വീൽ ചെയറിൽ റാലി നയിച്ച് മമത; ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ
കൊൽക്കത്ത∙ വീൽ ചെയറിൽ ഇരുന്ന് തൃണമൂൽ കോൺഗ്രസിന്റെ റാലി നയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നാലു ദിവസം മുൻപ് നന്ദിഗ്രാമിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാലിനു പരുക്കേറ്റ മമത സംഭവത്തിന് ശേഷം ഞായറാഴ്ചയാണ് ഒരു പൊതുപരിപാടിക്ക്

കൊൽക്കത്ത∙ വീൽ ചെയറിൽ ഇരുന്ന് തൃണമൂൽ കോൺഗ്രസിന്റെ റാലി നയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നാലു ദിവസം മുൻപ് നന്ദിഗ്രാമിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാലിനു പരുക്കേറ്റ മമത സംഭവത്തിന് ശേഷം ഞായറാഴ്ചയാണ് ഒരു പൊതുപരിപാടിക്ക് ഇറങ്ങുന്നത്. റാലിക്കു ശേഷം ഹസ്രയിൽ നടക്കുന്ന യോഗത്തിൽ മമതാ ബാനര്‍ജി സംസാരിക്കും.
എനിക്ക് വളരെയേറെ വേദനയുണ്ട്. എന്നാൽ എന്റെ ജനങ്ങള്‍ അതിലേറെ വേദനിക്കുന്നതായി അറിയാം– മമതാ ബാനർജി ട്വിറ്ററിൽ കുറിച്ചു. അജ്ഞാതരായ അഞ്ച് പേർ നടത്തിയ അക്രമത്തിലാണു തനിക്കു പരുക്കേറ്റതെന്നാണു മമത ആദ്യം പറഞ്ഞത്. ആരോപണം തുടർന്ന തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകി. എന്നാൽ മമത ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
തൃണമൂലിന്റെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ആരോപണങ്ങളിൽ തെളിവില്ലെന്നാണു റിപ്പോർട്ട്. ബംഗാൾ ചീഫ് സെക്രട്ടറി, തിരഞ്ഞെടുപ്പ് നിരീക്ഷകർ എന്നിവർ ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകി. ജനങ്ങളുടെ അനുകമ്പ നേടിയെടുക്കാനുള്ള മമതയുടെ തന്ത്രണമാണ് ഇതെന്നു ബിജെപി ആരോപിച്ചു.
English Summary: Mamata Banerjee Lead Roadshow In Wheelchair