ന്യൂഡൽഹി ∙ രാജ്യത്തുടനീളമുള്ള ടോൾ ബൂത്തുകളും അവിടെയുള്ള നീണ്ട വരിനിൽപ്പും കഴിഞ്ഞകാല കാര്യമായി മാറുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പകരം, കാറുകൾ ട്രാക്ക് ചെയ്യുന്നതിനും അതനുസരിച്ചു ചാർജുകൾ ഈടാക്കുന്നതുമായ ജിപിഎസ് | Toll Booth | GPS | Nitin Gadkari | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തുടനീളമുള്ള ടോൾ ബൂത്തുകളും അവിടെയുള്ള നീണ്ട വരിനിൽപ്പും കഴിഞ്ഞകാല കാര്യമായി മാറുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പകരം, കാറുകൾ ട്രാക്ക് ചെയ്യുന്നതിനും അതനുസരിച്ചു ചാർജുകൾ ഈടാക്കുന്നതുമായ ജിപിഎസ് അടിസ്ഥാനപ്പെടുത്തിയ സംവിധാനമുണ്ടാക്കുമെന്നു ഗഡ്കരി പാർലമെന്റിൽ പറഞ്ഞു.

‘ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ (കെട്ടിട) ടോൾ ബൂത്തുകളും നീക്കുമെന്ന് ഞാൻ സഭയ്ക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ജി‌പി‌എസ് ഇമേജിങ്ങിനെ അടിസ്ഥാനമാക്കി ടോൾ പിരിവ് നടത്തുന്ന സംവിധാനം ഉടൻ നിലവിൽ വരും.’–  കേന്ദ്രമന്ത്രി ലോക്സഭയിൽ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടോൾ ബൂത്തുകൾ കൈവശപ്പെടുത്തിയുള്ള കർഷകരുടെ പ്രതിഷേധത്തിനിടയിലാണു കേന്ദ്രത്തിന്റെ തീരുമാനം.

ADVERTISEMENT

2016ൽ കൊണ്ടുവന്ന ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനമായ ഫാസ്ടാഗ് എല്ലാ വാഹനങ്ങളിലും കേന്ദ്രം നിർബന്ധമാക്കിയിരുന്നു. 93 ശതമാനം വാഹനങ്ങളും ഇതുവഴിയാണു ടോൾ നൽകുന്നത്. ബാക്കി 7 ശതമാനം വാഹനങ്ങൾ ഫാസ്ടാഗില്ലാത്തതിനാൽ ഇരട്ടിത്തുക നൽകിയാണു ടോൾബൂത്തിലൂടെ കടന്നുപോകുന്നത്. പഴയ വാഹനങ്ങൾ പൊളിച്ചുമാറ്റുന്ന ‘സ്ക്രാപ്പേജ് പോളിസി’ പ്രകാരം പുതിയ വാഹനം വാങ്ങുന്നവർക്ക് 5 ശതമാനം റിബേറ്റ് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary: Toll booths to be removed within a year, money will be collected based on GPS imaging: Minister Nitin Gadkari to parliament