കോവിഡ് വ്യാപനം: തമിഴ്നാട്ടിൽ സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും
ചെന്നൈ∙ തമിഴ്നാട്ടിൽ 9,10,11 ക്ലാസുകളിൽ പഠിക്കുന്നവർക്ക് സ്കൂളിൽ നൽകിവന്ന അധ്യയനം നിർത്തലാക്കി. കോവിഡ് പടരുന്ന സാഹചര്യത്തിലാണു തീരുമാനം. മാർച്ച് 22 മുതൽ ഇത് നടപ്പാക്കും. .....| Tamil Nadu Schools | Covid 19 | Manorama News

ചെന്നൈ∙ തമിഴ്നാട്ടിൽ 9,10,11 ക്ലാസുകളിൽ പഠിക്കുന്നവർക്ക് സ്കൂളിൽ നൽകിവന്ന അധ്യയനം നിർത്തലാക്കി. കോവിഡ് പടരുന്ന സാഹചര്യത്തിലാണു തീരുമാനം. മാർച്ച് 22 മുതൽ ഇത് നടപ്പാക്കും. കോവിഡ് നിയന്ത്രണ നടപടികൾ ഉറപ്പിച്ച് സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് അധ്യയനം തുടരാമെന്നും പൊതുജനാരോഗ്യ ഡയറക്ടറേറ്റ് അറിയിച്ചു. 9,10,11 ക്ലാസുകൾക്കായി ഓൺലൈൻ അധ്യയനം തുടരും. സ്കൂൾ ഹോസ്റ്റലുകളും അടച്ചിടാൻ തീരുമാനമായതായി റവന്യു, ദുരിതനിവാരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ജനുവരി 19 നാണ് പത്ത്, 12 ക്ലാസുകളുടെ സ്കൂൾ അധ്യയനം തമിഴ്നാട്ടിൽ പുനരാരംഭിച്ചത്. ഫെബ്രുവരിയിൽ ഒൻപത്, പതിനൊന്ന് ക്ലാസുകളുടെ സ്കൂൾ അധ്യയനവും തുടങ്ങി. സ്റ്റേറ്റ് സിലബസ് പഠിക്കുന്ന ഒൻപത്, പതിനൊന്ന് ക്ലാസുകളിലെ എല്ലാ വിദ്യാർഥികൾക്കും തൊട്ടടുത്ത ക്ലാസിലേക്ക് കയറ്റം നൽകുമെന്ന് ഫെബ്രുവരി അവസാനം സർക്കാർ പ്രഖ്യാപിച്ചിരുന്നു.
English Summary: Schools to be shut for classes 9 to 11 in Tamil Nadu