രമയില്ല; വടകരയില്‍ ശക്തനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വരും: യുഡിഎഫ്
തിരുവനന്തപുരം∙ വടകര സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കും. വടകരയിൽ ആർഎംപി പ്രതിനിധിയായി കെ.കെ. രമ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്നു കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. | Vatakara Constituency | Manorama News

തിരുവനന്തപുരം∙ വടകര സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കും. വടകരയിൽ ആർഎംപി പ്രതിനിധിയായി കെ.കെ. രമ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്നു കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാൽ രമ മത്സരത്തിനില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.
ധർമടം സീറ്റ് ഫോർവേഡ് ബ്ലോക്ക് കോൺഗ്രസിനു വിട്ടുനൽകിയതായി യുഡിഎഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ഇതോടെ 94 ആകും. രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്നു തീരുമാനമാകുമെന്നു ഹസൻ പറഞ്ഞു. ധര്‍മടത്ത് ശക്തനായ സ്ഥാനാർഥിയെ കണ്ടെത്തും. യുഡിഎഫിന്റെ പ്രകടന പത്രിക 20നു പുറത്തിറക്കുമെന്നും ഹസൻ പറഞ്ഞു.
തമ്പാന്‍ തോമസിന്‍റെ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. പതിനഞ്ചോളം ചെറുപാര്‍ട്ടികളുമായി സഹകരിക്കും.
English Summary: Congress takes back Vadakara seat from RMP