‘സ്ഥാനാർഥി ലിസ്റ്റ് എല്ലാവരും പരിശോധിക്കേണ്ടതാണ്’; ബിജെപിയെ ട്രോളി എൻ.എസ്. മാധവൻ
കൊച്ചി∙ മാനന്തവാടിയിലെ എൻഡിഎ സ്ഥാനാർഥി പിൻവാങ്ങിയതിനെ പരിഹസിച്ച് എഴുത്തുകാരൻ എൻ.എസ്. മാധവൻ. ‘സ്ഥാനാർഥി ലിസ്റ്റ് എല്ലാവരും പരിശോധിക്കുന്നത് നന്നായിരിക്കും’ എന്നാണ് സംഭവത്തിൽ എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തത്....| NS Madhavan | BJP Mananthavadi Candidate | Manorama News

കൊച്ചി∙ മാനന്തവാടിയിലെ എൻഡിഎ സ്ഥാനാർഥി പിൻവാങ്ങിയതിനെ പരിഹസിച്ച് എഴുത്തുകാരൻ എൻ.എസ്. മാധവൻ. ‘സ്ഥാനാർഥി ലിസ്റ്റ് എല്ലാവരും പരിശോധിക്കുന്നത് നന്നായിരിക്കും’ എന്നാണ് സംഭവത്തിൽ എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തത്.
ഇന്നലെ ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് താനാണ് സ്ഥാനാർഥിയെന്ന് സി. മണികണ്ഠൻ അറിയുന്നത്. പട്ടികവര്‍ഗ സംവരണമണ്ഡലമായ മാനന്തവാടിയിലാണ് ബിജെപി പട്ടികയില്‍ മണികണ്ഠൻ ഉൾപ്പെട്ടത്. ഇതിനെതിരെയാണ് തന്നെ അറിയിക്കാതെയാണ് സ്ഥാനാർഥിയാക്കിയതെന്ന ഗുരുതര ആരോപണവുമായി മണികണ്ഠൻ തന്നെ രംഗത്തുവന്നിരുന്നു.
പണിയ വിഭാഗത്തിലെ ആദ്യ എംബിഎക്കാരനാണ് മാനന്തവാടി തോണിച്ചാല്‍ സ്വദേശിയായ സി. മണികണ്ഠന്‍. മണികണ്ഠന്റെ ഫെയ്സ്ബുക് പ്രൊഫൈല്‍ നെയിം ആയ മണിക്കുട്ടന്‍ എന്ന പേരാണു ബിജെപി പട്ടികയില്‍ ഉണ്ടായിരുന്നത്. പട്ടിക വന്നപ്പോള്‍ ഔദ്യോഗികപേര് അല്ലാതിരുന്നതിനാല്‍ മറ്റാരോ ആണു സ്ഥാനാര്‍ഥിയെന്നു കരുതിയെന്ന് മണികണ്ഠന്‍ പറഞ്ഞു.
പട്ടികവന്നതു മുതല്‍ പിന്മാറാന്‍ മണികണ്ഠനുമേല്‍ സുഹൃത്തുക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടായിരുന്നു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയടക്കമുള്ള നേതാക്കളെ പരിഗണിച്ചിരുന്ന സീറ്റില്‍ ഏറെക്കുറെ അപ്രതീക്ഷിതമായായിരുന്നു ബിജെപി പ്രവര്‍ത്തകന്‍ പോലുമല്ലാത്ത മണികണ്ഠന്റെ രംഗപ്രവേശം. അംബേദ്കറൈറ്റായാണ് ഈ യുവാവ് സമൂഹമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. ഇങ്ങനെയൊരാള്‍ ബിജെപിക്കു വേണ്ടി സ്ഥാനാര്‍ഥിയായതില്‍ ഫെയ്സ്ബുക്കിലടക്കം പ്രതിഷേധമുണ്ടായിരുന്നു. താനൊരു സാധാരണക്കാരനാണ്. ബിജെപി തന്ന ഓഫര്‍ വളരെ സന്തോഷപൂര്‍വം നിരസിക്കുകയാണെന്നുമാണ് മണികണ്ഠൻ പറഞ്ഞത്.
English Summary : NS Madhavan mocks NDA for announcing candidature without consent