ശബരിമലയിൽ ഏറ്റവുമധികം സമരം ചെയ്തതു ബിജെപിയും സംഘപരിവാറുമാണ്. എന്നാൽ ലോക്സഭാ ഫലം വന്നപ്പോൾ എന്തു സംഭവിച്ചു? മോദി ഭരിക്കുന്നു എന്നു കരുതി കേരളത്തിൽ ജയിക്കാൻ കഴിയില്ല. കേരളത്തിലെ പ്രവർത്തനം ശരിയാകണം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ... K Surendran . PP Mukundan . Shobha Surendran

ശബരിമലയിൽ ഏറ്റവുമധികം സമരം ചെയ്തതു ബിജെപിയും സംഘപരിവാറുമാണ്. എന്നാൽ ലോക്സഭാ ഫലം വന്നപ്പോൾ എന്തു സംഭവിച്ചു? മോദി ഭരിക്കുന്നു എന്നു കരുതി കേരളത്തിൽ ജയിക്കാൻ കഴിയില്ല. കേരളത്തിലെ പ്രവർത്തനം ശരിയാകണം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ... K Surendran . PP Mukundan . Shobha Surendran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമലയിൽ ഏറ്റവുമധികം സമരം ചെയ്തതു ബിജെപിയും സംഘപരിവാറുമാണ്. എന്നാൽ ലോക്സഭാ ഫലം വന്നപ്പോൾ എന്തു സംഭവിച്ചു? മോദി ഭരിക്കുന്നു എന്നു കരുതി കേരളത്തിൽ ജയിക്കാൻ കഴിയില്ല. കേരളത്തിലെ പ്രവർത്തനം ശരിയാകണം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ... K Surendran . PP Mukundan . Shobha Surendran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നു മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ. മഞ്ചേശ്വരത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ അവിടെ കൂടുതൽ ഗുണം ലഭിക്കുമായിരുന്നു. രണ്ടിടത്തും ജയിച്ചാൽ ഒന്നൊഴിയേണ്ടിവരും. അപ്പോൾ എങ്ങനെ ആ മണ്ഡലം നിലനിർത്തും എന്നതിനെക്കുറിച്ച് പാർലമെന്ററി ബോർഡ് ആലോചിച്ചിട്ടുണ്ടോ? രണ്ടിടത്തു മത്സരിക്കുന്നതിലല്ല, ഒരിടത്തെങ്കിലും ജയിക്കുന്നതിലാണു കാര്യം. 

പ്രധാന പ്രതിപക്ഷമാണെങ്കിൽ രണ്ടിടത്ത് ഒരാൾ മത്സരിക്കുന്നതിനു പ്രസക്തിയുണ്ട്. അങ്ങനെയല്ലല്ലോ. നേതൃത്വം അപക്വമായ ശൈലിയിലേക്കു പോയതുകൊണ്ടാണു ശോഭ സുരേന്ദ്രന്റെ വിഷയം വലുതായത്. ഈ വിഷയം ഇനി ചർച്ച ചെയ്യപ്പെടാത്ത വിധം  ഇപ്പോഴെങ്കിലും  അവസാനിപ്പിക്കണം. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യും. ലക്ഷക്കണക്കിനു പേർ തന്റെ പിന്നിലുണ്ട് എന്നു ചിന്തിക്കുന്ന നായകന്റെ നിലവാരത്തിലേക്കു കെ.സുരേന്ദ്രൻ ഉയർന്നില്ല. പുതിയ തലമുറയിലെ പാർട്ടി പ്രവർത്തകരിൽ പാർലമെന്ററി വ്യാമോഹം കടന്നു കൂടിയിട്ടുണ്ടെന്നും തോൽക്കുമെന്നുറപ്പുള്ളിടത്തു പോലും സ്ഥാനാർഥിയാകാനുള്ള മത്സരം നടക്കുന്നത് ഇതുകൊണ്ടാണെന്നും മുകുന്ദൻ പറഞ്ഞു. ‘മനോരമ ഓൺലൈനുമായി’ പി.പി.മുകുന്ദൻ സംസാരിച്ചപ്പോൾ:

ബാലശങ്കർ
ADVERTISEMENT

ബാലശങ്കർ വിവാദം അന്വേഷിക്കണം

ആർ. ബാലശങ്കറിനു സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യവും ചില മണ്ഡലങ്ങളിൽ സിപിഎം–ബിജെപി ഡീൽ ഉണ്ടെന്ന അദ്ദേഹത്തിന്റെ ആരോപണവും കേന്ദ്രനേതൃത്വം അന്വേഷിക്കണം. ബാലശങ്കറെപ്പോലെ ഒരാൾ ഇക്കാര്യം പറയുമ്പോൾ കേൾക്കുന്നവർക്കു വിശ്വാസ്യത തോന്നും. അന്വേഷിച്ചു സത്യം കണ്ടെത്തിയില്ലെങ്കിൽ ഭാവിയിൽ പാർട്ടിക്കു ദോഷംചെയ്യും. ആളുകളുടെ സംശയം ദുരീകരിക്കേണ്ടതു പ്രസ്ഥാനത്തിന്റെ ആവശ്യമാണ്.

സിപിഎമ്മിനൊപ്പം കൂടിയിട്ടുണ്ട്

അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പം ചേർന്നു പാർട്ടി മത്സരിച്ചിട്ടുണ്ട്. അന്നു ജനതാ പാർട്ടിയായിരുന്നു. എന്നാൽ ഏതെങ്കിലും മണ്ഡലത്തിൽ രഹസ്യമായ നീക്കുപോക്ക് ബിജെപി ഉണ്ടാക്കാറില്ല. അങ്ങനെ വോട്ട് മറിക്കാനും കഴിയില്ല.

ADVERTISEMENT

സ്ഥാനാർഥി നിർണയം അവമതിപ്പുണ്ടാക്കി

സ്ഥാനാർഥിയാക്കിയ ചിലർ അക്കാര്യം അറിയില്ലെന്നു പറയുന്നു. വേറെ ചിലർ രാജിവയ്ക്കുന്നു. ഇന്നലെ വരെ ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ചവരെ ഇന്നു കൊണ്ടുവന്നു സ്ഥാനാർഥിയാക്കുന്നു. ഇത്രയും നാൾ ബിജെപിക്കു വേണ്ടി വിയർപ്പൊഴുക്കിയവർ തഴയപ്പെടുന്നു. സ്ഥാനാർഥിനിർണയത്തിൽ ഇതൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നു. മറ്റു പാർട്ടികളുമായി ബിജെപിക്ക് ഒരു വ്യത്യാസവുമില്ല എന്നല്ലേ ഇതൊക്കെ കാണുന്നവർക്കു തോന്നുക. 

ശോഭ സുരേന്ദ്രൻ

ശോഭയുടെ പ്രശ്നം നേതൃത്വം വഷളാക്കിയത്

നേതൃത്വം അപക്വമായ ശൈലിയിലേക്കു പോയതുകൊണ്ടാണു ശോഭാ സുരേന്ദ്രന്റെ പ്രശ്നം വഷളായത്. രോഗം വരുമ്പോൾതന്നെ ചികിൽസിക്കണം. നേതൃത്വത്തിന്റെ കഴിവില്ലായ്മ കൊണ്ടാണു പരിഹരിക്കാൻ പറ്റാതെ പോയത്. ഇപ്പോഴെങ്കിലും വെടി നിർത്തണം. എങ്കിലേ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എന്തെങ്കിലും സാധ്യതയുള്ളൂ. ചർച്ച ചെയ്യാപ്പെടാത്ത വിധം ഈ വിവാദം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യും. 

ADVERTISEMENT

പാർട്ടിയിൽ തഴയപ്പെടുന്നു എന്നു തോന്നിയ ഘട്ടത്തിൽ ശോഭ എന്നെ വിളിച്ചിരുന്നു. മുകുന്ദേട്ടൻ എന്നെ ശപിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഗുരുശാപമുണ്ടോയെന്ന സംശയം ശോഭയ്ക്കുണ്ടായിരുന്നു. ഞാൻ തൃശൂരുള്ളപ്പോൾ ശോഭ ബാലഗോകുലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആരുടെയും ശാപമൊന്നുമില്ല,  നീ ആറു മാസം നിശ്ശബ്ദയായി വീട്ടിലിരിക്കൂ എന്നു പറഞ്ഞു. നന്നായി വളർന്നു വരുന്ന പ്രവർത്തകരെ വേണ്ട രീതിയിൽ കൊണ്ടുപോയില്ലെങ്കിൽ സംഭവിക്കാവുന്ന ഒന്നാണു ശോഭയുടെ കാര്യത്തിലുണ്ടായത് എന്ന പാഠം നേതൃത്വം പഠിച്ചാൽ പാർട്ടിക്കു ഗുണകരമാകും. മത്സരിക്കാൻ തനിക്കു കേന്ദ്രനേതൃത്വത്തിന്റെ നിർദേശം വന്നുവെന്നാണു ശോഭ ഇപ്പോൾ പറയുന്നത്. എങ്കിൽ അത് ഇവിടെയുള്ള നേതൃത്വത്തിന്റെ മുഖത്തേറ്റ അടിയാണ്.  

സുരേന്ദ്രൻ നായകനായി ഉയർന്നിട്ടില്ല

ലക്ഷക്കണക്കിനു പേർ പിന്നിലുണ്ടെന്നു മനസ്സിലാക്കുന്ന നായകനാകണം പാർട്ടി പ്രസിഡന്റ്. ആ നിലയിലേക്ക് കെ.സുരേന്ദ്രൻ ഉയർന്നില്ല. വീട്ടിലെ കുട്ടി വഴിതെറ്റിപ്പോകുന്നുണ്ടെങ്കിൽ വളർത്തുന്നവർക്ക് ഉത്തരവാദിത്തമുണ്ട്. പ്രസ്ഥാനത്തിനുവേണ്ടി ആയിരക്കണക്കിനാളുകൾ ജയിലിൽ പോയി. നൂറുകണക്കിനു പേർ മരിച്ചു. ജനസംഘകാലം മുതൽ പ്രവർത്തിച്ചവർ നിഷ്ക്രിയരായി. ഇവരെയൊന്നും സജീവമാക്കാൻ കഴിയുന്നില്ല. കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ വി.മുരളീധരന്റെ ഇടപെടലിനെക്കുറിച്ചു പ്രചാരണം നടക്കുന്നുണ്ട്. ആരിടപെട്ടാലും കുഴപ്പമില്ല, ലക്ഷ്യസ്ഥാനത്ത് പ്രസ്ഥാനത്തെ എത്തിക്കാൻ കഴിയണം. 

കെ.സുരേന്ദ്രൻ

ഹെലികോപ്റ്റർ പ്രചാരണം വേണ്ടിയിരുന്നില്ല

ലാളിത്യത്തോടെ പൊതുപ്രവർത്തനം നടത്തിയവരാണു ബിജെപി നേതാക്കൾ. രണ്ടു സ്ഥലത്തു മത്സരിക്കുന്നതുകൊണ്ടാകാം സുരേന്ദ്രൻ പ്രചാരണത്തിനു ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. എന്നാലും താഴത്തെ നിലയിലുള്ള പ്രവർത്തകരുടെ മനസ്സിൽ അതു ഹിതകരമായി തോന്നില്ല. 

മുന്നണി പേരിനു മാത്രം

എൻഡിഎ എന്ന മുന്നണി കേരളത്തിൽ പേരിനു മാത്രമാണ്. പലരും കൊഴിഞ്ഞുപോയി. ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ കഴിയുന്നില്ല. മറ്റു രണ്ടു മുന്നണികളും വളരെ സംഘടിതമായ ശക്തിയാണ്. നിഷ്പക്ഷമതികളുടെ വോട്ടാണു തിരഞ്ഞെടുപ്പിൽ പ്രധാനം. അവർ ജയിക്കുന്നവർക്കും ശക്തർക്കുമൊപ്പമേ നിൽക്കൂ. ജയിക്കും എന്ന തോന്നലുണ്ടാക്കാനാകണം. ശബരിമലയിൽ ഏറ്റവുമധികം സമരം ചെയ്തതു ബിജെപിയും സംഘപരിവാറുമാണ്. എന്നാൽ ലോക്സഭാ ഫലം വന്നപ്പോൾ എന്തു സംഭവിച്ചു? മോദി ഭരിക്കുന്നു എന്നു കരുതി കേരളത്തിൽ ജയിക്കാൻ കഴിയില്ല. കേരളത്തിലെ പ്രവർത്തനം ശരിയാകണം. 

ന്യൂജനറേഷനിൽ പാർലമെന്ററി വ്യാമോഹം

പാർലമെന്ററി വ്യാമോഹം ഒരു വസ്തുതയാണ്. തോൽക്കുമെന്നുറപ്പുള്ളിടത്ത് പിന്നെന്തിനാണു സ്ഥാനാർ്ഥിയാകാനുള്ള മത്സരം നടക്കുന്നത്?  സ്ഥാനത്തെക്കുറിച്ചല്ല, പ്രസ്ഥാനത്തെക്കുറിച്ചാണു ചിന്തിക്കേണ്ടത്. അർഹതപ്പെട്ടതാണെങ്കിൽ സ്ഥാനത്ത് എത്തിക്കും. പഞ്ച നക്ഷത്ര ഹോട്ടലിൽ നേതാക്കൾ താമസിക്കുന്ന സംസ്കാരം ബിജെപിയിലുണ്ടായിരുന്നില്ല. പ്രവർത്തകരുടെ വീടുകളിലാണു താമസിച്ചിരുന്നത്. കുടുംബ ബന്ധങ്ങളിലൂടെയാണു പ്രസ്ഥാനം ഇതുവരെ വളർന്നത്. ഈ സംസ്കാരം പാർട്ടിയിൽ തിരികെ വരണം.

ഒ.രാജഗോപാലും പി.പി.മുകുന്ദനും (ഫയൽ ചിത്രം: മനോരമ)

ഒ.രാജഗോപാൽ വരുംവരായ്ക ചിന്തിക്കുന്നില്ല

ഒ.രാജഗോപാലിന്റെ ചില പ്രസ്താവനകൾ ദീർഘദൃഷ്ടിയോടെയുള്ളതല്ല. വാക്കിന്റെ വില നോക്കിയല്ല അദ്ദേഹം സംസാരിക്കുന്നത്. വരും വരായ്കകൾ ചിന്തിക്കുന്നുമില്ല. പാർട്ടിയിൽ രാജഗോപാലിന് എല്ലാ പരിഗണനയും കിട്ടിയിട്ടുണ്ട്. കേന്ദ്രത്തിൽ മന്ത്രി വരെയായി.

മുരളീധരൻ കരുത്തൻ തന്നെ

നേമത്തു കെ.മുരളീധരൻ കരുത്തനായ പ്രതിയോഗിതന്നെയാണ്. വട്ടിയൂർക്കാവിൽ മുരളി ജയിച്ചു, പകരക്കാരൻ വന്നപ്പോൾ തോറ്റു. വടകരയിൽ പി.ജയരാജനെപ്പോലെ ഒരാളെ തോൽപിച്ച് അവിടെയും ജയിച്ചു. എതിരാളിയുടെ ശക്തി കുറച്ചു കാണരുത്. വ്യക്തിപ്രഭാവവും വോട്ടർമാർ ശ്രദ്ധിക്കും.

English Summary: Interview with  Veteran BJP Leader PP Mukundan