ഇരിക്കൂറില്‍ പ്രശ്നപരിഹാരമായില്ല; വികാരം മനസിലാക്കിയെന്ന് ഉമ്മന്‍ ചാണ്ടി
കണ്ണൂർ∙ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഇരിക്കൂറിലുണ്ടായ പ്രതിഷേധം അവസാനിപ്പിക്കണമെങ്കിൽ കുറഞ്ഞ പക്ഷം കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനമെങ്കിലും വേണമെന്നു ജില്ലയിലെ എ ഗ്രൂപ്പ് | Irikkur Constituency | Oommen Chandy | K Sudhakaran | Congress | Kerala Assembly Elections 2021 | Manorama Online

കണ്ണൂർ∙ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഇരിക്കൂറിലുണ്ടായ പ്രതിഷേധം അവസാനിപ്പിക്കണമെങ്കിൽ കുറഞ്ഞ പക്ഷം കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനമെങ്കിലും വേണമെന്നു ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തിയശേഷം തീരുമാനം അറിയിക്കാമെന്ന് ഉമ്മൻ ചാണ്ടി മറുപടി നൽകി.
തലശ്ശേരിയിൽ കെ.സുധാകരനുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തിയെങ്കിലും ഡിസിസി നേതൃത്വം വിട്ടു നല്‍കാന്‍ സുധാകരന്‍ തയാറായില്ലെന്നാണ് സൂചന. രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി സംസാരിച്ച ശേഷം ശനിയാഴ്ചയോടെ പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അത് സാധിക്കുമെന്നാണ് പ്രതീക്ഷ. പ്രവര്‍ത്തകരുടെ വികാരം നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോർമുലയിൽ ഉറപ്പുകിട്ടിയാൽ ഇരിക്കൂറിൽ പ്രചാരണത്തിനിറങ്ങുമെന്ന് എ ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കി.
Content Highlights: Irikkur Constituency, Kerala Assembly Election