തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കു വിശ്വാസമാണ് എല്ലാം. പക്ഷേ, കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ വിശ്വാസത്തിനു പതിവിലും പരിഗണന കൂടുതലാണ് . Kazhakoottam constituency, Sabarimala Verdict, Elections2021, Kerala Assembly Election 2021, Breaking News, Shobha Surendran,Kadakampally Surendran, Manorama News, Manorama Online.

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കു വിശ്വാസമാണ് എല്ലാം. പക്ഷേ, കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ വിശ്വാസത്തിനു പതിവിലും പരിഗണന കൂടുതലാണ് . Kazhakoottam constituency, Sabarimala Verdict, Elections2021, Kerala Assembly Election 2021, Breaking News, Shobha Surendran,Kadakampally Surendran, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കു വിശ്വാസമാണ് എല്ലാം. പക്ഷേ, കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ വിശ്വാസത്തിനു പതിവിലും പരിഗണന കൂടുതലാണ് . Kazhakoottam constituency, Sabarimala Verdict, Elections2021, Kerala Assembly Election 2021, Breaking News, Shobha Surendran,Kadakampally Surendran, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കു വിശ്വാസമാണ് എല്ലാം. പക്ഷേ, കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ വിശ്വാസത്തിനു പതിവിലും പരിഗണന കൂടുതലാണ് . ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപിയുടെ വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ സ്ഥാനാർഥിയാകാനെത്തിയതുതന്നെ ശബരിമല വിഷയം ഉയർത്തിക്കാട്ടിയാണ്. ശബരിമലയിൽ സ്വീകരിച്ച നിലപാടുകളിൽ മന്ത്രി ക്ഷമാപണം നടത്തിയെങ്കിലും ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി വിരുദ്ധമായ നിലപാട് സ്വീകരിച്ചതോടെ വിശ്വാസം മണ്ഡലത്തിൽ വീണ്ടും ചർച്ചാവിഷയമായി. ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എസ്.എസ്.ലാൽ കോൺഗ്രസ് സ്ഥാനാർഥിയായി കൂടി എത്തിയതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയത്.

ഇരുമുന്നണികളെയും മാറിമാറി പിന്തുണച്ച ചരിത്രമുള്ള മണ്ഡലം ശ്രദ്ധനേടിയത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ്. 2011ലെ 7508 വോട്ട് 42,732 വോട്ടായി ഉയർന്നു. കേന്ദ്രസഹമന്ത്രിയായ മുരളീധരന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്ന് മത്സരിക്കാനായിരുന്നു താൽപര്യം. സംസ്ഥാനതലത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. 

ADVERTISEMENT

മന്ത്രിപദത്തിലിരുന്നു മത്സരിച്ച് തോറ്റാൽ അത് ദേശീയ തലത്തിൽ ചർച്ചയാകുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇതോടെ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ മത്സരിക്കുമെന്ന പ്രചാരണമുണ്ടായി. എന്നാൽ, തന്നെ നേതൃസ്ഥാനത്തുനിന്നും പിന്തള്ളാൻ ശ്രമിക്കുന്ന വി.മുരളീധരനെതിരെ ശോഭാ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും സ്ഥാനാർഥിയാകുകയും ചെയ്തതോടെ അവർക്കത് മധുരപ്രതികാരമായി മാറി. വി.മുരളീധരന്റെ തട്ടകത്തിൽ ശോഭ സ്ഥാനാർഥിയാകുന്നത് തടയിടാൻ കോൺഗ്രസ് വിട്ടുവരുന്ന ഉന്നതനേതാവിനെ മത്സരിപ്പിക്കുമെന്ന പ്രചാരണമുയർത്തിയെങ്കിലും ഒന്നും നടന്നില്ല. ദേശീയ നേതൃത്വം പ്രഖ്യാപിച്ചപ്പോഴാണ് ശോഭ സീറ്റുറപ്പിച്ചകാര്യം മുരളീധരപക്ഷം അറിയുന്നത്.

കടകംപള്ളി സുരേന്ദ്രൻ (ഫയൽ ചിത്രം)

മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിവരിച്ചാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വോട്ടു തേടുന്നത്. 2000 കോടിയുടെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടന്നെന്നു മന്ത്രി പറയുന്നു. കഴക്കൂട്ടം മണ്ഡലത്തിലാണ് ടെക്നോപാർക്ക്. അവിടെ നടത്തിയ വികസനപ്രവർത്തനങ്ങളും ദേശീയപാതാ വികസനത്തിലെ തടസങ്ങൾ നീക്കിയതും ടെക്നോപാർക്കിനു മുന്നിലെ നിർമാണം നടക്കുന്ന ഫ്ലൈ ഓവറും സ്കൂളുകളിലെ വികസനവുമെല്ലാം മുന്നണി ചൂണ്ടിക്കാട്ടുന്നു. ശബരിമല വിഷയത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും വികസന കാര്യങ്ങളാണ് സംസാരിക്കാനുള്ളതെന്നുമായിരുന്നു കടകംപള്ളിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.

എസ്.എസ്.ലാൽ
ADVERTISEMENT

2001ൽ കോൺഗ്രസ് നേതാവ് എം.എ.വാഹിദ് സ്വതന്ത്രനായി മത്സരിച്ച് രണ്ടു മുന്നണികളെയും തോൽപിച്ച മണ്ഡലമാണ് കഴക്കൂട്ടം. അപ്പോഴും അതിനു മുൻപും ലീഗിനായിരുന്നു യുഡിഎഫിൽ സീറ്റ്. 2016 വരെ വാഹിദ് മണ്ഡലം നിലനിർത്തി. കഴിഞ്ഞ തവണ കടകംപള്ളി 7374 വോട്ടിനു മണ്ഡലം തിരിച്ചു പിടിച്ചു.

മണ്ഡലം സ്വന്തമാക്കാൻ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ഡോ.എസ്.എസ്.ലാലിനെയാണ്. ചിറയിൻകീഴ് സ്വദേശിയായ ലാൽ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ശബരിമല വിഷയം ചർച്ചയാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം കാപട്യമാണെന്നും ഡോ.എസ്.എസ്.ലാൽ പറയുന്നു.

ശോഭാ സുരേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ (ഫയൽ ചിത്രം)
ADVERTISEMENT

യൂണിവേഴ്സിറ്റി കോളജിലും മെഡിക്കൽ കോളജിലും യൂണിയൻ ചെയർമാനായിരുന്നു ലാൽ. കേരള സർവകലാശാലയുടെ സെനറ്റ് അംഗമായിരുന്നു. ഐഎംഎയിലെ നേതൃത്വം വഴി പൊതുജനാരോഗ്യ രംഗത്തും ഇടപെടൽ നടത്തി. വിദ്യാഭ്യാസം, ആരോഗ്യം, സ്പോർട്സ്, ടൂറിസം തുടങ്ങിയ രംഗങ്ങളെ ഏകോപിപ്പിച്ച് ഒരു ഗ്ലോബൽ ഹബ് ആക്കാൻ കഴിയുന്ന പ്രദേശമാണ് കഴക്കൂട്ടമെന്നും ലാൽ പറയുന്നു.

വി.മുരളീധരൻ കഴിഞ്ഞ തവണ നേടിയ വോട്ടുകൾ വർധിപ്പിച്ച് കടകംപള്ളിയെ അട്ടിമറിക്കുകയെന്ന ദൗത്യമാണ് ശോഭാ സുരേന്ദ്രനു മുന്നിൽ. ശബരിമല വിഷയമാണ് പ്രധാന പ്രചാരണ ആയുധം. സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും ശോഭ ഇന്ന് മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങി.

ശോഭാ സുരേന്ദ്രൻ. ചിത്രം∙ സമൂഹമാധ്യമം

ഗ്രാമ–നഗര മേഖലകൾ ഇടകലർന്നു കിടക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. മെട്രോ നഗരമായി കുതിക്കുന്ന ഐടി മേഖല. ഒരു വശത്ത് വിശാലമായ തീരദേശം. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ചത് 48,799 വോട്ട്. യുഡിഎഫിന് 31,979വോട്ടും എൻഡിഎയ്ക്കു 36,309 വോട്ടും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ ലഭിച്ച ലീഡ് 1490 വോട്ട്. കുമ്മനമാണ് കഴക്കൂട്ടത്ത് രണ്ടാമതെത്തിയത്. 21 കോർപറേഷൻ വാർഡുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. തദ്ദേശ വാർഡുകളിൽ മിക്കതും ഭരിക്കുന്നത് എൽഡിഎഫ്. രണ്ടാം സ്ഥാനത്ത് ബിജെപിയും

English Summary: Kazhakoottam constituency becomes arena to renew fight over Sabarimala