നേമത്തെ സസ്പെൻസിനു വിരാമമിട്ട് കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥിയാകാനൊരുങ്ങുമ്പോൾ, ആ വളർച്ചയെ ഭയക്കുന്ന ചിലരെങ്കിലും പാർട്ടിയിൽ ഉണ്ടെന്നു പറയാം. കരുണാകരന്റെ മകനായി എത്തിയ മുരളിക്ക് ഐ ഗ്രൂപ്പിന്റെ പിന്തുടർച്ചാവകാശം പിന്നീടു വന്നില്ല. ഒരു... K Muraleedharan . Nemom Constituency

നേമത്തെ സസ്പെൻസിനു വിരാമമിട്ട് കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥിയാകാനൊരുങ്ങുമ്പോൾ, ആ വളർച്ചയെ ഭയക്കുന്ന ചിലരെങ്കിലും പാർട്ടിയിൽ ഉണ്ടെന്നു പറയാം. കരുണാകരന്റെ മകനായി എത്തിയ മുരളിക്ക് ഐ ഗ്രൂപ്പിന്റെ പിന്തുടർച്ചാവകാശം പിന്നീടു വന്നില്ല. ഒരു... K Muraleedharan . Nemom Constituency

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേമത്തെ സസ്പെൻസിനു വിരാമമിട്ട് കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥിയാകാനൊരുങ്ങുമ്പോൾ, ആ വളർച്ചയെ ഭയക്കുന്ന ചിലരെങ്കിലും പാർട്ടിയിൽ ഉണ്ടെന്നു പറയാം. കരുണാകരന്റെ മകനായി എത്തിയ മുരളിക്ക് ഐ ഗ്രൂപ്പിന്റെ പിന്തുടർച്ചാവകാശം പിന്നീടു വന്നില്ല. ഒരു... K Muraleedharan . Nemom Constituency

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കാരയ്ക്കാമുറിയിൽ കാൾട്ടെക്സ് ഓയിൽ വിറ്റു നടന്ന മുരളീധരൻ’– കെ.മുരളീധരൻ രാഷ്ട്രീയത്തിലേക്കെത്തിയ കാലത്ത് എതിർഗ്രൂപ്പുകാർ പതിവായി ഉപയോഗിച്ചു വന്നിരുന്ന പ്രയോഗമാണിത്. എറണാകുളത്ത് രാഷ്ട്രീയത്തിലെത്തും മുൻപ് കാൾട്ടെക്സ് ഓയിലിന്റെ ബിസിനസുമായി നടന്ന മുരളീധരൻ പിന്നീട് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ഹീറോ ആയി മാറിയത് നേമം ക്ലൈമാക്സോടെ പൂർണമാകുന്നു. പരിഹാസത്തിന്റെയും അവഗണനയുടെയും മുൾക്കിരീടം ചാർത്തി സ്വന്തം പാർട്ടിയിലെത്തന്നെ ചിലർ ഒരിക്കൽ കുടഞ്ഞെറിഞ്ഞ ചരിത്രമാണ് കെ.മുരളീധരൻ എന്ന പഴയ സേവാദൾ നേതാവിന്റേത്. പരിഹാസങ്ങളേറെയേറ്റ് മുറിവേറ്റ മനസ്സുമായി രാഷ്ട്രീയ തിരശ്ശീലയ്ക്കപ്പുറത്തേക്കു കുറച്ചുകാലത്തേക്കെങ്കിലും പിൻവാങ്ങിയ ചരിത്രവുമുണ്ട് അദ്ദേഹത്തിന്. എന്നാൽ പരിഹാസങ്ങളെയെല്ലാം രാഷ്ട്രീയ വളർച്ചയുടെ പാഠശാലയായി കണ്ടു തിരിച്ചുവരുന്നതായിരുന്നു മുരളീധരന്റെ ‘പൊളിറ്റിക്കൽ സ്റ്റൈൽ’.

പിന്നീടു പല തിരഞ്ഞെടുപ്പുകളിലും അപ്രാപ്യമെന്നു കരുതിയ രാഷ്ട്രീയക്കോട്ടകൾ പിടിച്ചെടുക്കാൻ കോൺഗ്രസിനു മുന്നിൽ മുരളീധരനല്ലാതെ മറ്റൊരു പേരുകാരനില്ലെന്നായി. വടകരയും വട്ടിയൂർക്കാവും പിടിച്ചെടുത്ത് കോൺഗ്രസിലെ സൂപ്പർ ഹീറോയായ മുരളിയെത്തന്നെ നേമം പിടിക്കാനും കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിക്കുകയായിരുന്നു. എംപിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസിന്റെ കാർക്കശ്യമുള്ള തീരുമാനം മുരളീധരന്റെ കാര്യത്തിൽ ഇളകിയതെങ്ങനെ ? സിപിഎമ്മിന്റെ വി.ശിവൻകുട്ടി, ബിജെപിയുടെ കുമ്മനം രാജശേഖരൻ എന്നീ ശക്തർക്കെതിരെ മത്സരിക്കുമ്പോൾ ജയത്തിനൊപ്പം മറ്റൊരു ലക്ഷ്യം കൂടിയുണ്ട് കോൺഗ്രസിനും മുരളീധരനും. ബിജെപിയുടെ കേരളത്തിലെ ഒരേയൊരു നിയമസഭാ മണ്ഡലം പിടിച്ചെടുത്തു കരുത്തു തെളിയിക്കുക. ബിജെപിയോടുള്ള പോരാട്ടത്തിൽ തരിമ്പും മയമില്ലെന്നു വ്യക്തമാക്കുക. കോൺഗ്രസ്–ബിജെപി കൂട്ടുകെട്ടാണു സംസ്ഥാനത്തുള്ളതെന്ന സിപിഎം ആരോപണത്തിനുള്ള ശക്തമായ മറുപടി കൂടിയാകും അത്.

കെ.മുരളീധരൻ (ചിത്രം: മനോരമ)
ADVERTISEMENT

11 തിരഞ്ഞെടുപ്പുകൾ, വിജയ–പരാജയങ്ങൾ

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പോഷക സംഘടനയായ സേവാദൾ പ്രവർത്തകനായാണു മുരളീധരന്റെ രാഷ്ട്രീയ പ്രവേശം. 7 തവണ ലോക്സഭയിലേക്കും 4 തവണ നിയമസഭയിലേക്കും അദ്ദേഹം മത്സരിച്ചു. ലോക്സഭയിലേക്ക് 4 തവണ ജയിച്ചു.നിയമസഭയിലേക്കു 2 തവണയും. സേവാദളിലെ വിവിധ സ്ഥാനമാനങ്ങളിലൂടെ ഉയർന്നു വന്ന മുരളി, സംഘടനയുടെ സംസ്ഥാന തലപ്പത്തിരിക്കെയാണ് ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 1989ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സ്ഥാനാർഥിയായി. സിപിഎം നേതാവ് ഇ.കെ.ഇമ്പിച്ചിബാവയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭയിലുമെത്തി.

1991ലെ തിരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽനിന്ന് ജനതാദൾ(എസ്) നേതാവായിരുന്ന എം.പി.വീരേന്ദ്രകുമാറിനെ തോൽപിച്ച് രണ്ടാം വട്ടവും വിജയം. 96ലെ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം കൊതിച്ചെത്തിയ മുരളീധരനെ പക്ഷേ എം.പി.വീരേന്ദ്രകുമാർ പരാജയപ്പെടുത്തി. 98ൽ, തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും സിപിഐ നേതാവായിരുന്ന വി.വി.രാഘവനോടു പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായി. 1999ൽ, ജനതാദൾ(എസ്) നേതാവായ ഇബ്രാഹിമിനെ തോൽപിച്ച് കോഴിക്കോട്നിന്നു വീണ്ടും ലോക്സഭയിലെത്തി.

മുരളി എന്ന കെപിസിസി പ്രസിഡന്റ്

ADVERTISEMENT

1999–2001 കാലഘട്ടത്തിൽ കെപിസിസി ജനറൽ സെക്രട്ടറിയും, വൈസ് പ്രസിഡന്റുമായി. 2001–04 കാലഘട്ടത്തിൽ എ.കെ.ആന്റണി കേരള മുഖ്യമന്ത്രിയായിരുന്നപ്പോൾ കെ.മുരളീധരനായിരുന്നു കെപിസിസി പ്രസിഡന്റ്. പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്താനായിരുന്നു മുരളിയുടെ ശ്രമം. കൊഴിഞ്ഞു പോയ നേതാക്കളെ തിരികെയെത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്തി. മുരളീധരന്റെ നേതൃപാടവത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രശംസിച്ച നാളുകൾ കൂടിയായിരുന്നു അത്.

നേമത്തെ സ്ഥാനാർഥിയായതിനു ശേഷം ഡൽഹിയിലെത്തിയ കെ.മുരളീധരനു മധുരം നൽകുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യ ഉഷ രാമചന്ദ്രൻ. ചിത്രം: രാഹുൽ ആർ.പട്ടം

മുരളിയെന്ന മന്ത്രിയും വടക്കാഞ്ചേരിയിലെ തോൽവിയും

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കെ, വിയോജിപ്പുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രി എ.കെ.ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമയി മുരളീധരൻ കോൺഗ്രസിലെ വേറിട്ട ശബ്ദമായി. 2004 ഫെബ്രുവരി 11ന് എ.കെ.ആന്റണി മന്ത്രിസഭയിലെ വൈദ്യുതമന്ത്രിയായി മുരളി ചുമതലയേറ്റു. മന്ത്രിയെന്ന നിലയിൽ തിളക്കമാർന്ന പ്രകടനമാണ് മുരളി കാഴ്ച വച്ചത്. അന്ന് നിയമസഭാംഗമല്ലായിരുന്നു മുരളി. 6 മാസത്തിനകം നടന്ന ഉപതിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽനിന്നു മത്സരിച്ച മുരളിയെ കാത്തിരുന്നത് പരാജയമായിരുന്നു. അതോടെ മന്ത്രിസ്ഥാനം രാജി വച്ചു. കേരളത്തിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി കൂടിയായി മുരളി. വടക്കാഞ്ചേരിയിലെ തോൽവി, മുരളിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. മുരളിയുടെ രാഷ്ട്രീയ ജീവിതംതന്നെ അവസാനിച്ചെന്നു പലരും വിധിയെഴുതി. പക്ഷേ പിന്നീടുള്ള രാഷ്ട്രീയ വഴികളിൽ മുരളിയുടെ ശക്തമായ തിരിച്ചു വരവാണു കേരളം കണ്ടത്.

കലഹം, പട്ടേൽ വിവാദം, മുക്കാലി, ഡിഐസി

ADVERTISEMENT

2004ൽ രാജ്യസഭാ സീറ്റിന്റെ പേരിൽ കെ.കരുണാകരനും അദ്ദേഹത്തിന്റെ അനുയായികളും കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി കലഹിച്ചതിനെ തുടർന്ന് കെ.മുരളീധരൻ കെപിസിസി പ്രസിഡന്റ സ്ഥാനം രാജിവച്ചു. കേരള രാഷ്ട്രീയത്തിലെ ഉന്നത നേതാവിനെ മുക്കാലിയിൽ കെട്ടി അടിക്കണമെന്നു വരെ മുരളി പറഞ്ഞതും വിവാദമായി. കോൺഗ്രസിന്റെ കേരള ചുമതലയുള്ള ദേശീയ നേതാവ്  അഹമ്മദ് പട്ടേലിനെ ‘അലൂമിനിയം പട്ടേൽ’ എന്നു വിളിച്ച മുരളിയെ കോൺഗ്രസ് 6 വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. 2005ലായിരുന്നു ഇത്.

കെ.മുരളീധരൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി

അതേ വർഷം കരുണാകരന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതിയ പാർട്ടിയായ ഡിഐസിയുടെ സംസ്ഥാന പ്രസിഡന്റായി മുരളി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുമായി ധാരണയിലെത്തിയ ഡിഐസി സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിജയിച്ചു. എന്നാൽ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും വെളിയം ഭാർഗവൻ അടക്കമുള്ള സിപിഐ നേതാക്കളും ഡിഐസിക്കെതിരെ കടുത്ത വിമർശനം നടത്തിയതോടെ ഡിഐസിയെ ഇടതു മുന്നണിയിൽ നിന്നു പുറത്താക്കി.

2006ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വവുമായി ഡിഐസിധാരണയിലെത്തി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽനിന്നു യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മുരളി, സിപിഎം സ്വതന്ത്രൻ പി.ടി.എ.റഹീമിനോടു തോറ്റതു കനത്ത തിരിച്ചടിയായി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഘടകകക്ഷിയായി മത്സരിച്ച ഡിഐസി ഒരു സ്ഥലത്തു മാത്രമാണു വിജയിക്കാനായത്. ഇതിനിടെ, ചില പാർട്ടി നേതാക്കൾ മാതൃസംഘടനയായ ഇന്ത്യൻ നാഷനൽ കോൺഗ്രസിലേക്കു തിരിച്ചു പോകാൻ താൽപര്യം പ്രകടിപ്പിച്ചു. ഇതോടെ ഡിഐസി പിളർന്നു.

2007ൽ കെ.കരുണാകരനോടൊപ്പം കെ.മുരളീധരനും ഡിഐസികെ(കെ)പാർട്ടിയും എൻസിപിയിൽ ലയിച്ചു. 2007 ഡിസംബർ 31ന് കെ.കരുണാകരൻ കോൺഗ്രസിലേക്ക് തിരികെ മടങ്ങിയെങ്കിലും, മുരളീധരൻ എൻസിപിയിൽ തുടർന്നു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്നു മുരളി എൻസിപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി. 2009ൽ മുരളിയെ എൻസിപിയിൽനിന്നു പുറത്താക്കി.

സൂപ്പർ ‘ബ്രേക്കായി’ വട്ടിയൂർക്കാവ്

സസ്പെൻഷനെ തുടർന്ന് 6 വർഷത്തിനു ശേഷം 2011ൽ ഫെബ്രുവരി 15ന് മുരളി കോൺഗ്രസിൽ തിരിച്ചെത്തി. അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലേക്കു പല പേരുകളും പരിഗണയിൽ വന്നെങ്കിലും പാർട്ടി നിയോഗിച്ചത് മുരളിയെയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുരളീധരനു വേണ്ടി ശക്തമായി വാദിച്ചത്.കോഴിക്കോട്ടെ മുരളീധരനല്ല തിരുവനന്തപുരത്തെ മുരളീധരൻ തലസ്ഥാനത്തു തന്നെ സീറ്റു കൊടുക്കണോയെന്ന ഐ ഗ്രൂപ്പ് വാദം തള്ളിയാണ് രമേശ് വട്ടിയൂർക്കാവിൽ മുരളീധരനായി ഉറച്ചു നിന്നത്. കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച മുരളീധരൻ സിപിഎമ്മിലെ ചെറിയാൻ ഫിലിപ്പിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി.

കെ.മുരളീധരന്റെ ഡിഐസി(കെ) എൻസിപിയിൽ ലയിച്ച നാളുകളിലെ കാഴ്ച. ചിത്രം: മനോരമ

2016ൽ വട്ടിയൂർക്കാവിൽനിന്നു വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ അന്ന്, രണ്ടാം സ്ഥാനത്തായി. കെപിസിസി പ്രസിഡന്റായതിനെ തുടർന്ന് മത്സരരംഗത്തു നിന്നൊഴിവായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പകരക്കാരനായി 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലേക്ക് പാർട്ടി നിയോഗിച്ചതും മുരളീധരനെയായിരുന്നു.മുരളീധരൻ വടകരയിലേക്കു വരുന്നുവെന്ന പ്രഖ്യാപനത്തിൽ തന്നെ യുഡിഎഫ് ഏറെ മുന്നോട്ടുപോയ തിരഞ്ഞെടുപ്പായിരുന്നു അത്. എതിർ സ്ഥാനാർഥി സിപിഎമ്മിലെ പി.ജയരാജനെ പരാജയപ്പെടുത്തിയ മുരളീധരൻ കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചു.

അച്ഛൻ എന്ന തണൽമരം

അച്ഛന്റെ തണലിലായിരുന്നു മുരളിയുടെ വളർച്ച. അച്ഛന്റെ കൈപിടിച്ചു കയറിയ രാഷ്ട്രീയത്തണൽ വിട്ട് മുരളിക്ക് വളരാൻ കഴിയില്ലെന്നു സഹപ്രവർത്തകർ ഉൾപ്പെടെ പലരും വിധിയെഴുതി. പക്ഷേ മുരളി സ്വന്തം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടുന്നതായിരുന്നു പിന്നീട് കേരളം കണ്ടത്.  വാക്കിലും നോക്കിലും വേറിട്ട ശൈലി പുലർത്തിയ മുരളി രാഷ്ട്രീയ എതിരാളികൾക്കു നർമത്തിൽ ചാലിച്ച ചുട്ട മറുപടികൾ നൽകിയത് കേരളം കാതോർത്തു. ചാനലുകളുടെ രംഗപ്രവേശം വന്നപ്പോൾ കൂടുതലും ഫോക്കസ് ചെയ്തത് മുരളിയുടെ വാക്കുകൾക്കായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളുടെ ആരോപണങ്ങൾ ശക്തമായി പ്രതിരോധിക്കാനും മുരളിക്കുള്ള വൈഭവം വേറിട്ടതാണ്. 

ഡിഐസി(കെ) എൻസിപിയിൽ ലയിച്ച സമ്മേളനത്തിൽ കെ.മുരളീധരനും കെ.കരുണാകരനും (ചിത്രം: മനോരമ)

മുരളിയെ ഭയക്കുന്നത് ആര്?

നേമത്തെ സസ്പെൻസിനു വിരാമമിട്ട് കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥിയാകുമ്പോൾ, ആ വളർച്ചയെ ഭയക്കുന്ന ചിലരെങ്കിലും പാർട്ടിയിൽ ഉണ്ടെന്നു പറയാം. കരുണാകരന്റെ മകനായി എത്തിയ മുരളിക്ക് ഐ ഗരൂപ്പിന്റെ പിന്തുടർച്ചാവകാശം പിന്നീടു വന്നില്ല. ഒരു ഗ്രൂപ്പിന്റെയും വക്താവല്ലാതെ കളമറിഞ്ഞ് കരുക്കൾ നീക്കുകയാണ് മുരളിയെന്ന നേതാവ്. നേമം മണ്ഡലത്തിൽനിന്നു വിജയിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം പിടിച്ചെടുക്കുകയും ചെയ്താൽ മുരളിയെ കാത്തിരിക്കുന്ന പദവിയെന്തായിരിക്കും? നേമത്തെ സസ്പെൻസു പോലെയാകുമോ അത്? രാഷ്ട്രീയ കേരളം കാതോർക്കുകയാണ് ആ നിമിഷത്തിനായി.

English Summary: K Muraleedharan to contest in Nemom, to be the centre of attention