വ്യാപകമായ പെ‍ാതുസമ്മേളനവും റാലിയുമെ‍ാന്നും നടത്താനില്ല. വീടുവീടാന്തരം കയറി വേ‍ാട്ടുചേ‍ാദ്യവും ഇല്ല. കേ‍ാവിഡുകാലത്ത് ഏറെ കരുതൽ ആവശ്യമുണ്ടല്ലേ‍ാ. അടുക്കളയിലും വാട്സാപിലൂടെ അറിയിപ്പ് എത്തിക്കുന്ന കാലമാണ്. മഹാമാരിക്കാലത്ത് ഈ രീതിയാണു കൂടുതൽ ഫലപ്രദവും സുരക്ഷിതവും. അതിനായി... E Sreedharan . Palakkad Constituency

വ്യാപകമായ പെ‍ാതുസമ്മേളനവും റാലിയുമെ‍ാന്നും നടത്താനില്ല. വീടുവീടാന്തരം കയറി വേ‍ാട്ടുചേ‍ാദ്യവും ഇല്ല. കേ‍ാവിഡുകാലത്ത് ഏറെ കരുതൽ ആവശ്യമുണ്ടല്ലേ‍ാ. അടുക്കളയിലും വാട്സാപിലൂടെ അറിയിപ്പ് എത്തിക്കുന്ന കാലമാണ്. മഹാമാരിക്കാലത്ത് ഈ രീതിയാണു കൂടുതൽ ഫലപ്രദവും സുരക്ഷിതവും. അതിനായി... E Sreedharan . Palakkad Constituency

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാപകമായ പെ‍ാതുസമ്മേളനവും റാലിയുമെ‍ാന്നും നടത്താനില്ല. വീടുവീടാന്തരം കയറി വേ‍ാട്ടുചേ‍ാദ്യവും ഇല്ല. കേ‍ാവിഡുകാലത്ത് ഏറെ കരുതൽ ആവശ്യമുണ്ടല്ലേ‍ാ. അടുക്കളയിലും വാട്സാപിലൂടെ അറിയിപ്പ് എത്തിക്കുന്ന കാലമാണ്. മഹാമാരിക്കാലത്ത് ഈ രീതിയാണു കൂടുതൽ ഫലപ്രദവും സുരക്ഷിതവും. അതിനായി... E Sreedharan . Palakkad Constituency

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പൻപാലത്തിൽനിന്നു തുടങ്ങിയ നിർമാണ, സാങ്കേതികമേഖലയിലെ അദ്ഭുതജേ‍ാലികൾ പാലാരിവട്ടം പാലത്തിൽ അവസാനിപ്പിച്ച് പാലക്കാട് നിയമസഭാ സ്ഥാനാർഥിയായി പ്രചരണം ആരംഭിച്ചുകഴിഞ്ഞു ഇന്ത്യയുടെ മെട്രേ‍ാമാനായി അറിയപ്പെടുന്ന ഇ.ശ്രീധരൻ. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശവും സ്ഥാനാർഥിത്വവും. രാജ്യം ആദരിക്കുന്ന ഇ. ശ്രീധരൻ, ആറുപ തിറ്റാണ്ടിലധികം നീണ്ട തന്റെ പ്രഫഷനൽ മേഖലയിൽനിന്ന്, രാഷ്ട്രീയത്തിലേക്കു നിർമിച്ച പാലം കൗതുകത്തേ‍ാടെയും ആകാംക്ഷയേ‍ാടെയുമാണ് എല്ലാവരും നേ‍ാക്കുന്നത്. ഭഗവത്ഗീതയിലെ കർമയേ‍ാഗത്തിൽ ഉറച്ചുവിശ്വസിക്കുന്ന അദ്ദേഹം, ഏതുമേഖലയിലായാലും നിരന്തരം ജേ‍ാലിചെയ്യാൻ ആഗ്രഹിക്കുന്ന, അതിന് ആഹ്വാനം ചെയ്യുന്ന വ്യക്തിത്വമാണ്. 

ഇ.ശ്രീധരൻ (ചിത്രം: സിബു ഭൂവനേന്ദ്രൻ)

വ്യക്തിജീവിതത്തിലെ അടുക്കും ചിട്ടയും പ്രയേ‍ാഗിക്കാൻ കഴിയുന്ന രീതിയിലേക്കു രാഷ്ട്രീയത്തിൽ ഒരു ഗുണപരമായ മാറ്റംകൂടിയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. നാമനിർദേശപത്രിക നൽകുമ്പേ‍ാൾ കെട്ടിവയ്ക്കാനുള്ള തുക കർഷകതെ‍ാഴിലാളികൾ നൽകുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചപ്പോൾ ആരുടെയും പണവും വാങ്ങരുത്, തുക സ്വയം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വേ‍ാട്ടർമാരെ കാണുന്നതിലുമുണ്ട് രീതിമാറ്റം. 

ADVERTISEMENT

എല്ലാവർക്കും വരുമാനം ഉറപ്പാക്കാനുളള നടപടികളും അടിസ്ഥാന സൗകര്യവികസനവും മാത്രമാണ് സ്ഥാനാർഥിയുടെ പ്രധാന മുദ്രാവാക്യം. പ്രചാരണത്തിനിടയിൽ ആർക്കുമെതിരെയും ആരേ‍ാപണത്തിനും കുറ്റംപറച്ചിലിനുമില്ല. സഹായിക്കുക, അനുഗ്രഹിക്കുക എന്നുമാത്രമാണ് അഭ്യർഥന. രാഷ്ട്രീയത്തിലേക്കുള്ള വരവിനെക്കുറിച്ച്, അതിന്റെ പ്രസക്തിയെക്കുറിച്ചുമെല്ലാം അദ്ദേഹം മനേ‍ാരമ ഒ‍ാൺലൈനുമായി സംസാരിക്കുന്നു.

67 വർഷത്തെ സർക്കാർ സർവീസിനുശേഷം പെ‍ട്ടെന്നെ‍ാരു ദിനം രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ?

ശാരീരികവും മാനസികവുമായി നല്ല ആരേ‍ാഗ്യമുണ്ട് എനിക്ക്. ആത്മവിശ്വാസം എന്നുമുണ്ട്. പെ‍ാതുപ്രവർത്തനത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ മേഖലയിൽ ജനങ്ങൾക്കും നാടിനുമായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിക്കും.. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവർ‌ക്കും സഹായവും സേവനങ്ങളും എത്തിക്കാനും സാധിക്കും. നമ്മുടെ തദ്ദേശസംവിധാനം നേ‍ാക്കൂ. ഒരുപക്ഷേ ലേ‍ാകത്ത് മറ്റെ‍ാരിടത്തും ഇത്രയും വിപുലവുമായ ഭരണരീതിയില്ല. വാർഡിലും മണ്ഡലങ്ങളിലും രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കൂടുതൽ സേവനം ചെയ്യാം. 67 വർഷത്തെ പ്രവർത്തന അനുഭവവും അറിവും സംസ്ഥാനത്തിനുവേണ്ടി രാഷ്ട്രീയത്തിലൂടെ ഉപയേ‍ാഗിക്കണമെന്നാണ് ആഗ്രഹം 

രാഷ്ട്രീയത്തിന്റെ നിലവാരത്തെക്കുറിച്ച് വിമർശനവും ആരേ‍ാപണങ്ങളും നിലനിൽക്കുന്നു?

ADVERTISEMENT

പലവിധത്തിലുണ്ടാകാം. രാഷ്ട്രീയത്തിന്റെ ഗുണനിലവാരം ഉയർത്തേണ്ടതുണ്ട്. അതിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താനുള്ള സന്ദേശം അത്തരം വ്യക്തികളിൽ നിന്നാണ് ഉണ്ടാകേണ്ടത്. വിദഗ്ധരും, പ്രഫഷനലുകളും ഉൾപ്പെടെ രാഷ്ട്രീയത്തിലേക്കു കടന്നുവരുന്നത് അതിനു സഹായിക്കും. ഇപ്പേ‍ാൾ വിവിധ പാർട്ടി നേതൃത്വങ്ങൾ അതിനു ശ്രമിച്ചുതുടങ്ങിയിരിക്കുന്നു.

ഇ.ശ്രീധരൻ പ്രചാരണത്തിനിടെ (ചിത്രം: സിബു ഭൂവനേന്ദ്രൻ)

ബിജെപിയിലേക്കു ദേശീയ നേതാക്കൾ നേരിട്ട് ക്ഷണിച്ചതായിരിക്കുമല്ലേ‍ാ, എന്തെങ്കിലും വാഗ്ദാനം?

ഇല്ലില്ല. ദേശീയ നേതൃത്വത്തിന്റെ ഇടപെടലെ‍ാന്നുമില്ല. പാർട്ടിയിലേക്ക് ചെല്ലാനുള്ള സന്ദേശവും അവർ നൽകിയിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പെ‍ാന്നാനിയിൽ മറ്റു പരിപാടികൾക്കു വന്നപ്പേ‍ാൾ രണ്ടുതവണ വീട്ടിലെത്തി. വിവിധകാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ പാർട്ടിയുമായി ചേർന്നു സേവനത്തിന് ക്ഷണിച്ചു, ഞാൻ സ്വീകരിച്ചു. ഒരു വാഗ്ദാനവും ആരും എനിക്ക് നൽകിയിട്ടില്ല.

രാഷ്ട്രീയപ്രവേശനത്തിൽ കുടുംബവും കുട്ടികളും എന്തുപറഞ്ഞു?

ADVERTISEMENT

സഹധർമിണി രാധ എന്റെ  തീരുമാനത്തെ അനുകൂലിച്ചു. എപ്പേ‍ാഴും എല്ലാകാര്യത്തിലുമെന്നപേ‍ാലെ.പിന്തുണയും തന്നു. മക്കൾക്ക് അത്ര സന്തേ‍ാഷമുണ്ടെന്ന് പറയാനാവില്ല. പത്മശ്രീ അടക്കം രാജ്യവും സമൂഹവും നൽകിയ നിരവധി ബഹുമതികൾ അംഗീകാരങ്ങൾ .അതെല്ലാം എക്കാലത്തേക്കുമുളളതായിരിക്കുന്നു. ഇനി രാഷ്ട്രീയ പ്രവർത്തനത്തിനെ‍ാക്കെ പേ‍ാകണേ‍ാ എന്നതാണ് അവരുടെ ചേ‍ാദ്യം. എന്നാൽ എതിർത്തിട്ടുമില്ല.

ഇ.ശ്രീധരൻ പാലക്കാട്ട് പ്രചാരണത്തിനിടെ (ചിത്രം: സിബു ഭൂവനേന്ദ്രൻ)

അപ്രതീക്ഷിതമായിരുന്നു സ്ഥാനാർഥിത്വവും!

കാര്യങ്ങൾ ജനങ്ങളെ നേരിട്ട് അറിയിക്കണം. മത്സരിക്കുന്നതിലൂടെ അതിനുകഴിയും. ആഗ്രഹം പ്രകടിപ്പിച്ചപ്പേ‍ാൾ എവിടെ വേണമെങ്കിലും മത്സരിക്കാമെന്ന് പാർട്ടിയും നിർദ്ദേശിച്ചു. അതിന് എനിക്കും ആത്മവിശ്വാസമുണ്ട്. തൃശൂരും തൃപ്പൂണിത്തറയുമെ‍ാക്കെ പരിഗണിച്ചു. വീട്ടിൽ ഭാര്യ തനിച്ചായതിനാൽ അധികം ദൂരെയല്ലാത്ത മണ്ഡലത്തിലായാൽ നന്നായെന്നു ‍ഞാൻ പിന്നീട് അറിയിച്ചു. ഒടുവിൽ സംഘടന പാലക്കാട് നിശ്ചയിച്ചു. എന്റെ ജന്മനാട്ടിൽതന്നെ ജനവിധിതേടുന്നു.

ജനക്കൂട്ടം, ബഹളങ്ങൾ, പുതിയ അന്തരീക്ഷത്തിലാണിനി...പ്രചാരണ രീതി എങ്ങനെ?

വ്യാപകമായ പെ‍ാതുസമ്മേളനവും റാലിയുമെ‍ാന്നും നടത്താനില്ല. വീടുവീടാന്തരം കയറി വേ‍ാട്ടുചേ‍ാദ്യവും ഇല്ല. കേ‍ാവിഡുകാലത്ത് ഏറെ കരുതൽ ആവശ്യമുണ്ടല്ലേ‍ാ. പെ‍ാതുവേ വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായിരിക്കുന്നു നമ്മുടെ ആശയവിനിമയം. തിരഞ്ഞെടുപ്പു പ്രചാരണവും പ്രധാനമായും ഡിജിറ്റലായിരിക്കും. അടുക്കളയിലും വാട്സാപിലൂടെ അറിയിപ്പ് എത്തിക്കുന്ന കാലമാണ്. മഹാമാരിക്കാലത്ത് ഈ രീതിയാണു കൂടുതൽ ഫലപ്രദവും സുരക്ഷിതവും. അതിനായി പ്രത്യേക ടീമുകളുണ്ടാകും

ഇ.ശ്രീധരൻ പാലക്കാട്ട് പ്രചാരണത്തിനിടെ (ചിത്രം: സിബു ഭൂവനേന്ദ്രൻ)

സ്മാർട് ഫേ‍ാണില്ലാത്ത തെ‌ാഴിലാളികൾ, തെ‍ാഴിലുറപ്പുകാരുമെ‍ാക്കെ വേ‍ാട്ടർമാരാണ്...

ഉവ്വ്, അത്തരം സ്ഥലങ്ങളിൽ അതിനു യേ‍ാജിച്ച വിധത്തിലായിരിക്കും പ്രചാരണം. ഞാൻ മത്സരിക്കുന്നതിന്റെ കാരണവും കാര്യവും കൃത്യമായി ജനങ്ങളെ അറിയിക്കേണ്ടതുണ്ടല്ലേ‍ാ. അത്തരക്കാരുടെ യേ‍ാഗങ്ങൾ വിളിച്ച് കാര്യങ്ങൾ പറയുകയാണ് ചെയ്യുന്നത്. ബാക്കി സംഘടനാതലത്തിൽ ശക്തമായി നീങ്ങും. എന്നാൽ, മുക്കിനും മൂലയിലും പെ‍ാതുസമ്മേളനം വച്ചും മൈക്കുകെട്ടി സദാസമയം ശബ്ദകേ‍ാലാഹലം ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനേ‍ാടും താൽപര്യമില്ലെന്ന് നേതൃത്വത്തേ‍ാട് പറഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് നല്ല ചെലവുണ്ട്. ഫണ്ട് കണ്ടെത്തൽ എങ്ങനെ?

ആരുടെയും കയ്യിൽ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ടിന് ഞാൻ പണം സ്വീകരിക്കില്ല. പ്രചാരണത്തിലെ അത്യാവശ്യകാര്യങ്ങൾക്ക് സ്വന്തം പണംതന്നെ ചെലവഴിക്കും. ബാക്കി പാർട്ടിയുടെ ഫണ്ടും. അതിൽകൂടുതലെ‍ാന്നും സ്വരൂപിക്കില്ല. കെട്ടിവയ്ക്കാനുള്ള തുകയും ഞാൻതന്നെ എടുക്കും. നിരവധി പാർട്ടി, ആർഎസ്എസ്  പ്രവർത്തകർ പ്രചരണരംഗത്ത് രാപകൽ സജീവമാണ്. മനുഷ്യശേഷിയും ആത്മാർഥതയും വലിയ ഫണ്ടാണ്.

എതിർസ്ഥാനാർഥികളെക്കുറിച്ച് പറയാനുള്ളത്...?

ആരുടെയും വ്യക്തിപരമായ കുറ്റവും കുറവും പറയാനും ആരേ‍ാപണങ്ങൾ ഉന്നയിക്കാനുമല്ല ഞാൻ സ്ഥാനാർഥിയായത്. ഞാൻ എന്തുചെയ്യാൻ ഉദ്ദേശിക്കുന്നു,, എങ്ങനെ ചെയ്യും എന്ന് 67 വർഷത്തെ അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിൽ വേ‍ാട്ടർമാരേ‍ാട് കൃത്യവും വ്യക്തവുമായി പറയും. അതുസംബന്ധിച്ച സന്ദേശങ്ങൾ എത്തിക്കും. മിക്കവരും എന്നെക്കുറിച്ച് കേട്ടിട്ടുണ്ടാകാതിരിക്കില്ല. വൻ വാഗ്ദാനങ്ങളെ‍ാന്നുമില്ല. പുഴയില്ലാത്തിടത്ത് പാലം കെട്ടുമെന്ന് പറയാനില്ല.

ഇ.ശ്രീധരൻ അമിത് ഷായ്ക്കൊപ്പം (ചിത്രം: മനോരമ)

മണ്ഡലത്തിൽ കടുത്ത രാഷ്ട്രീയ മത്സരമാണ്... 

അതേക്കുറിച്ചെ‍ാന്നും ആശങ്കയില്ല. എനിക്ക് വിശ്വാസമുണ്ട്.  ഇതുവരെ ജനങ്ങൾ എനിക്ക് അങ്ങേയറ്റം ആദരവും ബഹുമാനവും സ്നേഹവും തന്നു, അതു തുടർന്നുകെ‍ാണ്ടിരിക്കുന്നു. രാജ്യം വലിയ ബഹുമതികൾതന്നു.‍ ഞാൻ നിരന്തരം പ്രവർത്തിക്കുന്നു. ഇപ്പേ‍ാൾ എനിക്കുവേണ്ടി പാർട്ടിയും സംഘവും പ്രവർത്തിക്കുന്നു. പിന്നെ, ഫലത്തെക്കുറിച്ച് ആധിയെന്തിന്? ജയവും തേ‍ാൽവിയുംസംബന്ധിച്ച് ആശങ്ക ഇതുവരെയുള്ള ജീവിതത്തിൽ അലട്ടിയിട്ടില്ല. രാഷ്ട്രീയത്തിലായാലും കൃത്യവും ചിട്ടയേ‍ാടും ആത്മാർത്ഥമായും നിരന്തരം ജേ‍ാലിചെയ്യുക, ജനങ്ങളെ വിശ്വാസത്തിലെടുക്കുക. വിജയം ഉറപ്പാണെന്നാണ് എന്റെ അനുഭവം. സംസ്ഥാനത്തിന്റെ ഏതു മണ്ഡലത്തിൽ മത്സരിച്ചാലും ജനം എന്നെ കൈവിടില്ല. എന്നെക്കുറിച്ച് എല്ലാവർക്കും വ്യക്തമായി അറിയാം.

ബിജെപി.അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന വിവാദമായി...

ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന് സാമാന്യവിവരമുള്ളവർക്കെല്ലാം അറിയാം. അതറിയാനുള്ള  രാഷ്ട്രീയ–അക്കാദമിക് വിദ്യഭ്യാസം എനിക്കുമുണ്ടെന്ന് ആരേ‍ാപമുന്നയിക്കുന്നവർ മനസിലാക്കണം. ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നാണ് ഞാൻ വ്യക്തമാക്കിയത്. മാറിമാറിയുള്ള എൽഡിഎഫ്, യുഡിഎഫ് ഭരണത്തിൽ ജനം മടുത്തിരിക്കുന്നു. എടുത്തുപറയത്തക്ക വികസനങ്ങളെ‍ാന്നും സമയബന്ധിതമായും സുതാര്യമായും അവർ നടപ്പാക്കിയിട്ടില്ല. ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഞാൻ മുഖ്യമന്ത്രിയാകാനല്ല രാഷ്ട്രീയത്തിൽ വന്നത്. ജനത്തെ സേവിക്കാൻ വിപുലമായ അവസരത്തിനുവേണ്ടിയാണ്.

ഇ.ശ്രീധരൻ (ഫയൽ ചിത്രം)

എൽഡിഎഫ് അല്ലെങ്കിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരു മുഖ്യമന്ത്രിയാകണമെന്നാണ് ആവശ്യം?

എനിക്ക് ഉമ്മൻചാണ്ടിയേ‍ാട് ഏറെ ബഹുമാനമുണ്ട്. നല്ലസമീപനമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിനു മികച്ച മുഖ്യമന്ത്രിയാകാൻ കഴിയും. പക്ഷേ ബിജെപി സർക്കാർ വരുമെന്ന് ഞാൻ വിശ്വസിക്കുന്നു. 

യൂത്ത് കേ‍ാൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിലുമായാണ് പാലക്കാട് മത്സരം. യുവാവ്, വയേ‍ാധികൻ എന്ന എതിർകക്ഷികൾക്കിടയിലെ വിലയിരുത്തൽ എങ്ങനെ കാണുന്നുവെന്ന ചേ‍ാദ്യത്തിന്, യുവാവ്, വയേ‍ാധികൻ എന്നതിന് ഇവിടെ എന്താണു വ്യത്യാസം എന്നായിരുന്നു ശ്രീധരന്റെ മറുപടി. കാര്യക്ഷമത, ആഴത്തിലുളള അറിവ്, പ്രവർത്തന പരിചയം എന്നിവയാണു നാട്ടുകാർക്ക് ആവശ്യമെന്ന് വിശ്വസിക്കുന്നു. ചെറുപ്പക്കാരനും സുന്ദരനുമായി ഒ‍ാടി നടന്നിട്ട് കാര്യമില്ല. കാര്യങ്ങൾ നന്നായി അറിയുക, അത് എങ്ങനെ കൃത്യവും വ്യക്തവും സുതാര്യവുമായി ചെയ്യാം, എങ്ങനെ പ്രവർത്തിക്കാം, അതിനാവശ്യമായ റിസേ‍ാഴ്സ് എങ്ങനെ കണ്ടെത്താം എന്നതുതന്നെയാണ് പ്രധാനം. ആർക്കും ഒട്ടും സംശയം വേണ്ട. ഇതെ‍ാക്കെ മികച്ചരീതിയിൽ ചെയ്യാമെന്ന് ഈ വയസ്സനും ഉറച്ചവിശ്വാസമുണ്ട്– ഇ.ശ്രീധരൻ വ്യക്തമാക്കി.

English Summary: Palakkad BJP Candidate E Sreedharan Speaks About his Election Visions