പാലക്കാട് ∙ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമതസ്വരം ഉയര്‍ത്തിയ പാലക്കാട് ഡിസിസി മുന്‍ അധ്യക്ഷന്‍ എ.വി. ഗോപിനാഥുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച ചര്‍ച്ച നടത്തും. | Oommen Chandy | AV Gopinath | AK Antony | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമതസ്വരം ഉയര്‍ത്തിയ പാലക്കാട് ഡിസിസി മുന്‍ അധ്യക്ഷന്‍ എ.വി. ഗോപിനാഥുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച ചര്‍ച്ച നടത്തും. മുതിർന്ന നേതാവ് എ.കെ. ആന്റണിയും ഫോണില്‍ വിളിച്ചതായി ഗോപിനാഥ് പറഞ്ഞു. പരാതികള്‍ക്കു വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണു നേതാക്കള്‍ ഗോപിനാഥിനു നല്‍കിയ ഉറപ്പ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു നേരത്തേ ഗോപിനാഥ് വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചാല്‍ പ്രചാരണത്തില്‍ സജീവമാകാനാണു ഗോപിനാഥിന്റെ തീരുമാനം. മുതിർന്ന സംസ്ഥാന നേതാക്കൾ ഇടപെട്ടിട്ടും താൻ ഉന്നയിച്ച സംഘടനാ പ്രശ്നങ്ങളിൽ‌ പരിഹാരമില്ലാത്തതിനാൽ അധികകാലം പാർട്ടിയിൽ തുടരാനാകില്ലെന്നു കഴിഞ്ഞദിവസം ഗേ‍ാപിനാഥ് സൂചിപ്പിച്ചിരുന്നു. ജില്ലയിലെ ഗുരുതര സംഘടനാ സ്ഥിതിവിശേഷം മനസ്സിലാക്കി നേതൃത്വം അടിയന്തരമായി ഇടപെടണം. കൂടുതൽ പ്രകേ‍ാപനമുണ്ടാക്കി തന്നെ പുറത്താക്കി നിലവിലുള്ള യുഡിഎഫ് എംഎൽഎമാരെ തേ‍ാൽപ്പിക്കുകയാണു ചിലരുടെ ലക്ഷ്യമെന്നും ഗേ‍ാപിനാഥ് ആരേ‍ാപിച്ചിരുന്നു.

ADVERTISEMENT

English Summary: Oommen Chandy will meet with AV Gopinath