കൊച്ചി∙ കളമശേരിയിൽ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുൽ ഗഫൂറിനെ സ്ഥാനാർഥിയാക്കിയതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ തള്ളി മുസ്‌ലിം ലീഗ് നേതൃത്വം. Indian national muslim league, Abdul Gafoor, Elections2021, Kalamassery constituency, Breaking News, Kerala Assembly Elections2021, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കളമശേരിയിൽ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുൽ ഗഫൂറിനെ സ്ഥാനാർഥിയാക്കിയതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ തള്ളി  മുസ്‌ലിം ലീഗ് നേതൃത്വം. കളമശേരിയിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ലീഗ് നേതൃത്വത്തിന്റെ തീരുമാനം അന്തിമമാണ്. വി.ഇ.അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ എറണാകുളം ജില്ലാ നേതൃത്വമടക്കം നടത്തുന്ന പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കളമശേരിയില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.ഇ.അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പ്രതിഷേധങ്ങളും വിമതയോഗവും ചേര്‍ന്നതിന് പിന്നാലെയാണ് ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഗഫൂറിന് പകരം മങ്കട എം.എല്‍.എ ടി.എ.അഹമ്മദ് കബീറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് എറണാകുളം ജില്ലയിലെ നേതാക്കളടക്കം ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ഥിയെ മാറ്റണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. 

ADVERTISEMENT

കൃത്യമായ കൂടിയാലോചനകള്‍ക്കുശേഷം മികച്ച സ്ഥാനാര്‍ഥി പട്ടികയാണ് തയാറാക്കിയതെന്ന നിലപാടിലാണ് നേതൃത്വം. പാണക്കാട്ട് അടക്കം എതിര്‍പ്പ് അറിയിച്ചുവെന്ന് വിമതര്‍ പറയുമ്പോഴും പ്രതിഷേധത്തെക്കുറിച്ച് അറിയില്ലായെന്നാണ് ലീഗിന്റെ വാദം. പ്രതിഷേധമുള്ളവരെ വിളിച്ചു വരുത്തി വിവരങ്ങള്‍ ചോദിക്കുമെന്നും സാദിഖ് അലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.

വി.ഇ. അബ്ദുൽ ഗഫൂറിനെ സ്ഥാനാർഥിയാക്കിയ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ടി.എ. അഹമ്മദ് കബീർ എംഎൽഎയെ പിന്തുണയ്ക്കുന്നവരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. സ്ഥാനാർഥി മാറ്റം ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയാണ് ചേരുന്നതെന്ന് എംഎൽഎയ്ക്കൊപ്പമുള്ളവർ പറഞ്ഞിരുന്നു. അഹമ്മദ് കബീറിനെ സ്ഥാനാർഥിയാക്കണം എന്നതായിരുന്നു യോഗത്തിലെ ആവശ്യം. ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ നിലവിലുള്ള സ്ഥാനാർഥിയുമായി തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ജില്ലാ പ്രസിഡന്റും മുതിർന്ന നേതാക്കളും യൂത്ത് ലീഗ് പ്രവർത്തകരും കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു. 

ADVERTISEMENT

മങ്കടയിൽ സീറ്റ് ലഭിക്കാതെ വന്നതോടെ തന്റെ ജന്മ‍നാടായ കളമശേരിയിൽ മൽസരിക്കാമെന്നു കാണിച്ച് അഹമ്മദ് കബീർ പാർട്ടി നേതൃത്വത്തിനു കത്തു നൽകിയിരുന്നു. ഇതു പരിഗണിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം പ്രത്യക്ഷ പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. 

English Summary: IUML rejects protest against decision to field Abdul Gafoor