്ലാസ്റ്റിക് കവറുകൾ എന്നിവയിലൂടെ 1342 ടൺ എന്നിങ്ങനെ മാലിന്യമാണു പ്രതീക്ഷിച്ചത്. എന്നാൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ കണ്ണുരുട്ടി മുന്നറിയിപ്പ് നൽകിയപ്പോൾ രാഷ്ട്രീയപ്രവർത്തകരെല്ലാം പ്ലാസ്റ്റിക് കൊടിതോരണങ്ങൾ മടക്കി സ്ഥലംവിട്ടത്രേ. ബാക്കിയുള്ളവരെ വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പ് സ്ക്വാഡുകൾ ഹരിതചട്ടം പഠിപ്പിച്ചു. എന്നിട്ടും ബാക്കി വന്ന മാലിന്യം 20 ശതമാനത്തോളം വരുമെന്നാണ് ഹരിത മിഷന്റെ ഏകദേശ കണക്ക്. അതായത് 1155 ടണ്ണോളം മാലിന്യം. 

തൃശൂരിൽനിന്നുള്ള കാഴ്ച (ചിത്രം: മനോരമ)

പ്ലാസ്റ്റിക് വേണ്ടെന്ന് ‘പോസ്റ്ററടിക്കണം’

ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പിലെയത്ര മാലിന്യം പോലും നിയമസഭാ തിരഞ്ഞെടുപ്പിൽ വരാതിരിക്കാനാണു ശ്രദ്ധ. ഇതിനായി രാഷ്ട്രീയപാർട്ടികൾക്കും മറ്റും നൽകാനുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ കൈപ്പുസ്തകം ശുചിത്വ മിഷനും ഹരിത കേരളം മിഷനും ചേർന്നു തിരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി തയാറാക്കി യിട്ടുണ്ട്. പുനരുപയോഗ- പുനസംസ്കരണ സാധ്യമായ വസ്തുക്കൾ ഉപയോഗിച്ചുള്ള ബാനറുകളും ബോർഡുകളും മാത്രമേ ഉപയോഗിക്കാവൂ. ഇവ അച്ചടിക്കുമ്പോൾ പുനരുപയോഗപ്രദമാണെന്നും പിവിസി ഉപയോഗിച്ചിട്ടില്ലന്നുമുള്ള ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പ്രിന്റിങ് നമ്പരും നിർബന്ധമായും ഉൾപ്പെടുത്തണം. 

പുനരുപയോഗ സാധ്യമായ പ്രചാരണ സാധാനങ്ങൾ ഉപയോഗിച്ച ശേഷം അതതു രാഷ്ട്രീയ പാർട്ടികൾ ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമ സേന മുഖേന സർക്കാർ കമ്പനിയായ ക്ലീൻ കേരള ലിമിറ്റഡിന് കൈമാറണം. കഴിയുന്നതും പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചു വേണം പ്രചാരണപരിപാടികൾ. ഇതനുസരിച്ച് കോട്ടൺ തുണിയിൽ പ്രിന്റ് ചെയ്ത ബോർഡുകൾ, കോട്ടൺ തുണിയും പേപ്പറും ഉൾപ്പെടുന്ന മീഡിയം ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന ബോർഡുകൾ തുടങ്ങിയവ ഉപയോഗിക്കാം. കൊടികളും തോരണങ്ങളും തുണിയിലോ കടലാസിലോ നിർമിക്കാം. എന്നാൽ പ്ലാസ്റ്റിക് കലർന്ന തുണി ഒഴിവാക്കണം. 

തൃശൂരിൽ പ്രചാരണത്തിന്റെ ഭാഗമായി ഒട്ടിച്ചിരിക്കുന്ന പോസ്റ്ററുകൾ (ചിത്രം: മനോരമ)

നോൺ വൂവൻ പോളി പ്രൊപലിൻ എന്ന വസ്തു പ്ലാസ്റ്റിക്കാണ്. കണ്ടാൽ തുണി പോലെ തോന്നുമെങ്കിലും അവയും നിരോധിച്ചിട്ടുള്ളവയാണ് എന്ന് കൈപ്പുസ്തകം പറയുന്നു. പ്രചാരണത്തിനും ഭവന സന്ദർശനത്തിനും പോകുന്ന രാഷ്ട്രീയപ്രവർത്തകർ ഓരോ സ്റ്റീൽ ബോട്ടിൽ കൂടി സഞ്ചിയിൽ കരുതിയാൽ പ്ലാസ്റ്റിക് കുടിവെള്ള കുപ്പി ഒഴിവാക്കാം എന്നതാണു കൈപ്പുസ്തകത്തിലെ മറ്റൊരു ആശയം. സ്ഥാനാർഥി പര്യടനത്തിന് ഉപയോഗിക്കുന്ന വാഹനത്തിൽ ഒരു വാട്ടർ ഡിസ്പെൻസറും സ്റ്റീൽ കപ്പും കൂടി കരുതിയാൽ മതിയാകും. വോട്ടർമാരെ സോപ്പിടുന്ന തിരക്കിൽ വാഹനത്തിൽ സോപ്പ് മറക്കല്ലേ എന്ന അഭ്യർഥനയുമുണ്ട്. 

കോവിഡിൽ ഡിസ്പോസബിൾ കപ്പ് നല്ലതാണോ ?

കോവിഡ് സാഹചര്യത്തിൽ പ്ലാസ്റ്റിക് കുടിവെള്ള കുപ്പിയും ഡിസ്പോസിബിൾ കപ്പും അല്ലേ നല്ലത് എന്നു ചിന്തിക്കുന്നവർക്കുള്ള മറുപടിയും കൈപ്പുസ്തകം നൽകുന്നു. ഒറ്റത്തവണ പോലും അണുവിമുക്തമാക്കാത്ത ഡിസ്പോസിബിൾ വസ്തുക്കളും കുപ്പിവെള്ളവും എല്ലാം കോവിഡ് മുക്തമാണ് എന്ന ധാരണ ശരിയല്ല. പല വ്യക്തികളുടെ കൈകളിലൂടെ ആവും അവ നമ്മളിൽ എത്തിച്ചേരുന്നത്. നമ്മൾ തന്നെ സോപ്പിട്ടു കഴുകി വൃത്തിയാക്കി ഉപയോഗിക്കുന്ന കപ്പുകളും പാത്രങ്ങളും തന്നെയാവും കോവിഡ് വ്യാപന സാധ്യത തടയാൻ സഹായിക്കുന്നതെന്നും കൈപ്പുസ്തകം പറയുന്നു. പര്യടന വാഹനങ്ങളിൽ ഫ്ലെക്സും പ്ലാസ്റ്റിക്കും തെർമോക്കോളും ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണമായും ഒഴിവാക്കി തുണിയും കടലാസും ഉപയോഗിച്ച് അലങ്കരിക്കാനാണ് നിർദേശം. സ്ഥാനാർഥിയെ സ്വീകരിക്കാൻ ഇടുന്ന ഹാരങ്ങൾ പ്ലാസ്റ്റിക് ആകരുതെന്നും അഭ്യർഥനയുണ്ട്.

English Summary: How Kerala's Suchitwa Mission and Haritha Kerala Mission Work Hard For a 'Green' Election?