ന്യൂഡൽഹി ∙ സൈനിക ഇടപാടുകൾ വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യ–യുഎസ് ധാരണ. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ഓസ്റ്റിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണു തീരുമാനം. | India-US Military | Rajnath Singh | Lloyd Austin | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സൈനിക ഇടപാടുകൾ വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യ–യുഎസ് ധാരണ. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ഓസ്റ്റിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണു തീരുമാനം. പ്രതിരോധ സഹകരണം, വിവരങ്ങൾ പങ്കിടൽ, പരസ്പര സേനാവിന്യാസ പിന്തുണ തുടങ്ങിയ കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു.

സൈന്യങ്ങൾ തമ്മിലുള്ള ഇടപെടൽ വിപുലീകരിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിച്ചതെന്നു സംയുക്ത പ്രസ്താവനയിൽ രാജ്നാഥ് സിങ് പറഞ്ഞു. സെക്രട്ടറി ഓസ്റ്റിനോടും സംഘത്തോടും നടത്തിയ സമഗ്രവും ഫലപ്രദവുമായ ചർച്ചകളിൽ സന്തോഷമുണ്ട്. ആഗോളതലത്തിൽ തന്ത്രപരമായ പങ്കാളിത്തത്തിന്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായും രാജ്നാഥ് വ്യക്തമാക്കി.

ADVERTISEMENT

ഇന്ത്യയുടെ ഉദാരവൽകൃത എഫ്ഡിഐ (നേരിട്ടുള്ള വിദേശനിക്ഷേപം) നയങ്ങൾ പ്രയോജനപ്പെടുത്താൻ യുഎസ് പ്രതിരോധ വ്യവസായത്തെ ക്ഷണിച്ചതായും മന്ത്രി പറഞ്ഞു. ഗ്വാളിയറിൽ മിഗ്–21 ബൈസൻ വിമാനം തകർന്നു മരിച്ച ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ആശിഷ് ഗുപ്തയ്ക്ക് അനുശോചനം നേർന്നാണ് ഓസ്റ്റിൻ സംസാരിച്ചത്. സഖ്യകക്ഷികളോടും പങ്കാളികളോടും യുഎസിന്റെ ശക്തമായ പ്രതിബദ്ധതയെക്കുറിച്ചുള്ള ബൈഡൻ-ഹാരിസ് ഭരണകൂടത്തിന്റെ സന്ദേശം താൻ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജോ ബൈഡൻ യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റശേഷമുള്ള ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായാണ് ഓസ്റ്റിൻ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തുകയും ചെയ്തു. ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാൻ സെനറ്റർ റോബർട്ട് മെനൻഡെസ്, ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഓസ്റ്റിന്റെയും രാജ്നാഥിന്റെ സംയുക്ത പ്രസ്താവന പുറത്തുവന്നത്.

ADVERTISEMENT

English Summary: "Expanding Military Engagement": Rajnath Singh On US Defence Secretary Meet

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT