സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ 14,000 വോട്ടുകൾ ഇരട്ടിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കണ്ടെത്തൽ വൈകിത്തുറന്ന ഒരു ‘പാണ്ടോറാസ് ബോക്‌സ്’ ആയി മാറിയേക്കാം. പെട്ടിക്കുള്ളിൽനിന്നു പുറത്തു വരുന്നതു പലരുടെയും നെറ്റി ചുളിപ്പിക്കുന്ന....| Ramesh Chennithala | Voters List | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ 14,000 വോട്ടുകൾ ഇരട്ടിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കണ്ടെത്തൽ വൈകിത്തുറന്ന ഒരു ‘പാണ്ടോറാസ് ബോക്‌സ്’ ആയി മാറിയേക്കാം. പെട്ടിക്കുള്ളിൽനിന്നു പുറത്തു വരുന്നതു പലരുടെയും നെറ്റി ചുളിപ്പിക്കുന്ന വിവരങ്ങളാണ്. കേരളത്തിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർപട്ടികയിലെ ഇരട്ടിപ്പിന്റെ കണക്ക് പുറത്തു വന്നാൽ അതു ലക്ഷങ്ങൾ ആയിരിക്കും എന്ന സൂചനയും ഇതു നൽകുന്നു. കേരള രാഷ്ട്രീയത്തിൽ ഒരുപക്ഷേ ഈ തിരഞ്ഞെടുപ്പു കാലത്ത് വൻ ആഘാതം സൃഷ്ടിക്കാനുംവരുംനാളുകളിലെ ‘കണ്ടെത്തലുകൾക്കു’ സാധിക്കും.

സാധാരണ ചെയ്തതുപോലെ മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുകൾ നിലനിർത്തി ഉണ്ടാക്കിയ വ്യാജ വോട്ടർപട്ടിക ആണെങ്കിൽ ഇരട്ടിപ്പ് രണ്ടിൽ ഒതുങ്ങണം. എന്നാൽ പല മണ്ഡലങ്ങളിലും ഒരേ പേരിൽ  നാലും അഞ്ചും അധിക വോട്ടുകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇങ്ങനെ  അധികം ചേർത്തവർ കോൺഗ്രസോ കമ്യൂണിസ്റ്റോ എന്ന തർക്കം ഒരു വശത്തു നടക്കുന്നു. 

ADVERTISEMENT

ഗുരുതരമായ പ്രശ്നം എങ്ങനെ ഒരേ മണ്ഡലത്തിൽ ഒരു ബൂത്തിൽതന്നെ  ഒരാളുടെ പേരിൽ ഇത്രയേറെ വോട്ടുകൾ  കടന്നുകൂടി എന്നതാണ്. അതിലുപരി 5 വോട്ട് ഉള്ള ഒരാൾക്ക് എങ്ങനെ 5 വോട്ടർ ഐഡി കാർഡ് സൃഷ്ടിക്കപ്പെടുന്നു എന്ന ചോദ്യവുമുണ്ട്. കാർഡ് ഉണ്ടാക്കുന്നത് ആരാണ്? ആ കാർഡുകൾ ആരുടെ കസ്റ്റഡിയിലാണ്? ഒരു പാർട്ടിക്കാരന്റെ പേരിൽ മറ്റൊരു പാർട്ടിക്കാരൻ വ്യാജകാർഡുകൾ ഉണ്ടാക്കുന്നുണ്ടോ? ഇതിനെല്ലാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മാത്രമല്ല ഒന്നിലേറെ ബൂത്തുകളിൽ ഒരേ പേരിൽ  ഐഡി കാർഡ് ഉണ്ടോ എന്നതും  പുറത്തു വരേണ്ട കാര്യമാണ്.

ശരാശരി 3000 വ്യാജൻ

ADVERTISEMENT

ഒരു തിരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ ശരാശരി 3000 വ്യാജ വോട്ടുകൾ ഉണ്ടെന്നു  തെളിയുമ്പോൾ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇങ്ങനെ അധികമായി ചേർത്ത വോട്ടുകൾ  തടയപ്പെടുക തന്നെ വേണമെന്നാണ്ാ തിരഞ്ഞെടുപ്പു കമ്മിഷന്റെയും നിലപാട്.

തിരഞ്ഞെടുപ്പ് ഒന്നാകെ ഡിജിറ്റലൈസ് ചെയ്യപ്പെടുകയും ഡിജിറ്റലായി വോട്ടർപട്ടിക തയാറാകുകയും ചെയ്തിട്ടും എങ്ങനെ ആയിരക്കണക്കിന് ഇരട്ട വോട്ട് ഉണ്ടാവുന്നു എന്നുള്ളതാണു ഗൗരവമർഹിക്കുന്ന  ചോദ്യം. തിരഞ്ഞെടുപ്പ് കമ്മിഷൻ  വളരെ ഗൗരവത്തിലാണ്  പ്രതിപക്ഷനേതാവിന്റെ പരാതിയിന്മേൽ  അന്വേഷണം  നടത്തുന്നതെന്നാണു സൂചന. ഒരാഴ്ച കഴിഞ്ഞ് കമ്മിഷൻ വ്യാജ വോട്ടർപട്ടിക സംബന്ധിച്ച അന്വേഷണ റിപ്പോർട്ട്  പുറത്തു വിടുമ്പോൾ അതു സംസ്ഥാന രാഷ്ട്രീയത്തിൽ  ഒരു ബോംബായും മാറിയേക്കാം.

ADVERTISEMENT

English Summary. How Ramesh Chennithala's Revelations about Bogus Vote Turned to be a Pandora's Box?