കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കട്ട ലോക്കലായി രാഷ്ട്രീയം പറയാനുള്ള ട്വിറ്ററിന്റെ തീരുമാനം. ഫലപ്രഖ്യാപനം കഴിയുന്നതുവരെ ഇങ്ങനെ പ്രാദേശിക ഭാഷകളിൽ തിരഞ്ഞെടുപ്പു വർത്തമാനങ്ങൾ ട്വിറ്ററിലുണ്ടാവും... Twitter . Kerala Assembly Elections

കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കട്ട ലോക്കലായി രാഷ്ട്രീയം പറയാനുള്ള ട്വിറ്ററിന്റെ തീരുമാനം. ഫലപ്രഖ്യാപനം കഴിയുന്നതുവരെ ഇങ്ങനെ പ്രാദേശിക ഭാഷകളിൽ തിരഞ്ഞെടുപ്പു വർത്തമാനങ്ങൾ ട്വിറ്ററിലുണ്ടാവും... Twitter . Kerala Assembly Elections

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കട്ട ലോക്കലായി രാഷ്ട്രീയം പറയാനുള്ള ട്വിറ്ററിന്റെ തീരുമാനം. ഫലപ്രഖ്യാപനം കഴിയുന്നതുവരെ ഇങ്ങനെ പ്രാദേശിക ഭാഷകളിൽ തിരഞ്ഞെടുപ്പു വർത്തമാനങ്ങൾ ട്വിറ്ററിലുണ്ടാവും... Twitter . Kerala Assembly Elections

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നാട്ടുവഴികളിലും ചായക്കടകളിലുമെല്ലാം രാഷ്ട്രീയം മാത്രം സംസാരവിഷയമാകുന്ന തിരഞ്ഞെടുപ്പു കാലത്ത് കട്ട ലോക്കലാവുകയാണ് ട്വിറ്റർ. തിരഞ്ഞെടുപ്പു കാലത്ത് ട്വിറ്ററിന്റെ ‘ചുവരുകളിൽ’ പ്രാദേശിക ഭാഷകളിൽ ആർക്കും രാഷ്ട്രീയം പറയാം. ചർച്ചകളും സംവാദങ്ങളും നടത്താം. തിരഞ്ഞെടുപ്പു രാഷ്ട്രീയ ചർച്ചകൾക്കു ഭാഷയൊരു തടസ്സമാകരുതെന്ന ലക്ഷ്യമാണു തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ  ട്വിറ്റർ നടപ്പാക്കുന്നത്.

ഇതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകളുടെയും അറിയിപ്പുകളും അനുബന്ധ വാർത്തകളും 6 ഭാഷകളിൽ കൃത്യതയോടെയുള്ള സേർച് ഓപ്‌ഷനുകളിൽ ലഭ്യമാക്കും. വോട്ടർ സാക്ഷരതയും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനു യുവ വോട്ടർമാർക്കിടയിൽ വിവിധ ഭാഷകളിൽ ചർച്ചാ പരമ്പരകളും ട്വിറ്റർ സംഘടിപ്പിക്കും. വനിതാ നേതാക്കളെ പങ്കെടുപ്പിച്ച് വിഡിയോ സീരീസുകൾ തയാറാക്കാനും ട്വിറ്റർ പദ്ധതിയിടുന്നുണ്ട്.

Photo: Lionel BONAVENTURE / AFP
ADVERTISEMENT

കട്ട ലോക്കൽ

കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കട്ട ലോക്കലായി രാഷ്ട്രീയം പറയാനുള്ള ട്വിറ്ററിന്റെ തീരുമാനം. ഫലപ്രഖ്യാപനം കഴിയുന്നതുവരെ ഇങ്ങനെ പ്രാദേശിക ഭാഷകളിൽ തിരഞ്ഞെടുപ്പു വർത്തമാനങ്ങൾ ട്വിറ്ററിലുണ്ടാവും. മേയ് 10 വരെ പ്രാദേശിക ഭാഷയിലുള്ള തിരഞ്ഞെടുപ്പ് ഹാഷ് ടാഗുകളും പ്രത്യേക ഇമോജികളും ട്വിറ്ററിൽ കാണാം. ആരോഗ്യകരമായ രാഷ്ട്രീയ സംവാദങ്ങൾ, തിരഞ്ഞെടുപ്പു ചർച്ചകൾ, സ്ഥാനാർഥികളും വോട്ടർമാരും തമ്മിലുള്ള അകലം കുറയ്ക്കാനുള്ള നടപടികൾ ഇവയൊക്കെയാണ് ട്വിറ്റർ ലക്ഷ്യം വയ്ക്കുന്നത്. തിരഞ്ഞെടുപ്പു കഴിയുന്നതോടെ ഗ്രാമീണമേഖലകളിൽനിന്നടക്കം കൂടുതൽ ഉപയോക്താക്കളെ ട്വിറ്ററിനു ലഭിച്ചേക്കും.

തിരയാം പ്രാദേശിക ഭാഷകളിൽ

വോട്ടിങ്ങും ഫലപ്രഖ്യാപനവും കഴിയും വരെ ഇതു സംബന്ധിച്ച വിവരങ്ങളും വാർത്തകളും പ്രാദേശിക ഭാഷകളിൽ സേർച് ചെയ്യാനാകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകളുടെയും (@ECISVEEP) കൃത്യവും വ്യക്തവുമായ വിവരങ്ങളും അറിയിപ്പുകളും പങ്കുവയ്ക്കാനായി പ്രാദേശിക ഭാഷകളിൽ സമഗ്ര സേർച് ഓപ്ഷനുകൾ ട്വിറ്റർ ലഭ്യമാക്കും. സ്ഥാനാർഥികളെ സംബന്ധിച്ച വിവരങ്ങൾ, തിരഞ്ഞെടുപ്പു തീയതികൾ, പോളിങ് ബൂത്തുകളെ സംബന്ധിച്ച വിവരങ്ങൾ, ഇവിഎം വോട്ടർ റജിസ്ട്രേഷൻ തുടങ്ങിയ വിവരങ്ങൾ ഇതിൽ ലഭ്യമാകും. ഇതിനായി #കേരളതെരഞ്ഞെടുപ്പ്2021 എന്നതുൾപ്പെടെ ഇരുപതോളം ഹാഷ് ടാഗുകളും ലഭ്യമാണ്.

ADVERTISEMENT

ഇനി നിറയും ഇലക്‌ഷൻ ഇമോജി

നിയമസഭാ തിരഞ്ഞെടുപ്പിനായി മാത്രം പ്രത്യേക ഇമോജിയും (#AssemblyElections2021) ട്വിറ്റർ ലഭ്യമാക്കും. മേയ് 10 വരെയാണ് ഈ തിരഞ്ഞെടുപ്പ് ഇമോജി ലഭ്യമാകുക. ആറു ഭാഷകളിൽ ട്വീറ്റ് ചെയ്ത് ഇമോജി ആക്ടിവേറ്റ് ചെയ്യാൻ കഴിയും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതു നിയന്ത്രിക്കാനായി പ്രീ ബങ്ക്, ഡീ ബങ്ക് എന്നീ സൗകര്യങ്ങളും ട്വിറ്ററിൽ ഉണ്ടാകും.

ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, ബംഗാളി എന്നിവയുൾപ്പെടെയുള്ള ഭാഷകളിൽ പ്രീബങ്ക് പ്രോംപ്റ്റുകളുടെ പരമ്പര പ്രസിദ്ധീകരിക്കും. ഇതിലൂടെ എങ്ങനെ, എവിടെ വോട്ട് ചെയ്യണം എന്നതിനെക്കുറിച്ചു തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങൾ തടയുന്നതിനു മുൻകയ്യെടുക്കുകയാണ് ട്വിറ്ററിന്റെ ലക്ഷ്യം. പ്രോംപ്റ്റുകൾ ഉപയോക്താക്കളുടെ ഹോം ടൈംലൈനുകളിലും സേർച്ചിലും കാണാനാകും. വിവിപാക്ട്, ഇവിഎം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ടൈംലൈനിൽ ലഭിക്കും.

തിരഞ്ഞെടുപ്പ് ചർച്ചകൾ ടൈംലൈനിൽ

ADVERTISEMENT

യുവജനങ്ങൾക്കിടയിൽ വോട്ടർ സാക്ഷരതയും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന് വിവിധ ഭാഷകളിൽ യുവാക്കളെ ഉൾപ്പെടുത്തി ചർച്ചകൾ സംഘടിപ്പിക്കും. ഇതിനായി #DemocracyAdda എന്ന പേരിൽ ചർച്ചാ പരമ്പരകൾ സംഘടിപ്പിക്കും. യുവ വോട്ടർമാർ ജനപ്രതിനിധികളിൽനിന്നു പ്രതീക്ഷിക്കുന്നതെന്ത്? യുവതയുടെ വികസന കാഴ്ചപ്പാട്, രാഷ്ട്രീയം തുടങ്ങിയവയെല്ലാം #DemocracyAdda ഹാഷ് ടാഗിൽ ചർച്ചയാകും. യൂത്ത് കി ആവാസുമായി സഹകരിച്ചാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്.

യുവാക്കൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, ചെയ്ഞ്ച് മേക്കേഴ്‌സ് തുടങ്ങിയവരുമായി ലൈവ് വിഡിയോകൾ, ട്വീറ്റ് ചാറ്റുകൾ, എന്നിവയുമുണ്ടാകും. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, ബംഗാളി, അസാമീസ്, മലയാളം എന്നിങ്ങനെ 6 ഭാഷകളിൽ ചർച്ചകൾ നടക്കും.

വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ

ജനപ്രതിനിധികളിലെ വനിതാ പ്രാതിനിധ്യം വലിയ ചർച്ചയാകുന്ന വേളയിൽ ട്വിറ്ററും ഇതിനു വലിയ പ്രാധാന്യമാണു കൊടുക്കുന്നത്. ഇതിനായുള്ള ചർച്ചകളിൽ വനിതാ മാധ്യമപ്രവർത്തകരെയും വനിതാ രാഷ്ട്രീയ പ്രവർത്തകരെയും ഉൾപ്പെടുത്തും. ഹെർ പൊളിറ്റിക്കൽ ജേണി (#HerPoliticalJourney) എന്ന വിഡിയോ സിരീസുകൾ വനിതാ പ്രാതിനിധ്യം അടക്കമുള്ള വിഷയങ്ങൾ ശക്തമായി മുന്നോട്ടുവയ്ക്കും.

ശക്തമായ ഇന്റർനെറ്റ് സ്വാധീനം പ്രകടമാകുന്ന കാലഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങളെ നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവ പങ്കാളികളാക്കുകയെന്നത് ഉത്തരവാദിത്തമാണ്...

തിരഞ്ഞെടുപ്പുകളിൽ പൊതുജന പങ്കാളിത്തവും പൊതു ചർച്ചകളും അനിവാര്യവുമാണെന്നും ട്വിറ്റർ ഇതിനായി അവസരമൊരുക്കുകയാണെന്നും ട്വിറ്റർ ഇന്ത്യ പബ്ലിക് പോളിസി ആൻഡ് ഗവണ്മെന്റ് വിഭാഗം പ്രതിനിധി പായൽ കാമത്ത് പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യ വ്യാപകമായതോടെ കൂടുതൽ ജനങ്ങൾക്കു കൃത്യവും വ്യക്തവുമായ വിവരങ്ങൾ ലഭിച്ചു തുടങ്ങി. ശക്തമായ ഇന്റർനെറ്റ് സ്വാധീനം പ്രകടമാകുന്ന കാലഘട്ടത്തിൽ രാജ്യത്തെ ജനങ്ങളെ നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവ പങ്കാളികളാക്കുകയെന്ന ഉത്തരവാദിത്തമാണ് ട്വിറ്റർ ഏറ്റെടുത്തിരിക്കുന്നതെന്നും അവർ പറഞ്ഞു.

English Summary: Twitter Go Local in Assembly Elections in Kerala, Tamil Nadu, Assam, Puducherry and Bengal