കോട്ടയം∙ സ്ഥാനാർഥിത്വം ലഭിക്കാത്തതിനെ തുടർന്ന് മഹിള കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച ലതിക സുഭാഷിനെ അനുനയിപ്പിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ അവരുടെ വീട്ടിലെത്തി. ഏറ്റുമാനൂർ സ്ഥാനാർഥിയായ പ്രിൻസ് ലൂക്കോസ്, മോൻസ് ജോസഫ് തുടങ്ങിയവരാണ്... Kerala Congress, PJ Joseph, Prince Lukose, Ettumanoor Constituency, Kerala Assembly Elections 2021, Elections2021, Mullappally Ramachandran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ സ്ഥാനാർഥിത്വം ലഭിക്കാത്തതിനെ തുടർന്ന് മഹിള കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച ലതിക സുഭാഷിനെ അനുനയിപ്പിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ അവരുടെ വീട്ടിലെത്തി. ഏറ്റുമാനൂർ സ്ഥാനാർഥിയായ പ്രിൻസ് ലൂക്കോസ്, മോൻസ് ജോസഫ് തുടങ്ങിയവരാണ് ലതികയെ വീട്ടിലെത്തി കണ്ടത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തരുതെന്ന് ലതികയോട് പ്രിൻസ് അഭ്യര്‍ഥിച്ചു. എന്നാൽ, താമസിച്ചുപോയെന്നും ക്ഷമിക്കണമെന്നും പ്രിന്‍സിനോട് ലതിക പറഞ്ഞു.

താനൊരു രാഷ്ട്രീയക്കാർക്കും അപ്രാപ്യയല്ല. ഒരുപാട് കടബാധ്യതയുണ്ട്. പാർട്ടി പ്രവർത്തകരാണ് എല്ലാം. നേതാക്കളെക്കാളും പിന്തുണയേകുന്നവരാണ് അവർ. കോൺഗ്രസുമായി അനുനയ നീക്കം ഇനിയില്ലെന്നും ലതിക വ്യക്തമാക്കി.

ADVERTISEMENT

എന്നാൽ, സീറ്റ് ലഭിക്കാത്തതിനെത്തുടർന്നു ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തതു ദൗര്‍ഭാഗ്യകരമാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ലതികയ്ക്കും ഭര്‍ത്താവിനും നേരത്തെ സീറ്റ് നല്‍കിയിട്ടുണ്ട്. അവർക്കു കഴിഞ്ഞ തവണ സീറ്റു കൊടുത്തെങ്കിലും നിര്‍ഭാഗ്യവശാൽ ജയിക്കാനായില്ല. ഇത്തവണയും സീറ്റ് കൊടുക്കാനാണ് ആഗ്രഹിച്ചത്. എന്നാൽ, ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിനു കൊടുക്കേണ്ടിവന്നു.

ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസ് ലതിക സുഭാഷിനെ കാണാനെത്തിയപ്പോൾ

15 സീറ്റ് സ്ത്രീകള്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. ചിലര്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചാൽ പ്രതിഷേധങ്ങൾ പതിവാണ്. പ്രവർത്തകർ പാർട്ടിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ചേ മുന്നോട്ടുപോകൂ എന്നും മുല്ലപ്പള്ളി പറഞ്ഞു.

ADVERTISEMENT

English Summary: Kerala Congress PJ Joseph Faction Ettumanoor Candidate visits Lathika Subhash