മുൻ എംപി സ്കറിയ തോമസ് അന്തരിച്ചു
കൊച്ചി∙ മുൻ എംപി സ്കറിയ തോമസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും. ... Scariah Thomas Paases Away, Kerala Congress (Skariah Thomas)

കൊച്ചി∙ മുൻ എംപി സ്കറിയ തോമസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗൽ ന്യുമോണിയ ബാധിച്ചത് സ്ഥിതി ഗുരുതരമാക്കി. ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ) വിഭാഗം ചെയര്‍മാനായിരുന്നു.
1977, 1980 വർഷങ്ങളിലായി രണ്ടു തവണ ലോക്‌സഭയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ച സ്‌കറിയ തോമസ്, അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചു. കേരളാ സ്‌റ്റേറ്റ് എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ആണ്. ക്‌നാനായ സഭ അസോസിയേഷന്‍ ട്രസ്റ്റി ആണ്.
കോതമംഗലം, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്കും മൽസരിച്ചിട്ടുണ്ട്. കെ.എം.മാണി, പി.ജെ.ജോസഫ്, പി.സി.തോമസ് എന്നിവർക്കൊപ്പം കേരള കോൺഗ്രസിൽ പ്രവർത്തിച്ചു. 2015ലെ പിളർപ്പിനുശേഷം പി.സി.തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി. ഭാര്യ: ലളിത. മക്കൾ: നിര്‍മല, അനിത, സക്കറിയ, ലത.
മുഖ്യമന്ത്രി അനുശോചിച്ചു
കേരള കോൺഗ്രസ് നേതാവ് സ്കറിയാ തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടുതവണ ലോകസഭാംഗമെന്ന നിലയിൽ പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
English Summary: Scariah Thomas Paases Away