ഒരു രൂപ അരിയിൽ തുടക്കം; സാമ്പത്തിക അടിത്തറ തകര്ക്കുന്ന സൗജന്യവശീകരണം
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ രാഷ്ട്രീയപ്പാർട്ടികൾ സൗജന്യവാഗ്ദാനങ്ങളുമായി എത്തുക സ്വാഭാവികം. വോട്ടർമാരെ വശീകരിക്കാനും അവരുടെ വോട്ടുകൾ കീശയിലാക്കാനും... Tamil Nadu Elections 2021, Elections2021, AIADMK, DMK, Edappadi Planiswamy, O Paneerselvam, Jayalalitha
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ രാഷ്ട്രീയപ്പാർട്ടികൾ സൗജന്യവാഗ്ദാനങ്ങളുമായി എത്തുക സ്വാഭാവികം. വോട്ടർമാരെ വശീകരിക്കാനും അവരുടെ വോട്ടുകൾ കീശയിലാക്കാനും... Tamil Nadu Elections 2021, Elections2021, AIADMK, DMK, Edappadi Planiswamy, O Paneerselvam, Jayalalitha
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ രാഷ്ട്രീയപ്പാർട്ടികൾ സൗജന്യവാഗ്ദാനങ്ങളുമായി എത്തുക സ്വാഭാവികം. വോട്ടർമാരെ വശീകരിക്കാനും അവരുടെ വോട്ടുകൾ കീശയിലാക്കാനും... Tamil Nadu Elections 2021, Elections2021, AIADMK, DMK, Edappadi Planiswamy, O Paneerselvam, Jayalalitha
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ രാഷ്ട്രീയപ്പാർട്ടികൾ സൗജന്യവാഗ്ദാനങ്ങളുമായി എത്തുക സ്വാഭാവികം. വോട്ടർമാരെ വശീകരിക്കാനും അവരുടെ വോട്ടുകൾ കീശയിലാക്കാനും പ്രകടനപത്രികയിലൂടെ രാഷ്ട്രീയകക്ഷികൾ മത്സരിക്കുകയാണ്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പ്രബല ദ്രാവിഡകക്ഷികൾ മാത്രമല്ല ചെറുകിട കക്ഷികൾ വരെ വമ്പൻ വാഗ്ദാനങ്ങളാണ് വോട്ടർമാരുടെ മുന്നിലേക്കു വലിച്ചെറിയുന്നത്.
2020 മാർച്ച് ആകുമ്പോഴേക്കും സംസ്ഥാനത്തിന്റെ കടബാധ്യത 5.70 ലക്ഷം കോടി രൂപ ആയി ഉയരുമെന്ന് വിലയിരുത്തുമ്പോഴാണ് ഇത്തരത്തിലുള്ള സൗജന്യവശീകരണ വിദ്യകൾ പാർട്ടികൾ പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തികാടിത്തറ മനസ്സിലാക്കാതെയുള്ള സൗജന്യപ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പിനു ശേഷമുള്ള ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്നുറപ്പാണ്.
ദ്രാവിഡപ്പെരുമയുടെ പെരുന്തച്ചനായ സിഎൻ അണ്ണാദുരൈയാണ് തമിഴ്‌നാട്ടിൽ സൗജന്യവർഷത്തിന്റെ ആരംഭം കുറിച്ചത്. 1967ൽ ഒരു രൂപയ്ക്ക് മൂന്നളവ് അരിയായിരുന്നു ആദ്യത്തെ സൗജന്യ വാഗ്ദാനം. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാരിനെ പുറത്താക്കാൻ ഈ സൗജന്യപ്രഖ്യാപനത്തിലൂടെ അണ്ണായ്ക്ക് കഴിഞ്ഞു. അന്ന് കോൺഗ്രസ് നേതാവ് എം.ഭക്തവത്സലമായിരുന്നു മുഖ്യമന്ത്രി. തുടർന്നുവന്ന സർക്കാരുകൾ സൗജന്യമഴയുമായി രംഗത്തുവരുന്നത് കീഴ്‌വഴക്കമായിത്തീർന്നു.
2006ൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) തലതൊട്ടപ്പനായ മുത്തുവേൽ കരുണാനിധി ജനപ്രിയ സൗജന്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് എതിരാളികളെ അമ്പരപ്പിച്ചു. സൗജന്യ കളർടെലിവിഷൻ, രണ്ടു രൂപയ്ക്ക് ഒരു കിലോ അരി, സ്ത്രീകൾക്ക് ഗ്യാസ് കണക്‌ഷനും സ്റ്റൗവും. ജനം ആവേശഭരിതരായി പോളിങ് ബൂത്തിലേക്ക് നീങ്ങുകയും ഡിഎംകെ തിരഞ്ഞെടുപ്പിൽ വൻവിജയം കൊയ്യുകയും ചെയ്തു.
ആസന്നമായ നിയമസഭാതെരഞ്ഞെടുപ്പിൽ എല്ലാ കക്ഷികളും സൗജന്യ വാഗ്ദാനങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. 6.26 കോടി വോട്ടർമാരാണ് തമിഴ്നാട്ടിലുള്ളത്. അതിലേറെയും സ്ത്രീകളാണ് (3.18 കോടി). അതിനാൽ നേതാക്കളെല്ലാം സ്ത്രീകളെ ആകർഷിക്കാൻ പാകത്തിലുള്ള സൗജന്യങ്ങളാണ് അവതരിപ്പിക്കുന്നത്. ഡിഎംകെയാണ് വാഗ്ദാനങ്ങളുമായി ആദ്യം രംഗത്തു വന്നത്. അഞ്ഞൂറോളം സൗജന്യങ്ങളാണ് പാർട്ടി പ്രകടനപത്രികയിൽ അവതരിപ്പിക്കുന്നത്..
സർക്കാർതലത്തിൽ 5.5 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്നും വ്യവസായരംഗത്ത് തമിഴർക്ക് 75% തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. താഴെ പറയുന്നതാണ് ചില പ്രധാന സൗജന്യവാഗ്ദാനങ്ങൾ.
∙ പ്രസവാവധി 12 മാസമാക്കും. അർഹതപ്പെട്ട അമ്മമാർക്ക് 24,000 രൂപ ധനസഹായം നൽകും.
∙ തമിഴ്നാട്ടിലെ സ്കൂളുകളിലും കോളജുകളിലും പഠിച്ച, 30 വയസ്സിനു താഴെയുള്ളവരുടെ വിദ്യാഭ്യാസവായ്പകൾ എഴുതിത്തള്ളും.
∙ എൽപിജി സിലിണ്ടറൊന്നിനു 100 രൂപ സബ്സിഡി നൽകും.
∙ പെട്രോൾ വില 5 രൂപയും ഡീസൽ വില 4 രൂപയും കുറയ്ക്കും.
∙ ആവിൻപാലിന്റെ വില ലീറ്ററിനു 3 രൂപ കുറയ്ക്കും.
∙ ചെറുകിട– ഇടത്തര കാർഷിക വായ്പകൾ എഴുതിത്തള്ളും.
നിരീശ്വരവാദികളല്ലെന്നു സ്ഥാപിക്കാനും ഹിന്ദുക്കളെ പ്രീണിപ്പിക്കാനും ഡിഎംകെ മറന്നില്ല. അധികാരത്തിൽ വന്നാൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങൾ പുനരുദ്ധരിക്കാനും നവീകരിക്കാനും 1000 കോടി നീക്കിവയ്ക്കും. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന കുംഭാഭിഷേകങ്ങൾ പുനർജീവിപ്പിക്കാനും പദ്ധതിയുണ്ട്. ക്ഷേത്രജീവനക്കാർക്കു ശമ്പളവും പെൻഷനുമെല്ലാം വർധിപ്പിക്കും
രജനീകാന്തിന്റെ ആത്മീയ രാഷ്ട്രീയത്തെ വെല്ലുന്ന തരത്തിലുള്ള ആത്മീയയാത്രയ്ക്കും ഡിഎംകെ അവസരം കണ്ടെത്തുന്നു. ഹിന്ദുക്കളുടെ മതവികാരത്തെ ആദരിച്ചുകൊണ്ട് വർഷത്തിൽ തിരഞ്ഞെടുക്കുന്ന ഒരു ലക്ഷം ഭക്തരെ പങ്കെടുപ്പിച്ചു രാമേശ്വരം, വരാണസി, കേദാർനാഥ്, ബദരീനാഥ്, തിരുപ്പതി, പുരി ജഗന്നാഥക്ഷേത്രം എന്നിവിടങ്ങളിലൂടെ ആത്മീയയാത്ര സംഘടിപ്പിക്കും. ഓരോ ഭക്തനും ഇതിനായി 25,000 രൂപ ഗ്രാന്റ് അനുദിക്കും. പള്ളികളും മോസ്കുകളും നവീകരിക്കുന്നതിന് 200 കോടി മാറ്റിവയ്ക്കും. അബ്രാഹ്മണരായ 205 പുരോഹിതന്മാർക്ക് ശമ്പളവും പെൻഷനും വർധിപ്പിക്കും.
തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി എടപ്പാടിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ ഭരണം നിലനിർത്താൻ സഹായകമായ സൗജന്യവാഗ്ദാനങ്ങളുമായി രംഗത്തുവന്നു. സംസ്ഥാനത്തുള്ള സ്ത്രീ വോട്ടർമാരെയാണ് എഐഎഡിഎംകെ ലക്ഷ്യമിടുന്നത്. 163 സൗജന്യങ്ങളിൽ പ്രധാനപ്പെട്ട വിഭവങ്ങൾ ഇവയാണ്:
∙ സർക്കാർ അധികാരത്തിൽ തിരിച്ചുവന്നാൽ എല്ലാവർക്കും സൗജന്യ വാഷിങ് മെഷീൻ.
∙ വിദ്യാഭ്യാസവായ്പകൾ എഴുതിത്തള്ളും.
∙ ഇന്ധനവില കുറയ്ക്കും.
∙ വർഷത്തിൽ ആറ് ഗ്യാസ് സിലിണ്ടറുകൾ സൗജന്യം.
∙ അമ്മ ബാങ്കിങ് കാർഡ് ഏർപ്പെടുത്തും.
∙ അമ്മ ഹൗസിങ് പദ്ധതിവഴി വീടില്ലാത്തവർക്ക് വീട് നിർമിച്ചു കൊടുക്കും.
∙ റേഷൻ കാർഡ് ഉള്ള വീട്ടമ്മമാർക്ക് മാസത്തിൽ 1500 രൂപ സഹായധനം അനുവദിക്കും.
∙ റേഷൻ വീടുകളിൽ എത്തിക്കും.
∙ 9, 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു പോഷകാഹാര പദ്ധതി നടപ്പിലാക്കും.
∙ പ്രസവാവധി 9 മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തും.
∙ നഗരത്തിലെ ബസ്സുകളിൽ സ്ത്രീകൾക്ക് 50% സൗജന്യം.
∙ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികൾക്ക് ദിവസവും 200 മില്ലി ലീറ്റർ പാൽ സൗജന്യം.
∙ പ്രായമായ സ്ത്രീകളുടെയും മുതിർന്നവരുടെയും സാമ്പത്തിക സഹായം ആയിരത്തിൽനിന്ന് രണ്ടായിരമായി ഉയർത്തും.
∙ സർക്കാർ കോളജുകളിലെ വിദ്യാർഥിനികൾക്ക് ടൂവീലർ വാങ്ങാൻ സബ്സിഡി.
∙ അരശു കേബിൾ വഴി എല്ലാവീടുകളിലും സൗജന്യ ടിവി സേവനം.
കമൽഹാസന്റെ മക്കൾ നീതി മയ്യവും സൗജന്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിൽ രഹിതരായ യുവാക്കൾക്ക് 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണു കമലിന്റെ അവകാശവാദം. ഏപ്രിൽ 6 വരെ സൗജന്യങ്ങളെക്കുറിച്ചു പഠിക്കാൻ തമിഴകത്തെ വോട്ടർമാർക്കു സമയമുണ്ട്. എന്തായാലും ആരു ജയിച്ചാലും ആരു തോറ്റാലും സൗജന്യപ്രഖ്യാപനങ്ങൾ നടപ്പിലാക്കേണ്ടി വരുമ്പോൾ ഭീകരമായ സാമ്പത്തികബാധ്യയാണു പുതിയ സർക്കാരിനെ കാത്തിരിക്കുന്നതെന്നതു വ്യക്തം.
English Summary: Tamil Nadu's Political Parties Offer Freebies to Woo Women, Students and Youth