പരിചയ സമ്പന്നനായ പുതുമുഖ സ്ഥാനാർഥി, കെ.എം.മാണിയുടെ മരുമകൻ എന്ന വിശേഷണത്തിൽ ഒതുങ്ങാത്തയാൾ, അതാണ് എം.പി.ജോസഫ്. മാണിയുടെ മകൾ സാലിയുടെ ഭർത്താവ്. തൃക്കരിപ്പൂരിൽ കേരള | MP Joseph | KM Mani | Trikaripur | PJ Joseph | Manorama News

പരിചയ സമ്പന്നനായ പുതുമുഖ സ്ഥാനാർഥി, കെ.എം.മാണിയുടെ മരുമകൻ എന്ന വിശേഷണത്തിൽ ഒതുങ്ങാത്തയാൾ, അതാണ് എം.പി.ജോസഫ്. മാണിയുടെ മകൾ സാലിയുടെ ഭർത്താവ്. തൃക്കരിപ്പൂരിൽ കേരള | MP Joseph | KM Mani | Trikaripur | PJ Joseph | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിചയ സമ്പന്നനായ പുതുമുഖ സ്ഥാനാർഥി, കെ.എം.മാണിയുടെ മരുമകൻ എന്ന വിശേഷണത്തിൽ ഒതുങ്ങാത്തയാൾ, അതാണ് എം.പി.ജോസഫ്. മാണിയുടെ മകൾ സാലിയുടെ ഭർത്താവ്. തൃക്കരിപ്പൂരിൽ കേരള | MP Joseph | KM Mani | Trikaripur | PJ Joseph | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രിചയ സമ്പന്നനായ പുതുമുഖ സ്ഥാനാർഥി, കെ.എം.മാണിയുടെ മരുമകൻ എന്ന വിശേഷണത്തിൽ ഒതുങ്ങാത്തയാൾ, അതാണ് എം.പി.ജോസഫ്. മാണിയുടെ മകൾ സാലിയുടെ ഭർത്താവ്. തൃക്കരിപ്പൂരിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ യുഡിഎഫ് സ്ഥാനാർഥിയാകുമ്പോൾ, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി മത്സരിക്കുന്ന രണ്ട് മുൻ ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ എന്ന പ്രത്യേകതയുമുണ്ട് ജോസഫിന്. കാഞ്ഞിരപ്പള്ളിയിലെ ബിജെപി സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനമാണ് മറ്റൊരു ഐഎഎസുകാരൻ. അവസരങ്ങളുടെ കലയായ രാഷ്ട്രീയത്തിൽ തന്റെ ഭരണപാടവം ഉൾച്ചേർത്തു തൃക്കരിപ്പൂരിലും മലബാറിൽ പൊതുവെയും വികസനവെളിച്ചം പരത്തുകയാണു ലക്ഷ്യമെന്നു ജോസഫ് പറയുന്നു. എം.രാജഗോപാൽ (സിപിഎം) എൽഡിഎഫിനും ടി.വി.ഷിബിൻ (ബിജെപി) എൻഡിഎയ്ക്കും വേണ്ടി ഇവിടെ മത്സരിക്കുന്നു. പാലായിൽനിന്നു തൃക്കരിപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ എം.പി.ജോസഫ് ‘മനോരമ ഓൺലൈനുമായി’ സംസാരിച്ചു. അഭിമുഖത്തിൽനിന്ന്:

∙ തൃക്കരിപ്പൂരിലെ അപ്രതീക്ഷിത സ്ഥാനാർഥിയാണല്ലോ?

ADVERTISEMENT

ഇനിയുള്ള ദിവസങ്ങൾ തൃക്കരിപ്പൂരിലെ ജനങ്ങൾക്കിടയിലുണ്ടാകും. പാലാ കത്തീഡ്രൽ പള്ളിയിൽ കെ.എം.മാണിയുടെ സ്മൃതികുടീരത്തിൽ പൂക്കളർപ്പിച്ചു കൊണ്ടു തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. വീട്ടിലെത്തി അമ്മച്ചി കുട്ടിയമ്മയെയും കണ്ട് അനുഗ്രഹം വാങ്ങി.

∙ മൂന്നു മുന്നണികളുടെയും ഇതുവരെയുള്ള സ്ഥാനാർഥിപ്പട്ടികയിലെ രണ്ട് മുൻ ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ. എന്തു തോന്നുന്നു?

ഐഎഎസുകാരനെ സ്ഥാനാർഥിയാക്കിയതിൽ യുഡിഎഫിനോടു കൃതജ്ഞതയുണ്ട്. വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. മറ്റു മുന്നണികൾക്കു തോന്നാത്തൊരു കാര്യമാണല്ലോ യുഡിഎഫിനു തോന്നിയത്. അവരുടെ വീക്ഷണവും ഭാവിയും ഇതിനകത്തു കാണാനാകും. സിവിൽ സർവീസ് മോഹിക്കുന്ന നിരവധി ചെറുപ്പക്കാർ തൃക്കരിപ്പൂരിൽ ഉൾപ്പെടെ കേരളത്തിൽ എല്ലായിടത്തുമുണ്ട്. അവരോടൊക്കെയും യുഡിഎഫ് കാണിക്കുന്ന മാതൃകയാണ് ഈ സ്ഥാനാർഥിത്വം.

∙ കെ.എം. മാണിയുടെ മരുമകന്‍ എന്നത് തിരഞ്ഞെടുപ്പ് കളരിയില്‍ അനുകൂലമാകില്ലേ?

ADVERTISEMENT

മാണിയുടെ മരുമകൻ എന്നതൊരു വിശേഷണമാണ്. അതൊരു ടാഗായി ചുരുക്കരുതെന്ന് അഭ്യർഥനയുണ്ട്. മാണിയുടെ മരുമകൻ എന്നതു വലിയ മഹത്വമാണ്. കേരളം അങ്ങനെ കാണുമെന്നാണു വിശ്വസിക്കുന്നത്. മാണിസാറിന്റെ പൈതൃകമാണു ഞാൻ യുഡിഎഫിൽ നിലനിർത്തുന്നത്. 1980 ൽ യുഡിഎഫിന്റെ തുടക്കം മുതലുള്ള പൈതൃകമാണത്. അന്ന് എന്റെ വിവാഹം കഴിഞ്ഞിട്ടേയുള്ളൂ. ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയും ചർച്ച ചെയ്തു യുഡിഎഫ് രൂപീകരിക്കുന്നതൊക്കെ ഓർമയുണ്ട്. ഐക്യ ജനാധിപത്യ മുന്നണിയുടെ വേരു നട്ട മൂന്നു പേരിലൊരാളാണു മാണി. മുന്നണിയെ ആൽമരമാക്കി വളർത്തിയ വ്യക്തിയാണ്. ആ പൈതൃകമാണു ഞാൻ തുടരുന്നത്.

കെ.എം.മാണിയുടെ സ്മൃതികുടീരത്തിൽ പൂക്കളർപ്പിച്ചു പ്രാർഥിക്കുന്ന എം.പി.ജോസഫ്.

∙ ഐഎഎസ് ഉദ്യോഗം ഉപേക്ഷിച്ച് സാമൂഹികപ്രവർത്തനവും രാഷ്ട്രീയവും തിരഞ്ഞെടുക്കാനുള്ള കാരണം?

എന്റെ പിതാവ് ഐഇഎസ് (ഇന്ത്യൻ ഇക്കണോമിക്സ് സർവീസ്) ഉദ്യോഗസ്ഥനായിരുന്നു. അതിനാൽ കുട്ടിക്കാലം തൊട്ടേ സിവിൽ സർവീസ്, അഡ്മിനിസ്ട്രേഷൻ കുടുംബ പശ്ചാത്തലമുണ്ടായിരുന്നു. ഉദ്യോഗമാണു വലുതെന്നു യുവത്വത്തിൽ ചിന്തിച്ചുറപ്പിച്ചു. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയുടെ ഗ്ലോബല്‍ ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്മെന്റിലും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍നിന്നു സോളിഡ് സ്‌റ്റേറ്റ് ഫിസിക്‌സിലും ബിരുദാനന്തര ബിരുദം നേടി. 1977 ൽ സിവിൽ സർവീസ് പരീക്ഷയെഴുതി, കിട്ടിയത് ഐപിഎസ് ആയിരുന്നു, പരിശീലനം പൂർത്തിയാക്കി. അടുത്ത തവണ ഐഎഎസ് സ്വപ്നം സാക്ഷാത്കരിച്ചു. 1978 ൽ കേരള കേഡറിലായിരുന്നു ഐഎഎസ്.

വിവാഹം കഴിഞ്ഞു കുറച്ചു വർഷങ്ങൾക്കുള്ളിൽ ഭാര്യാപിതാവ് കെ.എം.മാണിയെ അടുത്തറിഞ്ഞപ്പോഴാണു സാമൂഹികസേവനത്തിന്റെയും പൊതുപ്രവർത്തനത്തിന്റെയും മൂല്യം തിരിച്ചറിഞ്ഞത്. അദ്ദേഹം ജനങ്ങളോട് ഇടപഴകുന്ന രീതി സ്വാധീനിച്ചു. പാവപ്പെട്ടവരെയും ദുർബലരെയും രോഗികളെയും അദ്ദേഹം സഹായിക്കുന്നത് എങ്ങനെയെന്നു കണ്ടറിഞ്ഞു. നന്മ ചെയ്യാൻ ഉദ്യോഗത്തേക്കാൾ കൂടുതൽ അവസരം സാമൂഹിക, രാഷ്ട്രീയ മേഖലയിലാണെന്നു മനസ്സിലാക്കി. ഐഎഎസുകാർക്കും കുറെ കാര്യങ്ങൾ ചെയ്യാനാകും. അതിനേക്കാളും പതിന്മടങ്ങ് നന്മകൾ നടപ്പിലാക്കാൻ സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ സാധിക്കും. അങ്ങനെയാണ് അറിയാതെ മനസ്സ് മാറിയത്. പത്തിരുപതു കൊല്ലമായി പൊതുരംഗത്തുണ്ട്.

ADVERTISEMENT

∙ തൃശൂർ സബ് കലക്ടറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. എറണാകുളം കലക്ടറും സംസ്ഥാന ലേബര്‍ കമ്മിഷണറുമായി. ഈ അനുഭവങ്ങൾ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ കരുത്താകുമോ?

ഇതെല്ലാം ഒരുപാടു തരത്തിൽ ഉപകരിക്കും. അഡ്മിനിസ്ട്രേറ്റീവ് പരിചയമുള്ളവർ രാഷ്ട്രീയത്തിൽ ചുരുക്കമാണ്. ഈ ഭരണപാടവവും അനുഭവ സമ്പത്തുമാണു ഞാൻ കേരള രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുന്നത്. കേരളത്തിന്റെ അറ്റത്തുള്ള കാസർകോട്ടെ തൃക്കരിപ്പൂരിൽ വികസനം എങ്ങനെയെല്ലാം എത്തിക്കാം, മണ്ഡലത്തിൽ എന്തെല്ലാം ചെയ്യണം, അവ എങ്ങനെ നേടിയെടുക്കണം, നടപ്പാക്കണം തുടങ്ങിയ കാര്യങ്ങൾ 40 വർഷത്തെ പരിചയ സമ്പത്തു കൊണ്ട് എനിക്കു പ്രയാസമില്ലാതെ നടപ്പാക്കാനാകും. തൃക്കരിപ്പൂർ മാത്രമല്ല, മലബാർ പ്രദേശത്തെയാകെ വികസനത്തിലേക്കു നയിക്കും. കേരളത്തിൽ വികസനം കുറവുള്ള പ്രദേശമാണു മലബാർ. അവിടെ എന്നിലൂടെ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ.

∙ അഖിലേന്ത്യാ രാഷ്ട്രീയത്തിലാണു താൽപര്യമെന്നു താങ്കൾ മുൻപു പറഞ്ഞിട്ടുണ്ട്. കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥിയായി. എങ്ങനെയാണ് ഈ മാറ്റം?

എല്ലാവരുടെയും അറിവോടെയും അനുമതിയോടെയും അനുഗ്രഹത്തോടെയുമാണ് ഈ മാറ്റം. എനിക്കു സീറ്റ് തരണമെന്നു കോൺഗ്രസിൽ എല്ലാവർക്കും ആഗ്രഹമുണ്ട്. വളരെ പഴക്കമുള്ള, അത്രയധികം നേതാക്കളുള്ള പാർട്ടിയായ കോൺഗ്രസിൽ പക്ഷേ സീറ്റ് തരികയെന്നത് എളുപ്പവുമല്ല. അങ്ങനെയാണു യുഡിഎഫിന്റെ തന്നെ ഭാഗമായ കേരള കോൺഗ്രസ് വഴി സ്ഥാനാർഥിയാകുന്നത്. ഇതു യുഡിഎഫിനു ഗുണം ചെയ്യുമെന്നാണു കരുതുന്നത്. ഇ.കെ. നായനാരുൾപ്പെടെ എൽഡിഎഫ് സ്ഥാനാർഥികൾ ജയിക്കുന്ന തൃക്കരിപ്പൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്.

∙ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസുകാർ എൽഡിഎഫിലേക്കു പോയതിനോടുള്ള വിമർശന നിലപാടിൽ മാറ്റമുണ്ടായോ?

ഞാനിപ്പോഴും വിശ്വസിക്കുന്നത്, യുഎഡിഎഫിന്റെ ഭാഗമായി നിൽക്കുന്ന കേരള കോൺഗ്രസാണ് മാണിസാറിന്റെ കേരള കോൺഗ്രസ് എന്നാണ്. ഇടതുപക്ഷം മാണിസാറിനെ ഒരുപാട് പീഡിപ്പിച്ചിട്ടുണ്ട്. മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഎം. സിപിഎമ്മുമായി സഹകരിക്കുന്നതു കേരള കോൺഗ്രസ് പ്രവർത്തകർക്ക് ഉൾക്കൊള്ളാനാകില്ല. പ്രതിസന്ധിഘട്ടങ്ങളിൽ പോലും യുഡിഎഫിനൊപ്പം നിലകൊണ്ട ആളാണു മാണി. നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ജനാധിപത്യ വിശ്വാസികൾക്കു യോജിച്ച സംവിധാനമല്ല എൽഡിഎഫ്. വികസനം എന്നതു വിഷമമുള്ള കാര്യമാണവർക്ക്. ‍‍ഞാൻ ലേബർ കമ്മിഷണറായിരുന്ന കാലത്ത്, കംപ്യൂട്ടർ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ എന്തുമാത്രം എതിർപ്പാണ് ഇടതുപക്ഷത്തുനിന്നുണ്ടായത്. ട്രാക്ടറിനെതിരെയും സമരം ചെയ്തു. എം.കെ.മുനീർ മന്ത്രിയായിരുന്ന വേളയിൽ എക്സ്പ്രസ് ഹൈവേ പദ്ധതി കൊണ്ടുവന്നപ്പോൾ കേരളത്തെ വിഭജിക്കുമെന്നു പറ‍ഞ്ഞ് എതിർത്തു. വികസന വിരുദ്ധ മനോഭാവത്തിലൂടെ എൽഡിഎഫ് കേരളത്തെ പിന്നോട്ടടിപ്പിച്ചു. ഇത്തരം സമരങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ കേരളം 20 വർഷം മുന്നോട്ടായേനെ. അഹിംസയിൽ വിശ്വസിക്കുന്നയാളാണു ഞാൻ. മഹാത്മാ ഗാന്ധിയുടെ പാർട്ടിയായ കോൺഗ്രസിൽ ഏതാനും വർഷമുണ്ടായിരുന്നു. അതിനാൽതന്നെ ഹിംസയോട്, ചോരയൊഴുക്കുന്ന രീതിയോടൊന്നും യോജിക്കാൻ പറ്റില്ല.

∙ തിളക്കമുള്ള ഐഎഎസ് കരിയർ വിട്ട് ഐക്യരാഷ്ട്ര സംഘടനയിലേക്ക്. കംബോഡിയയിൽനിന്ന് ഉന്നത പുരസ്കാരം. അക്കാലത്തെപ്പറ്റി?

കലക്ടറുടെയും മറ്റു ചുമതലകളുടെയും പിന്നാലെ ആറു വര്‍ഷം സംസ്ഥാന ലേബര്‍ കമ്മിഷണറായി. കേരളത്തിൽ ഏറ്റവും കൂടുതല്‍ കാലം ഈ പദവിയിലിരുന്നതു ഞാനാണ്. 1992 ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ രാജ്യാന്തര ലേബര്‍ ഓര്‍ഗനൈസേഷനില്‍ അംഗമായി. 20 വർഷം യുഎന്നിൽ പ്രവർത്തിച്ചു. വിശാലമായ വികസന കാഴ്ചപ്പാടുണ്ടാക്കാൻ ഇതു സഹായിച്ചു. ബാലവേലയ്‌ക്കെതിരെ ശക്തമായ നടപടികളെടുത്തു. നിര്‍ബന്ധിത സ്‌കൂള്‍ വിദ്യാഭ്യാസമെന്ന നയരൂപീകരണത്തിനു സർക്കാരിനെ പ്രേരിപ്പിക്കുക വഴി ഇന്ത്യയിലെ ലക്ഷക്കണക്കിനു നിർധന കുട്ടികള്‍ക്കു സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വഴിയൊരുക്കി.‌ മറ്റുള്ള രാജ്യങ്ങളിലെ വികസനം എങ്ങനെയാണ്, ഭാവിയെപ്പറ്റിയുള്ള ചിന്താഗതി എന്താണ് എന്നെല്ലാം മനസ്സിലാക്കിയിട്ടുണ്ട്. ഇതെല്ലാം യുഎഡിഎഫിനു മുതൽക്കൂട്ടാകും.

ഏഷ്യൻ വൻ‌കരയുടെ തെക്കുകിഴക്കു ഭാഗത്തായി കംബോജദേശം എന്നറിയപ്പെടുന്ന രാജ്യമാണു കംബോഡിയ. സംസ്കൃത പാരമ്പര്യമാണ് ഇവിടെ. കംബോഡിയയിൽ ബാലവേല അവസാനിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കിയതിന് അവിടത്തെ പ്രധാനമന്ത്രി നൽകുന്ന സഹമൈത്രി സേന പുരസ്‌കാരത്തിന് അർഹനായി. അപൂർവം വിദേശികൾക്കു മാത്രം നൽകുന്ന അംഗീകാരമാണത്. നേരത്തേ അവിടെ ഹിന്ദു മതമായിരുന്നു, ഇപ്പോൾ ബുദ്ധമതമാണ്. ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം ഇവിടെയാണ്. മലയാളത്തിലെ ചിങ്ങം, കന്നി, തുലാം, വൃശ്ചികം തുടങ്ങിയ മാസങ്ങളുടെ പേരുകൾ അതേപടി കംബോഡിയയിലുണ്ട്. കഞ്ഞിയാണ് (കഞ്ഞി എന്നുതന്നെ പേര്) അവർ രാവിലെ കുടിക്കുക. അവിടെയും ചുണ്ടൻ വള്ളങ്ങളുണ്ട്. ഇങ്ങനെ നമ്മുടെ നാടുമായുള്ള അടുപ്പം പരിചയപ്പെടുത്താൻ രചിച്ച പുസ്തകമാണ് ‘മൈ ഡ്രൈവര്‍ തുലോങ്’.

∙ ‘ചരിത്രത്തിനൊരു ദൃക്സാക്ഷി’ എന്ന പുസ്തകത്തിന്റെ രചന പൂർത്തിയായോ?

കോവിഡ് ലോക്ഡൗൺ കാലത്ത് എഴുതിത്തുടങ്ങിയതാണ്. സർവീസ് അനുഭവങ്ങളും ജീവിതവുമാണു പ്രമേയം. കെ.കരുണാകരൻ, എ.കെ.ആന്റണി, കെ.എം.മാണി തുടങ്ങിയവരുമായുള്ള അനുഭവങ്ങൾ, മാർപാപ്പ കേരളത്തിലെത്തിയതിനെ പറ്റി തുടങ്ങിയവയെല്ലാം പ്രതിപാദിക്കുന്ന പുസ്തകം. തിരഞ്ഞെടുപ്പ് തിരക്കിലേക്കു മാറിയതിനാൽ പൂർത്തിയാക്കാനായിട്ടില്ല.

പി.ജെ.ജോസഫ്, കെ.എം.മാണി, ജോസ് കെ.മാണി (ഫയൽ ചിത്രം)

∙ ചാലക്കുടി സീറ്റിലായിരുന്നു താൽപര്യം, അതിനാണു ശ്രമിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. മണ്ഡലം മാറിയതിൽ വിഷമമുണ്ടോ?

കേരളത്തിലെ എതു മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ പറഞ്ഞാലും നിൽക്കും. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തിയാൽ, ഇടതുപക്ഷത്തിന്റെ കീഴിൽപെട്ട് പതിറ്റാണ്ടുകളായി വികസന മുരടിപ്പുള്ള പ്രദേശമാണു തൃക്കരിപ്പൂർ. മാറ്റം ആഗ്രഹിക്കുന്ന മണ്ഡ‍ലമാണിത്. വിദ്യാഭ്യാസം, തൊഴിൽ, അടിസ്ഥാന സൗകര്യം തുടങ്ങിയ രംഗങ്ങളിലെല്ലാം മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് വാഗ്ദാനം. തൃക്കരിപ്പൂരിൽ സ്ഥാനാർഥിയായതിൽ ആഹ്ലാദിക്കുന്നു.

∙ കെ.എം.മാണിയുടെ മാത്രമല്ല, പി.ജെ.ജോസഫിന്റെയും ബന്ധുവാണല്ലോ. സ്ഥാനാർഥിത്വത്തിന് അതും ഘടകമായോ?

അതുൾപ്പെടെ എല്ലാ ബന്ധങ്ങളും സഹായിച്ചിട്ടുണ്ട്. വ്യക്തിബന്ധങ്ങൾ മാത്രമല്ല, രാഷ്ട്രീയ ബന്ധങ്ങളും ഘടകമാണ്. (പി.ജെ.ജോസഫിന്റെ ഭാര്യ ഡോ. ശാന്തയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് എം.പി.ജോസഫിന്).

∙ ബ്യൂറോക്രസിയും രാഷ്ട്രീയ നേതൃത്വവും തമ്മിൽ ഇടയ്ക്കിടെ അധികാര വടംവലിയുണ്ടാകാറുണ്ടല്ലോ. ഇപ്പോൾ ആരോടൊപ്പമാണ്?

രണ്ടു കൂട്ടരും തമ്മിൽ തർക്കത്തിന്റെ യാതൊരു ആവശ്യവുമില്ല. ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ്. രാഷ്ട്രീയത്തിലൂടെ ജനാധിപത്യവഴിയിൽ വിജയിച്ചു വരുന്നവർക്കാണ് ഉന്നതമായ അധികാരം. സർക്കാരുകൾക്ക് നയരൂപീകരണത്തിന് ഉപദേശങ്ങൾ നൽകുന്നത് ഉദ്യോഗസ്ഥരാണ്. അതു തള്ളുകയോ കൊള്ളുകയോ ചെയ്യാം. സർക്കാരിന്റെ നയം നടപ്പാക്കുന്നതും ഉദ്യോഗസ്ഥവൃന്ദം വഴിയാണ്. ബ്രിട്ടിഷ് ഭരണത്തിന്റെ ഓർമയിൽ ചിലർക്കു തെറ്റിദ്ധാരണ ഉണ്ടാകുമ്പോഴാണ് ഇടയ്ക്കെങ്കിലും പ്രശ്നമുണ്ടാകുന്നത്.

∙ വിവാഹത്തിന്റെ തുടക്കക്കാലത്ത് കെ.എം.മാണി തന്ന ഉപദേശം കരിയറിലുടനീളം പാലിച്ചതായി പറഞ്ഞിട്ടുണ്ടല്ലോ. എന്തായിരുന്നു അത്?

തൃശൂർ സബ് കലക്ടറായിരിക്കുമ്പോഴാണു കെ.എം.മാണിയുടെ മകളെ ജീവിതസഖിയാക്കുന്നത്. മാണി സാർ അന്ന് ധനകാര്യമന്ത്രിയാണ്. കല്യാണം കഴിഞ്ഞു രണ്ടാഴ്ച പിന്നിടവേ ഒരു ദിവസം രാത്രി അദ്ദേഹം എന്നെ സ്റ്റേറ്റ് കാറിൽ എറണാകുളത്തുനിന്നു പാലായ്ക്കു കൊണ്ടുപോയി. ജോമോനേ എന്ന ചെല്ലപ്പേരു വിളിച്ചാണ് സംസാരം. ‘മോനൊരു സിവിൽ സർവീസ് ഉദ്യോഗസ്ഥനും ഞാനൊരു രാഷ്ട്രീയക്കാരനുമാണ്. മോനെക്കൊണ്ട് ഓരോന്നു ചെയ്തു തരണം എന്നു പറഞ്ഞു പലരും എന്‍റെയടുത്തു വരും. സാധ്യമായതു ചെയ്തുകൊടുക്കാൻ അവരുടെ മുന്നിൽവച്ചു നേരിട്ടോ ഫോണിലോ പറയും. അങ്ങനെ പറയുന്നതെന്റെ കടമയാണ്. പക്ഷേ, ഞാൻ എന്താവശ്യപ്പെട്ടാലും നിയമവും ചട്ടങ്ങളും അനുവദിക്കുന്നതു മാത്രമേ ചെയ്യാവൂ. ഞാൻ ആവശ്യപ്പെട്ടു എന്നതുകൊണ്ടു നിയമവിരുദ്ധമായോ ചട്ടവിരുദ്ധമായോ ഒന്നും ചെയ്യരുത്. നിയമപ്രകാരം പ്രവർത്തിക്കുകയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ കടമ. എന്നാൽ, ഒരു കാര്യം ചെയ്യാവുന്നതാണെങ്കിലോ ആവശ്യക്കാരനു സഹായമാകുമെങ്കിലോ എന്തു പ്രയാസം സഹിച്ചും ചെയ്തുകൊടുക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ജയിച്ച് അധികാര സ്ഥാനത്തു വന്നാൽ ഞാനും ഉദ്യോഗസ്ഥരോട് ഇതുതന്നെയാകും പറയുക.

∙ മാണിയുടെ മകൻ എൽഡിഎഫിലും മരുമകൻ യുഡിഎഫിലും സ്ഥാനാർഥികളായി മത്സരിക്കുന്നു. മുന്നണി രാഷ്ട്രീയം കുടുംബത്തിലുമുണ്ടോ?

രാഷ്ട്രീയമായി ഞങ്ങൾ രണ്ടു കാഴ്ചപ്പാടുള്ളവരാണ്. എൽഡിഎഫിനാണു ഭാവിയെന്നും ജോസും യുഡിഎഫിനാണെന്നു ഞാനും വിശ്വസിക്കുന്നു. ഈ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹം എന്റെ ഭാര്യാ സഹോദരനാണ്. ഞാൻ കല്യാണം കഴിഞ്ഞുവരുമ്പോൾ അദ്ദേഹം സ്കൂളിൽ പഠിക്കുകയാണ്. എനിക്ക് അനുജനെപ്പോലെയാണ്. തിരിച്ച് അദ്ദേഹവും സ്നേഹ ബഹുമാനങ്ങളോടെയാണു പെരുമാറുന്നത്. കുടുംബവും രാഷ്ട്രീയവും രണ്ടാണ്, അതിനാൽ വീട്ടിൽ കുഴപ്പമൊന്നുമില്ല.

English Summary: Exclusive interview with KM Mani's son in law and Trikaripur UDF candidate MP Joseph