സിനിമാ സ്റ്റൈലിൽ പറന്നിറങ്ങി; ആവേശമായ് ബൈക്ക് റാലി; പത്രിക നൽകി സുരേഷ് ഗോപി
തൃശൂർ ∙ ഹെലികോപ്റ്ററിൽ പറന്നിറങ്ങി, നൂറുകണക്കിനു പ്രവർത്തകരുടെ ആവേശം ഏറ്റുവാങ്ങി നാമനിർദേശ പത്രിക സമർപ്പിച്ചു തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി എംപി വിശ്രമത്തിനായി കൊച്ചിയിലേക്കു മടങ്ങി. വ്യാഴം രാവിലെ 11 മണിയോടെ....| Suresh Gopi | Nomination | Manorama News

തൃശൂർ ∙ ഹെലികോപ്റ്ററിൽ പറന്നിറങ്ങി, നൂറുകണക്കിനു പ്രവർത്തകരുടെ ആവേശം ഏറ്റുവാങ്ങി നാമനിർദേശ പത്രിക സമർപ്പിച്ചു തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി എംപി വിശ്രമത്തിനായി കൊച്ചിയിലേക്കു മടങ്ങി. വ്യാഴം രാവിലെ 11 മണിയോടെ, ശോഭാ സിറ്റിയിലെ ഹെലിപാഡിൽ എത്തിയ അദ്ദേഹത്തെ ജില്ലാ നേതാക്കൾ സ്വീകരിച്ചു. തുടർന്ന് കാറിൽ അയ്യന്തോളിലെ കലക്ടറേറ്റിലേക്ക് പത്രിക നൽകാൻ തിരിച്ചു.
പുഴയ്ക്കലിൽ കാത്തുനിന്ന അണികളെ കൈവീശി കാണിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ അദ്ദേഹം കലക്ടറേറ്റിലെത്തി. നടൻ ദേവൻ ഒപ്പമുണ്ടായിരുന്നു. ആർഡിഒ എൻ.കെ.കൃപയ്ക്ക് പത്രിക നൽകുമ്പോൾ സമയം 12.15. പത്രിക സമർപ്പിച്ച് പുറത്തിറങ്ങുമ്പോൾ കലക്ടറേറ്റിലെ ജീവനക്കാരും മാധ്യമ പ്രവർത്തകരും കാത്തു നിൽപ്പുണ്ടായിരുന്നു.
5 മിനിറ്റു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുൻപിൽ മറുപടി ആക്‌ഷൻ. പുറത്തിറങ്ങുമ്പോൾ മൊബൈൽ ക്യാമറകൾ മിന്നി. കലക്ടറേറ്റിനു മുൻപിൽ ബിജെപി പ്രവർത്തകർ പൂമാല അണിയിച്ചു സ്വീകരിച്ചു. കൈവീശി കാണിച്ച് അഭിവാദ്യം അർപ്പിച്ച് തിരികെ കാറിലേക്ക്.ല ഒരു മണിയോടെ തിരിച്ച് ശോഭാ സിറ്റിയിലെത്തി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് തിരിച്ചു. ഇനി, ഡോക്ടർമാർ നിർദേശിച്ച പ്രകാരമുള്ള വിശ്രമത്തിനു ശേഷം 24ന് പ്രചാരണത്തിന് മണ്ഡലത്തിൽ തിരിച്ചെത്തും.
English Summary : Suresh Gopi submits nomination