വാളയാറിൽ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശേഷം ഒൻപതും പതിമൂന്നും വയസ്സുള്ള രണ്ടു പെൺകുട്ടികളെ കൊന്നു കെട്ടിത്തൂക്കുകയായിരുന്നു. എന്നിട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് ആ കുട്ടികൾക്കു സമ്മതമായിരുന്നെന്നാണ്. പോക്സോ നിയമത്തെ അവഹേളിച്ച ഉദ്യോഗസ്ഥനെതിരെ... Dr Azad . LDF Govt

വാളയാറിൽ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശേഷം ഒൻപതും പതിമൂന്നും വയസ്സുള്ള രണ്ടു പെൺകുട്ടികളെ കൊന്നു കെട്ടിത്തൂക്കുകയായിരുന്നു. എന്നിട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് ആ കുട്ടികൾക്കു സമ്മതമായിരുന്നെന്നാണ്. പോക്സോ നിയമത്തെ അവഹേളിച്ച ഉദ്യോഗസ്ഥനെതിരെ... Dr Azad . LDF Govt

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാളയാറിൽ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശേഷം ഒൻപതും പതിമൂന്നും വയസ്സുള്ള രണ്ടു പെൺകുട്ടികളെ കൊന്നു കെട്ടിത്തൂക്കുകയായിരുന്നു. എന്നിട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് ആ കുട്ടികൾക്കു സമ്മതമായിരുന്നെന്നാണ്. പോക്സോ നിയമത്തെ അവഹേളിച്ച ഉദ്യോഗസ്ഥനെതിരെ... Dr Azad . LDF Govt

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ എൽ‌ഡിഎഫ് സർക്കാരും സിപിഎമ്മും ബിജെപിയുടെ അനുബന്ധ സംഘമായിത്തീർന്നെന്ന് രാഷ്ട്രീയ നിരീക്ഷകനും ഇടതു ചിന്തകനുമായ ഡോ. ആസാദ്. ‘ഇവർക്കു പിൻവാതിൽ നിയമനം നടത്താം, പിഎസ്‌സി പരീക്ഷയ്ക്കു കോപ്പിയടിക്കുന്നവരെ സഹായിക്കാം, സ്വപ്നയ്ക്കു മൂന്നു ലക്ഷം രൂപ സർക്കാർ ഖജനാവിൽനിന്നു ശമ്പളം കൊടുക്കാം, ജനകീയ സമരങ്ങളെ അടിച്ചമർത്താം ആളുകളെ വെടിവച്ചു കൊല്ലാം, വിദ്യാർഥികളെയും യുവാക്കളെയും യുഎപിഎ ചുമത്തി തടവിൽ തള്ളാം. ഇതൊക്കെ ചെയ്തിട്ട് ആളുകളുടെ മുന്നിൽ എങ്ങനെ നിൽക്കാനാകുമെന്നു മനസ്സിലാകുന്നില്ല...’ സംസ്ഥാന നിയമസഭാ തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെപ്പറ്റി ‘മനോരമ ഓൺലൈനോട‌്’ ആസാദ് സംസാരിക്കുന്നു...

ജനാധിപത്യം ഇല്ലാതായ 5 വർഷം

ADVERTISEMENT

എൽഡിഎഫിന് ഭരണത്തുടർച്ച കിട്ടരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന പ്രഫ. എം.എൻ.കാരശ്ശേരിയുടെ ഫെയ്സ്ബുക് പോസ്റ്റ് അടുത്തകാലത്ത് സൈബർ ലോകത്ത് വലിയ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തിൽ ചില വസ്തുതകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും അതേ ശൈലിയിലാണ് പിണറായി വിജയന്റെ സർക്കാർ ജനകീയ സമരങ്ങളെ സമീപിച്ചത്. ഇത്തരം സമരങ്ങളെ അപഹസിക്കുകയും അതിൽ പങ്കെടുത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്തി യുഎപിഎ വരെ ചുമത്തിയ സംഭവങ്ങളുമുണ്ട്. യുഡിഎഫിന്റെ കാലത്ത്  ഇങ്ങനെ ഒരു സമീപനമുണ്ടായിട്ടില്ല. 

ഡോ.ആസാദ് (ഫയൽ ചിത്രം: മനോരമ)

പരിമിതമായ ജനാധിപത്യം പോലും ഇല്ലാതാക്കിയ അഞ്ചു വർഷമാണിത്. അസാധാരണമായ കസ്റ്റഡി മരണങ്ങൾ ഇവിടെയുണ്ടായി. വാളയാറിൽ  പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശേഷം ഒൻപതും പതിമൂന്നും വയസ്സുള്ള രണ്ടു പെൺകുട്ടികളെ കൊന്നു കെട്ടിത്തൂക്കുകയായിരുന്നു. എന്നിട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് ആ കുട്ടികൾക്കു സമ്മതമായിരുന്നെന്നാണ്. പോക്സോ നിയമത്തെ അവഹേളിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം പ്രമോഷൻ നൽകുകയായിരുന്നു.

നരേന്ദ്രമോദി സർക്കാരിന്റെ നയങ്ങൾ അവരേക്കാൾ ഏറ്റവും കൂടുതൽ നന്നായി നടപ്പിലാക്കിയത് കേരളത്തിലാണ്. യുഎപിഎ പ്രതികളായ രണ്ടു വിദ്യാർഥികളെ  എൻഐഎക്കു വിട്ടു കൊടുത്തു. അവർ ഉദ്ദേശിച്ച ഏറ്റുമുട്ടൽ കൊലപാതകം നടപ്പിലാക്കി. പരിസ്ഥിതി നിയമ ഭേദഗതി, പൊലീസ് ആക്ടിലെ ഭേദഗതി എന്നിവ നടപ്പിലാക്കി. മുന്നാക്ക സംവരണത്തിന് കേന്ദ്രം ഭരണഘടന ഭേദഗതി ചെയ്ത ശേഷം അത് ആദ്യം നടപ്പിലാക്കിയത് കേരളത്തിലാണ്. വീടുകളുടെ 50 മീറ്റർ പരിധികൾക്കുള്ളിൽ ക്വാറികൾക്ക് അനുമതി നൽകിയതും ഈ സർക്കാരാണ്. ഇങ്ങനെ ഒരു സർക്കാർ വീണ്ടും വരണമെന്നു പറയുമ്പോൾ ജനം പേടിക്കില്ലേ? അവർ ഇനിയും വന്നാൽ എന്തും ചെയ്യുമെന്നു ഭയക്കണം ഇതാണു കാരശ്ശേരി മാഷ് പറഞ്ഞ ധാർഷ്ട്യം.

സീറ്റ് നിഷേധമെന്ന അപഹാസ്യത

ADVERTISEMENT

ഈ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയം നടത്തിയതിന്റെ മേന്മയായി സിപിഎം പറഞ്ഞത് തുടർച്ചയായി രണ്ടു തവണ മത്സരിച്ചവർക്ക് സീറ്റ് നൽകിയിട്ടില്ലെന്നതാണ്. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും പോലുള്ള ഒട്ടേറെപ്പേർ അങ്ങനെ സ്ഥാനാർഥിപട്ടികയ്ക്കു പുറത്തായി. എന്നാൽ എത്ര അപഹാസ്യമാണ് ഈ വാദമെന്ന് സാമാന്യ ബുദ്ധിയിൽ ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. 6 തവണ മത്സരിച്ചയാൾക്ക് സീറ്റ് ലഭിക്കുകയും തുടർച്ചയായി മത്സരിച്ചതിന്റെ പേരിൽ മറ്റു ചിലർക്ക്  സീറ്റ് നിഷേധിക്കുകയും ചെയ്യുന്നതിന് എന്തു യുക്തിയാണുള്ളത്? 

ഡോ.ആസാദ് (Photo Courtesy: Social Media)

ആറുതവണ മത്സരിക്കുകയെന്നു പറഞ്ഞാൽ മൂന്നു പതിറ്റാണ്ട് നിയമസഭാ പ്രവർത്തനം നടത്തിയെന്നാണ് അതിനർഥം. അങ്ങനെ ഒരാളെ നെടുനായകത്വത്തിലേക്കു വളർത്തിക്കൊണ്ടു വരുന്നതിൽ എന്താണ് അർഥം. പുതിയ ആളുകൾക്ക് അവസരം ഒരുക്കുകയല്ലേ വേണ്ടത്? കാലാവധി നിശ്ചയിക്കുമ്പോൾ തുടർച്ചയായി എന്ന വാക്കിന് അർഥമില്ല, പരമാവധി മൂന്നുതവണ വരെ മത്സരിച്ചവർക്ക് സീറ്റ് നൽകില്ലെന്നാണു പറയുന്നതെങ്കിൽ ശരിയാണ്. മൂന്നു തവണയെന്നു പറയുമ്പോൾ ഒന്നര പതിറ്റാണ്ടായിക്കഴിഞ്ഞു. തുടർച്ചയായി മത്സരിച്ചില്ലെന്ന പേരിൽ ചിലരൊക്കെ വീണ്ടും വീണ്ടും സ്ഥാനാർഥികൾ ആവുന്ന സ്ഥിതിയാണിപ്പോൾ.

ദലിതരും വനിതകളും എവിടെ?

സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടികയിൽ എത്ര ദലിതർ ജനറൽ സീറ്റുകളിൽ മത്സരിക്കുന്നുണ്ട്? കേന്ദ്ര കമ്മിറ്റി അംഗവും  മുൻ സ്പീക്കറുമായ കെ. രാധാകൃഷ്ണൻപോലും സംവരണ സീറ്റിലാണു ജനവിധി തേടുന്നത്. സ്ത്രീകളുടെ പങ്കാളിത്തത്തിലും ഇതു കാണാനാകും. സ്ത്രീ ശാക്തീകരണം വളരെ ശക്തമായി നടക്കുന്ന സംസ്ഥാനമാണു കേരളം. വാളയാർ സംഭവത്തിലും അഭയ കേസിലും സ്ത്രീകളുടെ ശക്തമായ പ്രതികരണങ്ങൾ നാം കാണുന്നു. ഒരു മീ ടൂ വന്നാൽ പോലും കാര്യമായ പ്രതികരണം ഉണ്ടാകുന്ന സംസ്ഥാനമാണിത്. അവിടെ വിരലിൽ എണ്ണാവുന്ന സ്ത്രീകളെ മാത്രമാണു മത്സരിപ്പിക്കുന്നത്. അധികാരത്തിൽ പങ്കാളിത്തമുണ്ടായാലേ സ്ത്രീകൾക്ക് അവരെ ബാധിക്കുന്ന വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കൂ.

ഡോ.ആസാദ് (Photo Courtesy: Social Media)
ADVERTISEMENT

100 കൊല്ലം മുൻപ് അടുക്കളയിൽനിന്ന് അരങ്ങത്തേക്കു പുറപ്പെട്ടതാണ്. ഇതുവരെ എത്തിച്ചേർന്നിട്ടില്ല. സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ മതിലു കെട്ടിയ പ്രസ്ഥാനത്തിന് അവരെ  നിയമസഭയിൽ കയറ്റാൻ കഴിയുന്നില്ലെന്നത് എത്ര പരിഹാസ്യമാണ്. ഇവരുണ്ടാക്കിയെന്നു പറയുന്ന സാംസ്കാരിക ബോധം, രാഷ്ട്രീയ ബോധം എന്നിവയൊന്നും ജനാധിപത്യപരമല്ല. ഇനി ഒരു വനിതയെ മുഖ്യമന്ത്രിയാക്കിയാൽ പോലും യഥാർഥ പ്രശ്നം പരിഹരിക്കപ്പെടില്ല. ഏറ്റവും വലിയ ചൂഷിത വിഭാഗം സ്ത്രീകളാണ്. അവർക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ നമ്മുടെ രാഷ്ട്രീയം വളർന്നിട്ടില്ല.

‘വിഎസിനെ മാറ്റുകയെന്നാൽ സമര രാഷ്ട്രീയത്തെ മാറ്റി നിർത്തൽ’

കുറ്റ്യാടിപോലുള്ള സ്ഥലങ്ങളിൽ സ്ഥാനാർഥി നിർണയത്തിനെതിരായി പാർട്ടിതന്നെ നടത്തുന്ന സമരം നൽകുന്ന പ്രധാനപ്പെട്ട ഒരു സന്ദേശമുണ്ട്. അത് കേരളാ കോൺഗ്രസ് എമ്മിനുള്ളതാണ്. അനർഹമായ ഒരിടത്താണു നിങ്ങൾ വന്നു നിൽക്കുന്നത് എന്ന താക്കീത്. ഈ കലാപങ്ങൾ ഇടതുപക്ഷം ഇപ്പോൾ എവിടെ എത്തിയെന്നതും വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ കലാപം നടത്തുന്നവർ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏതെങ്കിലും രാഷ്ട്രീയ നയത്തോടു കലഹിച്ചവരല്ല. രണ്ട് പാർട്ടി വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തപ്പോഴും മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നപ്പോഴും നീർത്തടങ്ങൾ മണ്ണിട്ടു നികത്തി കോർപറേറ്റ് നഗരങ്ങൾ പണിതപ്പോഴും ഇവരൊന്നും സമരം ചെയ്തില്ല. 

വി.എസ്.അച്യുതാനന്ദൻ (ഫയൽ ചിത്രം)

പാർലമെന്ററി അധികാരത്തിന്റെ പ്രശ്നം വന്നപ്പോൾ സമരം ചെയ്യുകയാണ്. അതു ജനം കാര്യമായി എടുക്കില്ല. ഇതിനെ വി.എസ് അച്യുതാനന്ദന് സ്ഥാനാർഥിത്വം നിഷേധിച്ചപ്പോഴുണ്ടായ പ്രതികരണങ്ങളുമായി താരതമ്യം ചെയ്യാനാകില്ല. ആ പ്രതികരണങ്ങൾക്ക് ഒരു രാഷ്ട്രീയ സമരത്തിന്റെ സന്ദേശമുണ്ടായിരുന്നതിനാലാണു പൊതു സമ്മതി കിട്ടിയത്. വിഎസിനെ മാറ്റിനിർത്തലെന്നാൽ ഒരു സമര രാഷ്ട്രീയത്തെ മാറ്റി നിർത്തലാണെന്ന ബോധ്യമുണ്ടായിരുന്നു. ജനങ്ങൾ എതിരാവുമെന്ന തോന്നൽ പാർട്ടി നേതൃത്വത്തിന് ഉണ്ടായപ്പോഴാണ് അവർ വഴങ്ങിയത് എന്നാൽ ഇപ്പോൾ നടക്കുന്ന പ്രകടനങ്ങൾക്ക്  അങ്ങനെ ഒരു മുഖമില്ല.

കേരള കോൺഗ്രസ് ബന്ധം പാർട്ടിയെ ദുർബലപ്പെടുത്തും

1980കളുടെ തുടക്കത്തിൽ നടന്ന 11, 12 പാർട്ടി കോൺഗ്രസുകളിൽ കേരളത്തെപ്പറ്റി നടന്ന ചർച്ചകളിൽ മുസ്‌ലിം ലീഗുമായുള്ള ബന്ധം ചർച്ചയായിരുന്നു. മുസ്‌ലിം ലീഗുമായും അഖിലേന്ത്യാ ലീഗുമായും സഹകരിച്ചപ്പോൾ ന്യൂനപക്ഷങ്ങളിലേക്കു കടന്നു കയറാൻ പാർട്ടിക്കു കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലാണു നടന്നത്. സിപിഎമ്മിന്റെ പിന്തുണയോടെ ഈ സമുദായ സംഘടന വളരുകയും പൊതു സ്വീകാര്യതയിലേക്ക് ഉയരുകയും ചെയ്തതായും വിലയിരുത്തി ഈ സാഹചര്യത്തിലാണ് അഖിലേന്ത്യാ ലീഗുമായുള്ള ബന്ധം വിടർത്തിയത്. 

ഇപ്പോൾ എൽഡിഎഫിനു സ്വാധീനമുള്ള മേഖലകളിലേക്കു കടന്നു കയറാൻ സമുദായ പാർട്ടികൾ  ശ്രമിക്കുകയാണ്. താൽക്കാലിക നേട്ടങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് സിപിഎം നീങ്ങുന്നത്. എൽഡിഎഫ് തുടർച്ചയായി അഞ്ചുതവണ ജയിച്ച റാന്നി പോലെ പാർട്ടിക്കു സ്വാധീനമുള്ള മണ്ഡലങ്ങളിൽ  സ്വന്തം ചിഹ്നം മാറ്റിനിർത്തിയാണ് കേരളാ കോൺഗ്രസിന്  അവസരം കൊടുക്കുന്നത്.

ഡോ.ആസാദ് (Photo Courtesy: Social Media)

ദീർഘകാല അടിസ്ഥാനത്തിൽ പാർട്ടി സീറ്റുകളിലേക്കു സമുദായ സംഘടനകൾക്കും വലതുപക്ഷ പാർട്ടികൾക്കും കടന്നു കയറാൻ ഇത് അവസരമൊരുക്കും . എൺപതുകളുടെ അടിസ്ഥാനത്തിൽ പാർട്ടി കോൺഗ്രസ് വിലയിരുത്തിയതു പോലെ പാർട്ടിക്കു ക്ഷീണം ഉണ്ടാവുകതന്നെ ചെയ്യും.. ഇന്നലെ വരെ നമുക്കു പരിചയമുള്ള ഒരു സിപിഎം ഉണ്ട്. പാർട്ടി കോൺഗ്രസുകൾ നടത്തുക, ജനാധിപത്യ തിരഞ്ഞെടുപ്പുകൾ നടത്തുക, നയ രേഖകൾക്കു രൂപം നൽകുക, പ്രമേയങ്ങൾ പാസാക്കുക, അവയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുക... ഒരു പ്രത്യയശാസ്ത്രനിഷ്ഠമായ പ്രവർത്തനമാണത്. അതു പാടേ കൈവിട്ടു പോയിട്ടുണ്ട്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നവരും പ്രവർത്തന മികവു തെളിയിച്ചവരുമായ പാർട്ടി പ്രവർത്തകർ മത്സര രംഗത്ത് അപൂർവമായിട്ടുണ്ട്.പകരം പണച്ചാക്കുകളും മറ്റു പാർട്ടികളിൽനിന്നു കുടിയേറിയവരുന്നവരും സ്ഥാനാർഥികളായി നിശ്ചയിക്കപ്പെടുന്നു.

ബിജെപിയുടെ ബി ടീം

2024ൽ ഹിന്ദു രാഷ്ട്രമുണ്ടാകുമെന്നാണ് ആർഎസ്എസ് പറയുന്നത് ആർഎസ്എസ് രൂപീകരിച്ചിട്ട് 2025ൽ നൂറു വർഷമാവുകയാണ്. 100 വർഷത്തെ ആസൂത്രണം പൂർത്തിയാകുമെന്നാണ് അവരുടെ ആത്മവിശ്വാസം. ഹെഗ്ഡേവാറിന്റെ ചരമ ദിനം ബിജെപി രാജ്യാന്തര യോഗാ ദിനമാക്കിയപ്പോൾ അത് ആചരിക്കാൻ വിദ്യാലയങ്ങൾക്കും പാർട്ടി ഘടകങ്ങൾക്കും വരെ പിണറായി സർക്കാർ നിർദേശം നൽകുകയായിരുന്നു. ബംഗാളിൽ മമതാ ബാനർജി അതിനു തയാറായില്ല. 

പാർട്ടി ഗ്രാമങ്ങളിൽ പോലും ശോഭായാത്രകൾ സംഘടിപ്പിച്ചും സംസ്ഥാനത്ത് സംസ്കൃത സംഘങ്ങൾ ‍ രൂപീകരിച്ചും രാമായണ പാരായണങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചും ഇതിഹാസ ചർച്ചകൾ  നടത്തിയും ആചാരാനുഷ്ഠാനങ്ങളിൽ മതിമറന്നു മുങ്ങിയും ഒരു നവ ഹിന്ദുത്വ പരിസരം പാർ‌ട്ടി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ബിജെപി പോലും തോറ്റു പോയത് ഇവരുടെ ഈ നവ ഹിന്ദുത്വത്തിനു മുന്നിലാണ്. പാർട്ടികൾക്ക് ഒരു ദർശനമുണ്ട്. അതു ചോർന്നു കഴിഞ്ഞാൽ പിന്നെ ഒന്നും ചർച്ചയാവില്ല. പൊതു തത്വങ്ങളോ പൊതു മൂല്യങ്ങളോ ഇല്ലാത്ത സമൂഹത്തിൽ അതിനെപ്പറ്റി ചോദ്യം ചെയ്യലുകൾ ഉണ്ടാകില്ല. 

കിറ്റ് വിതരണം ഇടതു രാഷ്ട്രീയത്തിന്റെ പരാജയം

1957 മുതൽ 87 വരെയുള്ള സർക്കാരുകൾ പ്രധാനമായി ശ്രദ്ധിച്ചത് അടിസ്ഥാനപരമായ മാറ്റങ്ങൾക്കായാണ്. ഭൂപരിഷ്കരണം നടപ്പിലാക്കാൻ ശ്രമിച്ചു. പൊതു വിദ്യാഭ്യാസത്തിനും പൊതു ആരോഗ്യ സംവിധാനത്തിനും പൊതുവിതരണ ശൃംഖലയ്ക്കും അടിസ്ഥാന ഘടനയുണ്ടാക്കി. കോൺഗ്രസ് സർക്കാരുകളും അതിനു ശ്രമിച്ചു. ഒരു ഇടത് ആഭിമുഖ്യമുള്ള രാഷ്ട്രീയ കാലാവസ്ഥയാണ് കേരളത്തിൽ നിലനിന്നത്. 1996ൽ നായനാർ സർക്കാരും പിന്നീട് വിഎസ്, പിണറായി സർക്കാരുകളും വന്നപ്പോഴേക്ക് ആഗോളവൽക്കരണത്തിലേക്കു നീങ്ങിക്കഴിഞ്ഞിരുന്നു. 

പിണറായി വിജയൻ (ചിത്രം: മനോരമ)

രാജ്യമാകെ പുതു മുതലാളിത്ത ലോക ക്രമത്തിലേക്കു നീങ്ങുന്ന കാലമായി. വായ്പാധിഷ്ഠിതമായി സമ്പദ്ഘടനയെ മാറ്റുന്നതിനുള്ള ശ്രമം  ശക്തമായി. ഇതിന് ഒരു ബദൽ നയം ആവിഷ്കരിക്കുന്നതിൽ ഇടതു പക്ഷം സമ്പൂർണമായി പരാജയപ്പെട്ടു. എത്രയോ ഭ രഹിതരായ മനുഷ്യരുണ്ട്. അവരുടെ  പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല, പുതിയ തൊഴിലുണ്ടാക്കുന്ന സമീപനങ്ങൾ വരുന്നില്ല, പുതിയ തൊഴിൽ സാധ്യത ഉണ്ടാകുന്നില്ല. 

2008ൽ ലോക സമ്പദ്ഘടന വലിയൊരു പ്രതിസന്ധിയെ നേരിട്ടു. അതിനു ശേഷമാണ് നിർമാണ മേഖലയിലും വിവരസാങ്കേതിക മേഖലയിലും വൻതോതിൽ മൂലധനം നിക്ഷേപിക്കപ്പെട്ടത്. കോർപറേറ്റുകളുടെ കുതിപ്പാണു പിന്നെ കണ്ടത്. വംശീയതയെ വളർത്തിക്കൊണ്ടാണവർ മുന്നേറിയത്. അതിന്റെ നിഴൽ പറ്റുന്ന നിലപാടുകളാണു പിണറായി സർക്കാരും സ്വീകരിച്ചിരിക്കുന്നത്. പരിപൂർണ വിധേയത്വത്തിലേക്കു നീങ്ങുകയാണ്. കൺസൽറ്റൻസികൾക്ക് സെക്രട്ടേറിയറ്റ് തുറന്നു കൊടുത്തു. കോർപറേറ്റുകൾക്കുള്ള ഡേറ്റാ കൈമാറ്റം നമ്മൾ കണ്ടു.

വികസനത്തിൽ ചോരുന്ന പണത്തിന്റെ ഒരു നിശ്ചിത തുക ഉണ്ടെങ്കിൽ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാം. ലോകത്തെമ്പാടുമുള്ള വലതു പക്ഷ സർക്കാരുകൾ ചെയ്യുന്ന കാര്യം മാത്രമാണിത്. ഭൂമിയും തൊഴിലും സബ്സിഡിയും നൽകാതിരിക്കുകയും കിറ്റ് നൽകുകയും ചെയ്യുന്നതിൽ എന്ത് പുരോഗമനമാണുള്ളത്?‌ കോളനികളിൽ താമസിക്കുന്ന മനുഷ്യർ  അവിടെത്തന്നെ തുടരുകയാണ്. അവർക്ക് വീടു മാത്രമേയുള്ളൂ. സ്വന്തമായി ഭൂമിയില്ല. വീട് ഒരു അനിവാര്യ ഘടകം തന്നെയാണ്. എന്നാൽ അതു നമുക്കു വരുമാനം തരില്ല.  ഭൂമി വരുമാനം തരും. പക്ഷേ ഭൂമി വിതരണം നടക്കുന്നില്ല. 

ചെങ്ങറയിലും അരിപ്പയിലും ഭൂമിക്കു വേണ്ടി സമരം ചെയ്തവർ ഇപ്പോഴും സമര രംഗത്തുതന്നെ തുടരേണ്ട സ്ഥിതിയാണ്. ഇഎംഎസ് സർക്കാരിന്റെ കാലം മുതൽ ഇടതുപക്ഷ സർക്കാരുകൾ സമരങ്ങളോടൊപ്പം ചേർന്നു നിൽക്കുന്ന സമീപനമാണു സ്വീകരിച്ചത്. ഭരണവും സമരവുമെന്ന ആശയം പോലും അതിന്റെ സൃഷ്ടിയാണ്. എന്നാൽ ഈ സർക്കാർ സമരത്തിലേർപ്പെടുന്നവരെ അകറ്റി നിർത്തുന്ന സമീപനമാണു സ്വീകരിക്കുന്നത്. ഭൂമിയെ മറച്ചുവച്ച് വീടു നൽകുന്ന വലതുപക്ഷ രീതിയാണവർ നടപ്പിലാക്കുന്നത്. മൂന്നാറിലെ ഒഴിപ്പിക്കൽ നിർത്തിവച്ച സർക്കാരാണിത്. സ്കൂളുകൾക്കു കെട്ടിടം നിർമിച്ചു നൽകും എന്നാൽ വിദ്യാഭ്യാസ സംവിധാനം മാറ്റില്ല. തകർന്ന അടിത്തറയിൽ തൊങ്ങലുള്ള കെട്ടിടം നിർമിക്കുകയാണ്. കിറ്റ് വേണ്ടാത്ത ജനതയെ അല്ലേ സൃഷ്ടിക്കേണ്ടത്?

English Summary: Dr.Azad on Kerala CPM and its Changing Political Ideologies